കഴിഞ്ഞ വർഷമാണ് റിലയൻസ് തങ്ങളുടെ ജിയോ നെക്സ്റ്റ് എന്ന ഫോൺ പുറത്തിറക്കുന്നത്. മാർക്കറ്റിൽ കാര്യമായ ഒരു ചലനവും സൃഷ്ടിക്കാൻ സാധിക്കാതിരുന്ന ജിയോ നെക്സ്റ്റ് ഒരു പരാജമായിരുന്നു എന്ന് റിലയൻസിന് അനുമാനിക്കേണ്ടി വന്നു. എന്നാൽ ഇനി 5G ഫോൺ വിപണി പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടെലികോം ദാതാക്കളിൽ വമ്പന്മാരായ റിലയൻസ് ജിയോ.
ഇന്ത്യയിൽ 5G ഇന്റനെറ്റ് സേവനത്തിനുള്ള നടപടികൾ പുരോഗമിക്കവെയാണ് ജിയോ 5G സ്മാർട്ട്ഫോണുകൾക്കും കൂടി പ്രധാന്യം നൽകുന്നത്. നിലവിൽ 5G സേവനം ഒരുക്കാൻ ടെലികോ ദാതാക്കളിൽ മുൻപന്തിയിൽ ജിയോയാണുള്ളത്.
ജിയോ ഫോൺ 5G ഈ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് ടെക് മാധ്യമമായ ആൻഡ്രോയിഡ് സെൻട്രൽ റിപ്പോർട്ട് ചെയ്യുന്നത്. ജിയോയുടെ 5G സർവീസുമായി ബന്ധപ്പെട്ടായിരിക്കും ജിയോ ഫോൺ 5G റിലയൻസ് മാർക്കറ്റിലേക്ക് എത്തിക്കുക എന്നാണ് ടെക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും കുറഞ്ഞത് 15,000 രൂപ അടിസ്ഥാന തുകയായി മറ്റ് വേരിയന്റുകളും ജിയോ ഫോൺ 5Gയിൽ ഉണ്ടാകും. കമ്പനി പ്രധാന്യമായും ബജറ്റ് ഫോണുകളായ റെഡ്മി, റിയൽമീ എന്ന് സ്മാർട്ട്ഫോൺ നിർമാതാക്കളുടെ മാർക്കറ്റിനെയാണ് ലക്ഷ്യമിടുന്നത്.
ജിയോ ഫോൺ 5Gയുടെ സ്പെസിഫിക്കേഷനുകൾ
ക്വാൾകോം സ്നാപ്ഡ്രാഗൺ 480 5G ചിപ്സെറ്റിലാണ് ഫോൺ അവതരിപ്പിക്കുന്നത്. 5G സേവനത്തിന് വേണ്ടി ഉപയോഗിക്കുപ്പെടുന്ന ചിപ്പ്സെറ്റുകളിൽ ഏറ്റവും വില കുറഞ്ഞ ചിപ്പ്സെറ്റാണിത്.
4ജിബി റാമും 32 ജിബി ഇന്റേണൽ മെമമ്മറിയും കമ്പനി ജിയോ ഫോൺ 5G ഉറപ്പ് നൽകുന്നുണ്ട്. ഇത് കൂടാതെ രണ്ട് സിമ്മികളുടെ പ്രവർത്തനങ്ങൾക്ക് പുറമെ എക്സ്റ്റേണൽ കാർഡിനുള്ള സൗകര്യം ജിയോ ഫോണിൽ ലഭ്യമാണ്.
ALSO READ : Moto G71 5G ഫോണുകൾ ഇന്ന് മുതൽ ലഭിക്കും; സവിശേഷതകൾ , വില, തുടങ്ങി അറിയേണ്ടതെല്ലാം
6.5 ഇഞ്ച് സ്ക്രീനിൽ എച്ച്ഡി പ്ലസ് റെസ്സല്യൂഷനാണ് ഡിസ്പ്ലെ. N3,N5,N28,N40, N78 എന്നീ 5G ബാൻഡുകളാകും ഫോണിൽ സപ്പോർട്ട് ചെയ്യുന്നത്.
5000എംഎഎച്ച് യൂണിറ്റ് ബാറ്ററിക്ക് 18W അതിവേഗ ചാർജിങ് സംവിധാനമാണ് ഫോണിനുള്ളത്. എന്നാൽ ക്യാമറയുടെ കാര്യത്തിൽ ഒരു മികവ് ജിയോ ഫോൺ 5Gയിൽ നിന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല. ജിയോ ഫോൺ നെക്സ്റ്റിന്റെ അതെ ക്യാമറ ഫീച്ചറാണ് ജിയോ ഫോൺ 5Gക്കുമുണ്ടാകുക. അതായത് 13എംപി ബാക്ക് ക്യമാറയും 8എംപി ഫ്രണ്ട് ക്യാമറയുമായിരുന്നു ജിയോ നെക്സ്റ്റിന് ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...