New Digital Rules : പുതിയ നിയമങ്ങൾ പാലിക്കാനുള്ള ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണെന്ന് സർക്കാരിനോട് Twitter

കോവിഡ് മഹാമാരി മൂലം വിവിധ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ട്വിറ്റർ ഇതിനോടകം തന്നെ ഇന്ത്യയിൽ ഉദ്യോഗസ്ഥരെ നിയമിച്ച് കഴിഞ്ഞുവെന്നും ട്വിറ്റർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 08:45 PM IST
  • കോവിഡ് മഹാമാരി മൂലം വിവിധ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ട്വിറ്റർ ഇതിനോടകം തന്നെ ഇന്ത്യയിൽ ഉദ്യോഗസ്ഥരെ നിയമിച്ച് കഴിഞ്ഞുവെന്നും ട്വിറ്റർ അറിയിച്ചു.
  • കോൺട്രാക്ട് അടിസ്ഥാനത്തിൽ ഇപ്പോൾ തന്നെ ഒരു നോഡൽ ഉദ്യോഗസ്ഥനെയും ഒരു റസിഡന്റ് ഗ്രീവിയൻസ് ഓഫീസറെയും നിയമിച്ചവെന്ന് ട്വിറ്ററിന്റെ വക്താവ് അറിയിച്ചു.
  • അതിനോടൊപ്പം തന്നെ ചീഫ് കോംപ്ലിയൻസ് ഓഫീസറെ നിയമിക്കാനുള്ള അവസാനഘട്ട നടപടികൾ നടന്ന് വരികയാണെന്നും ട്വിറ്റർ അറിയിച്ചിട്ടുണ്ട്.
  • ഫെബ്രുവരിയിലാണ് ഐടി മന്ത്രാലയം പുതിയ നയങ്ങൾ കൊണ്ടു വരുന്നത്.
New Digital Rules : പുതിയ നിയമങ്ങൾ പാലിക്കാനുള്ള ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണെന്ന് സർക്കാരിനോട് Twitter

New Delhi : പുതിയ ഡിജിറ്റൽ നിയമങ്ങൾ (New Digital Rules) പാലിക്കാനുള്ള എല്ലാ ശ്രമങ്ങളും ഊർജ്ജിതമായി നടന്ന് കൊണ്ടിരിക്കുകയാണെന്ന് ട്വിറ്റർ കേന്ദ്ര സർക്കാരിനെ അറിയിച്ചു.കോവിഡ് മഹാമാരി മൂലം വിവിധ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ട്വിറ്റർ ഇതിനോടകം തന്നെ ഇന്ത്യയിൽ ഉദ്യോഗസ്ഥരെ നിയമിച്ച് കഴിഞ്ഞുവെന്നും ട്വിറ്റർ അറിയിച്ചു.

കോൺട്രാക്ട് അടിസ്ഥാനത്തിൽ ഇപ്പോൾ തന്നെ ഒരു നോഡൽ ഉദ്യോഗസ്ഥനെയും ഒരു റസിഡന്റ് ഗ്രീവിയൻസ് ഓഫീസറെയും നിയമിച്ചവെന്ന് ട്വിറ്ററിന്റെ വക്താവ് അറിയിച്ചു. അതിനോടൊപ്പം തന്നെ ചീഫ് കോംപ്ലിയൻസ് ഓഫീസറെ നിയമിക്കാനുള്ള അവസാനഘട്ട നടപടികൾ നടന്ന് വരികയാണെന്നും ട്വിറ്റർ (Twitter) അറിയിച്ചിട്ടുണ്ട്.

ALSO READ: Twitter ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ ട്വിറ്റർ അത് പുനഃസ്ഥാപിച്ചു

  ജൂൺ 5 ന് ട്വിറ്റർ ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉടൻ തന്നെ  നിയമിക്കണമെന്ന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകിയിരുന്നു. ഉടൻ തന്നെ പുതിയ ഡിജിറ്റൽ നയങ്ങൾ അംഗീകരിക്കാത്ത പക്ഷം പ്രത്യഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ആയിരുന്നു ശനിയാഴ്ച്ച കേന്ദ്ര സർക്കാർ (Central Government) ട്വിറ്ററിനെ അറിയിച്ചത്.

പുതിയ ഡിജിറ്റൽ നയങ്ങൾ (New IT Rules) കൊണ്ട് വന്നതിന് പിന്നാലെ ട്വിറ്റർ ഒഴികെ മറ്റ് സാമൂഹിക മാധ്യമങ്ങൾ (Social Media) നിയമങ്ങൾ അംഗീകരിച്ചിരുന്നു.പുതിയ നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരമാണ്  നല്‍കുന്നതെന്നും കേന്ദ്ര സർക്കാർ ട്വിറ്ററിനെ അറിയിച്ചിരുന്നു.

ALSO READ: Digital India: ഇന്ത്യയില്‍ Internet ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

ഫെബ്രുവരിയിലാണ് ഐടി മന്ത്രാലയം പുതിയ നയങ്ങൾ കൊണ്ടു വരുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഈ നയങ്ങൾ നടത്താൻ സർക്കാർ ഈ ഡിജിറ്റിൽ പ്ലാറ്റ് ഫോം സ്ഥാപനങ്ങൾക്ക് സാവകാശം നൽകുകയും ചെയ്തു. മെയ് 26 മുതലാണ് കേന്ദ്ര സർക്കാരിന്റെ സമൂഹമാധ്യമങ്ങളുമായി (Social Media)ബന്ധപ്പെട്ട പുതിയ നയങ്ങൾ പ്രബല്യത്തിൽ വന്നത്. അത് പാലിച്ച് മുന്നോട്ട് പോകാൻ തയ്യറാണെന്ന് കേന്ദ്ര സർക്കാരിനോട് മെയ് 25ന് മുമ്പ് അറിയിക്കണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്.

ALSO READ: New IT Rule: കേന്ദ്രത്തിന്റെ പുതിയ ഡിജിറ്റൽ നയങ്ങൾക്കെതിരെ WhatsApp ഡൽഹി ഹൈക്കോടതിയിൽ

കേന്ദ്ര സർക്കറിന്റെ പുതിയ നയങ്ങൾ പ്രകാരം സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക, പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കുക തുടങ്ങിയയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News