New Delhi: ഇന്ന് മുതൽ നിലവിൽ വരുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ നയങ്ങൾക്കെതിരെ വാട്ട്സ്ആപ്പ് (WhatsApp) ഡൽഹി ഹൈക്കോടതിയിൽ ലോ സ്യുട്ട് ഫയൽ ചെയ്‌തു. പുതിയ ഡിജിറ്റൽ നയങ്ങൾ ഉപഭോക്താക്കളുടെ പ്രൈവസി പ്രൊട്ടക്ഷൻ നശിപ്പിക്കാൻ കാരണമാകും എന്ന് പറഞ്ഞ് കൊണ്ടാണ് ലോ സ്യുട്ട് ഫയൽ ചെയ്‌തിരിക്കുന്നത്.
പുതിയ നിയമങ്ങൾ നിലവിൽ വന്നാൽ ഒരു മെസ്സേജിന്റെ ഉത്ഭവം കണ്ടെത്തണമെന്നും ഇത് കൊണ്ട് തന്നെ ഉപഭോക്താക്കളുടെ പ്രൈവസി (Privacy) ഇല്ലാതാക്കുമെന്നും ആരോപിച്ചാണ് വാട്ട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ ലോ സ്യുട്ട് ഫയൽ ചെയ്‌തിരിക്കുന്നത്.
പുതിയ നിയമങ്ങൾ അനുസരിച്ച് സർക്കാർ ആവശ്യപ്പെടുമ്പോൾ ഒരു മെസ്സേജ് ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് അത് ആദ്യം അയച്ചത് ആരാണെന്ന് സർക്കാർ ആവശ്യപ്പെടുമ്പോൾ അറിയിക്കണം. ഈ നിയമം വാട്ട്സ്ആപ്പിന്റെ പ്രൈവസി നിയമങ്ങൾക്ക് എതിരാണെന്ന് അറിയിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഫെബ്രുവരിയിലാണ് ഐടി മന്ത്രാലയം പുതിയ നയങ്ങൾ കൊണ്ടു വരുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഈ നയങ്ങൾ നടത്താൻ സർക്കാർ ഈ ഡിജിറ്റിൽ പ്ലാറ്റ് ഫോം സ്ഥാപനങ്ങൾക്ക് സാവകാശം നൽകുകയും ചെയ്തു. മെയ് 26 മുതലാണ് കേന്ദ്ര സർക്കാരിന്റെ സമൂഹമാധ്യമങ്ങളുമായി (Social Media)ബന്ധപ്പെട്ട പുതിയ നയങ്ങൾ പ്രബല്യത്തിൽ വന്നത്. അത് പാലിച്ച് മുന്നോട്ട് പോകാൻ തയ്യറാണെന്ന് കേന്ദ്ര സർക്കാരിനോട് മെയ് 25ന് മുമ്പ് അറിയിക്കണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്.
ALSO READ: Facebook ഉം Twitter ഉം മെയ് 26 ന് ശേഷം ഇന്ത്യയിൽ ബാൻ ചെയ്യപ്പെടുമോ?
കേന്ദ്ര സർക്കറിന്റെ പുതിയ നയങ്ങൾ പ്രകാരം സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക, പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കുക തുടങ്ങിയയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA