Poco C50 : പോകോയുടെ ഏറ്റവും വിലകുറഞ്ഞ പോകോ സി50 നവംബർ അവസാനം ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം

പോകോയുടെ സി31, സി 3 ഫോണുകൾ ഉൾപ്പെട്ട സി സീരീസിലെ ഏറ്റവും പുതിയ ഫോണാണ് പോകോ സി50.  

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 02:15 PM IST
  • ഫോണിന്റെ ലോഞ്ച് ഡേറ്റ് ഇനിയും പുറത്തുവിട്ടിട്ടില്ല.
  • കുറഞ്ഞ വിലയിൽ മികച്ച ക്യാമറയും, ബാറ്ററിയും, സ്റ്റൈലൻ ഡിസൈനുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
  • പോകോയുടെ സി31, സി 3 ഫോണുകൾ ഉൾപ്പെട്ട സി സീരീസിലെ ഏറ്റവും പുതിയ ഫോണാണ് പോകോ സി50.
Poco C50 : പോകോയുടെ ഏറ്റവും വിലകുറഞ്ഞ പോകോ സി50 നവംബർ അവസാനം ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഫോണിന്റെ ലോഞ്ച് ഡേറ്റ് ഇനിയും പുറത്തുവിട്ടിട്ടില്ല. കുറഞ്ഞ വിലയിൽ മികച്ച ക്യാമറയും, ബാറ്ററിയും, സ്റ്റൈലൻ ഡിസൈനുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. പോകോയുടെ സി31, സി 3 ഫോണുകൾ ഉൾപ്പെട്ട സി സീരീസിലെ ഏറ്റവും പുതിയ ഫോണാണ് പോകോ സി50.  പോകോ സി40 ഫോണുകളുടെ പിന്ഗാമികളായി ആണ് പോകോ സി50 ഫോണുകൾ എത്തുന്നത്. ഫോണിനെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

പോകോ സി 40 കോർണിംഗ് ഗൊറില്ല ഗ്ലാസ്  പ്രൊട്ടക്ഷനോട് കൂടിയ 6.71 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. എന്നാൽ 60 Hz റിഫ്രഷ് റേറ്റ് മാത്രമാണ് ഫോണിനുള്ളത്. ഒക്ടാ-കോർ JLQ JR510 ചിപ്‌സെറ്റ് പ്രൊസസ്സറാണ് ഫോണിനുള്ളത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 13-മെഗാപിക്സൽ പ്രൈമറി സെൻസറും 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ആണ് ഫോണിന്റെ ക്യാമറകൾ. പോകോ സി 40 ഫോൺ ഇനിയും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല.  18 വാട്ട്സ് ചാർജിങ്ങോട് കൂടിയ 6,000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

ALSO READ: Oppo Reno 9 Series: ഒപ്പോ റെനോ 9 സീരീസ് ഫോണുകൾ നവംബർ 24 നെത്തും; അറിയേണ്ടതെല്ലാം

അതേസമയം ഒപ്പോയുടെ ഏറ്റവും പുതിയ സീരീസായ  ഒപ്പോ റെനോ 9 സീരീസ് ഫോണുകൾ ഉടൻ അവതരിപ്പിക്കും. ഈ മാസം 24 ന് ഫോണുകൾ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ അധികം താമസിക്കാതെ തന്നെ ഫോണുകൾ ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോൺ ആകെ മൂന്ന് മോഡലുകളിലാണ് എത്തുന്നത്. റെനോ 9, റെനോ 9  പ്രൊ, റെനോ 9 പ്രൊ പ്ലസ് എന്നീ ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. റെനോ 8 ഫോണുകളുടെ പിന്ഗാമികളായി ആണ് ഈ ഫോണുകൾ എത്തുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിൽ ഈ ഫോണുകൾ എത്തുമെന്നാണ് സൂചന.

റെനോ 9 ഫോണുകൾ ലോവർ മിഡ് റേഞ്ച് ഫോണായും റെനോ 9 പ്രൊ പ്ലസ് അപ്പർ മിഡ് റേഞ്ച് ഫോണായും അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോണിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. റോസ് ഗോൾഡ്, ഷിമ്മറി ഗോൾഡ്, ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ എത്തുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ റെനോ 9 ഫോണുകൾക്ക് 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും, 120Hz റിഫ്രഷ് റേറ്റും ഫോണിന് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ബിറ്റ് കളർ പാനൽ ഫോണിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News