Redmi 9 Power ഉടൻ ഇന്ത്യയിലെത്തും; 6 GB RAM ഉള്ള ഫോണിന്റെ വില 12,999 രൂപ

ഡിസംബറിൽ ഷിയോമി പുറത്തിറക്കിയ റെഡ്മി 9 പവറിന്റെ 6 ജിബി RAM വേർഷൻ വരുന്നു. പുതിയ ഫോണിന്റെ വില 12, 999 രൂപയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 21, 2021, 01:34 PM IST
  • ഡിസംബറിൽ ഷിയോമി പുറത്തിറക്കിയ റെഡ്മി 9 പവറിന്റെ 6 ജിബി RAM വേർഷൻ വരുന്നു.
  • പുതിയ ഫോണിന്റെ വില 12, 999 രൂപയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
  • ഇന്ത്യൻ വിപണിയിൽ ഷിയോമി റെഡ്മി 9 പവറിന്റെ പ്രധാന എതിരാളി POCO M3 ആയിരിക്കും
  • 6.53 ഇഞ്ച് FHD+ ഡിസ്‌പ്ലേയും, ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC യും ഫോണിനുണ്ടാകും
Redmi 9 Power ഉടൻ ഇന്ത്യയിലെത്തും; 6 GB RAM ഉള്ള ഫോണിന്റെ വില 12,999 രൂപ

New Delhi: ഡിസംബറിൽ ഷിയോമി പുറത്തിറക്കിയ റെഡ്മി 9 പവറിന്റെ (Redmi 9 Power) 6 ജിബി RAM വേർഷൻ വരുന്നു. റെഡ്മി 9 പവർ പുറത്തിറക്കിയപ്പോൾ ഉള്ള വില 10,999 രൂപയായിരുന്നു. എന്നാൽ പുതിയ ഫോണിന്റെ വില 12, 999 രൂപയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഫോണിന്റെ വിവരങ്ങൾ ചൈനീസ് കമ്പനിയായ  ഷിയോമി (Xiaomi) വ്യക്തമാക്കിയിട്ടില്ല. 

പുതിയ ഫോണിന് 6 ജിബി RAM നൊപ്പം 128 ജിബി ഇന്റെർണൽ സ്റ്റോറേജാണ് (Storage) ഉള്ളത്. RAM കൂടാതെ ഫോണിന്റെ മറ്റ് ഫീച്ചറുകളൂം മിക്ക ഫോണുകളോടും എതിരിട്ട് നില്ക്കാൻ കെൽപ്പുള്ളവയാണ്. 6.53 ഇഞ്ച് FHD+ ഡിസ്‌പ്ലേയും (Display) , ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC യും 48 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പും ആണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫാസ്റ്റ് ചാർജിങോട് കൂടിയ 6000 mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

ALSO READ: Smartphones: India യിൽ 10,000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതൊക്കെ?

ഫോണിന് ഒപ്പമെത്തുന്ന മറ്റ് ഫോൺ POCO M3 യാണ്. ഇന്ത്യൻ വിപണിയിൽ ഷിയോമി റെഡ്മി 9 പവറിന്റെ പ്രധാന എതിരാളിയും POCO M3 ആയിരിക്കും. റെഡ്മി 9 പവറിന്റെ  4GB RAM + 64GB സ്റ്റോറേജോട് കൂടി എത്തുന്ന ബേസ് മോഡൽ ഫോണിന്റെ വില 10,999 രൂപയായിരുന്നു. അതെ സമയം   4GB RAM +128GB  സ്റ്റോറേജ് വേർഷന്റെ വില 11,999 രൂപയും. പുതിയ ഫോൺ മൈറ്റി ബ്ലാക്ക്, ഫിയറി റെഡ്, ഇലക്ട്രിക് ഗ്രീൻ, ബ്ലേസിങ് ബ്ലൂ എന്നിങ്ങനെ 4 നിറങ്ങളിൽ എത്തുമെന്നാണ് വിശ്വസിക്കുന്നത്.

ALSO READ: Samsung Galaxy A സീരീസ് ഉടൻ ഇന്ത്യയിലെത്തും; Samsung Galaxy A72, A52 ഫോണുകളെ പറ്റി അറിയേണ്ടതെല്ലാം

റെഡ്മി 9 പവറിന്റെ (Redmi) ബേസ് വേർഷന് 6.53 ഇഞ്ച് FHD+ ഡിസ്‌പ്ലേയും, ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC യും തന്നെയാണ് ഉണ്ടായിരുന്നത്. എന്നാൽ ക്യാമറ ട്രിപ്പിൾ ക്യാമറ സിസ്റ്റം ആയിരുന്നു. 48+8+2 മെഗാപിക്സൽ ക്യാമറകളാണ് (Camera) ഫോണിനുണ്ടായിരുന്നത്. ഫോണിന്റെ ഫ്രണ്ട് ക്യാമറ 8 മെഗാപിക്സൽ ആയിരുന്നു. ഫാസ്റ്റ് ചാർജിങോട് കൂടിയ 6000 mAh ബാറ്ററിയായിരുന്നു റെഡ്മി 9 പവറിന്റെ ബേസ് വേർഷനും ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News