ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പുതിയ 'സിഎൻജി കാറുകളുടെ ശ്രേണി' ജനുവരി 19 ന് അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏതൊക്കെ മോഡലുകൾ പുറത്തിറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടിയാഗോ ആയിരിക്കും ടാറ്റയുടെ ഏറ്റവും ആദ്യത്തെ സി.എൻ.ജി വേരിയെൻറ്.
പുതിയ സിഎൻജി കാറിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ടിഗോർ സബ്-കോംപാക്റ്റ് സെഡാൻ, ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക്, നെക്സൺ സബ്-കോംപാക്റ്റ് എസ്‌യുവി എന്നിവയുൾപ്പെടെ മറ്റ് മോഡലുകളിലടക്കം കമ്പനി അതിന്റെ സിഎൻജി വേർഷനുകൾ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.
TaTa CNG Mileage Technical
ടിയാഗോയുടെ സിഎൻജി കിറ്റിന്റെ സാങ്കേതിക വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, 30 കിലോമീറ്റർ മൈലേജാണ് സി.എൻ.ജി നൽകുമെന്ന് പ്രതീക്ഷിക്കുന്നത്.
അതേസമയം1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ വേർഷൻ ടിയാഗോയിൽ തുടരുമെന്നാണ് കമ്പനി പറയുന്നത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് പരമാവധി 85 ബിഎച്ച്പിയും 113 എൻഎം പീക്ക് ടോർക്കും ഉണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിൽ സിഎൻജി വാഹനങ്ങളുടെ ഡിമാൻഡിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. നവംബർ 21 വരെ ഏതാണ്ട് 1,36,357 യൂണിറ്റ് സിഎൻജി കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്.
എന്താണ് സി.എൻ.ജി (What is CNG)
കംപ്രസ്സ്ഡ് നാച്യുറൽ ഗ്യാസ് എന്നാണ് സി.എൻ.ജിയുടെ പൂർണരൂപം. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മലിനീകരണാണ് സി.എൻ.ജിക്ക്. ഡൽഹി,യുപി പോലുള്ള സ്ഥലങ്ങളിൽ നേരത്തെ തന്നെ സി.എൻ.ജി ഉപയോഗത്തിൽ വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...