ഇനി മുതൽ ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് തങ്ങളുടെ പാസ്വേഡ് മറ്റൊരാളുമായി പങ്ക് വെക്കാൻ സാധിക്കില്ല. ഇത് സംബന്ധിച്ച് കമ്പനി തങ്ങളുടെ ഉപയോക്താക്കൾക്ക് നേരിട്ട് ഇമെയിലുകൾ അയക്കുന്നുണ്ട്. ഒരു വീട്ടിലെ അംഗങ്ങൾക്ക് മാത്രമേ ഒരു അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയൂ. കുടുംബത്തിന് പുറത്തുള്ള ആരെങ്കിലും അവരുടെ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവർ ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കി സബ്സ്ക്രൈബ് ചെയ്യുകയും വേണം.
കുറച്ച് കാലമായി യൂസർമാരുടെ പാസ്‌വേഡ് ഷെയറിംഗ് അവസാനിപ്പിക്കാൻ നെറ്റ്ഫ്ലിക്സ് ചർച്ച ചെയ്തതിരുന്നു. മറ്റ് പല രാജ്യങ്ങളിലും പാസ്‌വേഡ് പങ്കിടൽ നെറ്റ്ഫ്ലിക്സ് ഇതിനകം അവസാനിപ്പിച്ചിരുന്നു.ഓരോ അക്കൗണ്ടും ഒരൊറ്റ കുടുംബത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് ഉറപ്പാക്കുകയാണ് Netflix. ഉപയോക്താക്കൾ വീട്ടിലായാലും യാത്രയിലായാലും അവധിയിലായാലും,ഏത് സ്ഥലത്തുനിന്നും നെറ്റ്ഫ്ലിക്സ് ആസ്വദിക്കാനാകും. കൂടാതെ, മൊത്തത്തിലുള്ള യൂസർ അനുഭവം മെച്ചപ്പെടുത്തുന്നതിന് പ്രൊഫൈൽ ട്രാൻസ്ഫർ, ഡിവൈസ് ആക്‌സസ് തുടങ്ങിയ പുതിയ ഫീച്ചറുകളും ലഭ്യമാണ്.
ഞങ്ങളുടെ അംഗങ്ങൾക്ക് നിരവധി വിനോദ ചോയ്‌സുകൾ ഉണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നുവെന്നും അതുകൊണ്ടാണ് ഞങ്ങൾ വൈവിധ്യമാർന്ന പുതിയ സിനിമകളും ടിവി ഷോകളും നെറ്റ്ഫ്ലിക്സിലേക്ക് എത്തിക്കുന്നതെന്നും കമ്പനി പറയുന്നു.അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മെക്‌സിക്കോ, ബ്രസീൽ തുടങ്ങിയ പ്രമുഖ വിപണികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ പാസ്‌വേഡ് പങ്കിടുന്നതിന് നെറ്റ്ഫ്ലിക്സ് മെയ് മാസത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.അതേസമയം ആഗോള തലത്തിൽ 60 ലക്ഷം യൂസർമാരെങ്കിലും ഇത് വഴി കൂടിയെന്നാണ് കമ്പനിയുടെ കണ്ടെത്തൽ. കഴിഞ്ഞ പാദത്തിൽ 238 ദശലക്ഷം വരിക്കാരും 1.5 ബില്യൺ ഡോളർ ലാഭവും കമ്പനി നേടിയെന്നാണ് കണക്ക്.
മറ്റൊരു കണക്ക് നോക്കിയാൽ ഇന്ത്യയിൽ ഏറ്റവും പിറകിലാണ് നെറ്റ്ഫ്ലിക്സ്. 6.1 മില്യൺ യൂസർമാരാണ് നെറ്റ്ഫ്കിക്സിന് ഇന്ത്യയിലുള്ളത്. ഡിസ്നി ഹോട്ട് സ്റ്റാറിന് 51 മില്യണും, ആമസോണിന് 22 മില്യണുമാണ് ഇന്ത്യയിലെ യൂസർമാർ. നെറ്റ്ഫ്ളിക്സിൻറെ കൂടിയ തുകയാണ് ഇതിലേക്ക് യൂസർമാർ എത്താതെന്നാണ് സൂചന. ഇത് കൊണ്ട് തന്നെ വലിയ നഷ്ടത്തിലാണ് കമ്പനിയുടെ ഇന്ത്യൻ പ്രവർത്തനങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...