സാംസങിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ ഫോണായ സാംസങ് ഗാലക്‌സി എ04 ഇ ഫോണുകൾ അവതരിപ്പിച്ചു. മിനിമൽ ഡിസൈനും ഡ്യൂവൽ ക്യാമറ സെറ്റപ്പുമാണ് ഫോണിനുള്ളത്. ഫോണിന്റെ പ്രധാന ആകർഷണം അതിന്റെ ബാറ്ററിയാണ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. കൂടാതെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ബ്ലാക്ക്, ബ്ലൂ, കോപ്പർ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. എന്നാൽ ഫോണിന്റെ വില ഇനിയും പുറത്തുവിട്ടിട്ടില്ല.
എന്നാൽ 12000 ത്തിൽ താഴെ വിലയിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.5 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന് എച്ച്ഡി പ്ലസ് റെസല്യൂഷനുമുണ്ട്. ഫോണിന് 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ഉണ്ട്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ പാനലാണ് ഫോണിനുള്ളത്. f/2.2 അപ്പേർച്ചർ ഉള്ള 13 മെഗാപിക്സൽ മെയിൻ ലെൻസ്, f/2.4 അപ്പേർച്ചർ ഉള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഫോണിനുള്ളത്.
ALSO READ: OPPO A17k : കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി ഓപ്പോ എ17കെ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം
അതേസമയം ഓപ്പോയുടെ എൻട്രി ലെവൽ ഫോണായ ഓപ്പോ എ17കെ ഫോണുകൾ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചു. വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷകളായി എത്തുന്നുവെന്നതാണ് ഫോണിന്റെ പ്രധാന ആകർഷണം. 6.56 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ, കളർ ഓപ്പറേറ്റിങ് സിസ്റ്റത്തോട് കൂടിയ ആൻഡ്രോയിഡ് 12, 5,000mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 10,499 രൂപ വിലയ്ക്കാണ് ഫോൺ എത്തിയിരിക്കുന്നത്. ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. 4ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്.
ആകെ 2 കളർ വേരിയന്റുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ഗോൾഡ്, നേവി ബ്ലൂ കളർ വേരിയന്റുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ഓപ്പോയുടെ വെബ്സൈറ്റിലും ഓഫ്‌ലൈൻ സ്റ്റോറുകളിലുമാണ് ഫോൺ വില്പനയ്ക്ക് എത്തുന്നത്. എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 5.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 60Hz റിഫ്രഷ് റേറ്റ്, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവയാണ് ഫോണിൽ ഉള്ളത്. സിംഗിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 8 മെഗാപിക്സൽ ക്യാമറയാണ് ഫോണിൽ ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...