OPPO A17k : കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി ഓപ്പോ എ17കെ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

6.56 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ,  കളർ ഓപ്പറേറ്റിങ് സിസ്റ്റത്തോട് കൂടിയ ആൻഡ്രോയിഡ് 12,   5,000mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.   

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 01:14 PM IST
  • വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷകളായി എത്തുന്നുവെന്നതാണ് ഫോണിന്റെ പ്രധാന ആകർഷണം.
  • 6.56 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ, കളർ ഓപ്പറേറ്റിങ് സിസ്റ്റത്തോട് കൂടിയ ആൻഡ്രോയിഡ് 12, 5,000mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
  • 10,499 രൂപ വിലയ്ക്കാണ് ഫോൺ എത്തിയിരിക്കുന്നത്.
  • ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. 4ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്.
OPPO A17k  : കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി ഓപ്പോ എ17കെ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

ഓപ്പോയുടെ എൻട്രി ലെവൽ ഫോണായ ഓപ്പോ എ17കെ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷകളായി എത്തുന്നുവെന്നതാണ് ഫോണിന്റെ പ്രധാന ആകർഷണം. 6.56 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ,  കളർ ഓപ്പറേറ്റിങ് സിസ്റ്റത്തോട് കൂടിയ ആൻഡ്രോയിഡ് 12,   5,000mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 10,499 രൂപ വിലയ്ക്കാണ് ഫോൺ എത്തിയിരിക്കുന്നത്. ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. 4ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്.

ആകെ 2 കളർ വേരിയന്റുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ഗോൾഡ്, നേവി ബ്ലൂ കളർ വേരിയന്റുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ഓപ്പോയുടെ വെബ്സൈറ്റിലും ഓഫ്‌ലൈൻ സ്റ്റോറുകളിലുമാണ് ഫോൺ വില്പനയ്ക്ക് എത്തുന്നത്.  എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 5.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 60Hz റിഫ്രഷ് റേറ്റ്, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവയാണ് ഫോണിൽ ഉള്ളത്. സിംഗിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 8 മെഗാപിക്സൽ ക്യാമറയാണ് ഫോണിൽ ഉള്ളത്.

ALSO READ: Moto E22s : മോട്ടോ ഇ22 എസ് ഫോണുകൾ ഉടൻ ഇന്ത്യയിലെത്തുന്നു; അറിയേണ്ടതെല്ലാം

അതേസമയം മോട്ടോ ഇ32 ഫോണുകൾ ഒക്ടോബർ 7 നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 50 മെഗാപിക്സൽ ക്യാമറയും 5,000 എംഎഎച്ച് ബാറ്ററിയും, മികച്ച റിഫ്രഷ് റേറ്റുമുള്ള ഫോണുകൾ 10000 രൂപ വിലയ്ക്ക് ലഭിക്കുമെന്നാണ് ഫോണിന്റെ പ്രധാന ആകർഷണം. ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോണുകൾ എത്തുന്നത്. 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വില 10,499 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഇക്കോ ബ്ലാക്ക്, ആർട്ടിക് വൈറ്റ് നിറങ്ങളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെയും മോട്ടറോളയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയും മാത്രമാണ് ഫോണുകൾ ലഭ്യമാക്കുന്നത്.

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഈ ഫോണുകൾ പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത്. 1600 x 700 പിക്സല്സ് എച്ച്ഡി പ്ലസ് റെസല്യൂഷനാണ് ഫോണുകൾക്ക് ഉള്ളത്. ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഫോണുകൾക്ക് ഉള്ളത്. f/1.8 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ മെയിൻ ലെൻസ്, 2 എംപി ഡെപ്ത് ലെൻസ് എന്നിവയാണ് ഫോണിന് ഉള്ളത്. ഡ്യുവൽ ക്യാപ്‌ചർ വീഡിയോ, ടൈംലാപ്‌സ്, നൈറ്റ് വിഷൻ, പനോരമ, ലൈവ് ഫിൽട്ടർ  എന്നീ സൗകര്യങ്ങളും ഫോണിന്റെ ക്യാമറയ്ക്ക് ഉണ്ട്. 10 വാട്ട്സ് ചാർജിങ് സ്പീഡോട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഉള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News