Moto G52 : 50 എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 680 പ്രൊസ്സെസറുമായി മോട്ടോ ജി52; വിലയും, സ്പെസിഫിക്കേഷനുകൾ ഇങ്ങനെ

Moto G52 Specifications മോട്ടോ ജി സീരിസിലെ ഏറ്റവും പുതിയ മോഡലാണ് ജി52. 7.99 മില്ലി മീറ്റർ ഖനമുള്ള ഫോണിന് 169 ഗ്രമാണ് ഭാരം. ഡോൾബി അറ്റ്മോസ് സംവിധാനത്തോടുള്ള രണ്ട് സ്പീക്കറുകളാണ് ഫോണിനുള്ളത്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 09:27 PM IST
  • മെയ് മൂന്ന് മുതൽ ഫ്ലിപ്പ്ക്ലാർട്ട് മറ്റ് റീറ്റേയിൽ കേന്ദ്രങ്ങളിലൂടെ ഫോണിന്റെ വിൽപന ആരംഭിക്കും.
  • നാല് ജിബി റാമും 64 ജിബി ഇന്റേണൽ മെമറിയുമുള്ള ഫോണിന് 14,499 രൂപയാണ് വില.
  • ആറ് ജിബി റാമും 128 ജിബി ഇന്റേണൽ മെമറിയുമുള്ള ഫോണിന് 15,499 രൂപയാണ് മോട്ടോറോള ഏർപ്പെടുത്തിയിരിക്കുന്നത്.
  • ചാർക്കോൾ ഗ്രെ, പോർകെലെയ്ൻ വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്.
Moto G52 : 50 എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 680 പ്രൊസ്സെസറുമായി മോട്ടോ ജി52; വിലയും, സ്പെസിഫിക്കേഷനുകൾ ഇങ്ങനെ

ന്യൂ ഡൽഹി : മോട്ടറോളയുടെ ഏറ്റവും പുതിയ ഫോണായ മോട്ടോ ജി52 അവതരിപ്പിച്ചു. എട്ട് എംപി അൾട്ര വൈഡ് ലെൻസുൾപ്പെടെ 50 എംപി മൂന്ന് റിയർ വ്യൂവ് ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 90 ഹെർട്സ് pOLED സ്ക്രീൻ തുടങ്ങിയ നിരവധി പ്രത്യേകതകളാണ് മോട്ടോറോള തങ്ങളുടെ മോട്ടോ ജി52യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

മെയ് മൂന്ന് മുതൽ ഫ്ലിപ്പ്ക്ലാർട്ട് മറ്റ് റീറ്റേയിൽ കേന്ദ്രങ്ങളിലൂടെ ഫോണിന്റെ വിൽപന ആരംഭിക്കും. നാല് ജിബി റാമും 64 ജിബി ഇന്റേണൽ മെമറിയുമുള്ള ഫോണിന് 14,499 രൂപയാണ് വില. ആറ് ജിബി റാമും 128 ജിബി ഇന്റേണൽ മെമറിയുമുള്ള ഫോണിന് 15,499 രൂപയാണ് മോട്ടോറോള ഏർപ്പെടുത്തിയിരിക്കുന്നത്. ചാർക്കോൾ ഗ്രെ, പോർകെലെയ്ൻ വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്. 

മോട്ടോ ജി52ന്റെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ

1. ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെയുള്ള 90 ഹെർട്സ് pOLED സ്ക്രീൻ
2. 360 ഹെർട്സാണ് ടച്ച് സാമ്പിളിങ് റേറ്റ്
3. എട്ട് എംപി അൾട്ര വൈഡ് ലെൻസുൾപ്പെടെ 50 എംപി മൂന്ന് റിയർ വ്യൂവ് ക്യാമറ
4. 6 എംപി ഫ്രണ്ട് ക്യാമറ
5, എൻഎഫ്സി കണെക്ടവിറ്റി ലഭ്യമാണ്, ഒപ്പം മൈക്രോ എസ്ഡി കാർഡ് ഇടാൻ സ്ലോട്ടുമുണ്ട്.
6. ആൻഡ്രോയിഡ് 12-ാം പതിപ്പിലെത്തുന്ന ഫോൺ 13-ാം പതിപ്പിലേക്ക് അപ്ഗ്രഡ് ചെയ്യുന്നതും അതിന്റെ മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റകളും ഉറപ്പാക്കുന്നു.
7.5,0000 എംഎച്ച് ബാറ്ററിയുള്ള ഫോൺ 33വാട്ട് ഫാസ്റ്റ് ചാർജറാണ്.
8.സ്നാപ്ഡ്രാഗൺ 680 പ്രൊസ്സെസറിനൊപ്പം 6ജിബി വരെയുള്ള LPDDR4X RAM ലഭ്യമാണ്.
9.ഐപി52 പ്രകാരം വെള്ളം പ്രതിരോധിക്കും ഡിസൈനാണ് ഫോണിനുള്ളത്.
10. 1ടിബി വരെ എകസ്റ്റേണൽ കാർഡ് ഫോണിൽ ഉപയോഗിക്കാം.

മോട്ടോ ജി സീരിസിലെ ഏറ്റവും പുതിയ മോഡലാണ് ജി52. 7.99 മില്ലി മീറ്റർ ഖനമുള്ള ഫോണിന് 169 ഗ്രമാണ് ഭാരം. ഡോൾബി അറ്റ്മോസ് സംവിധാനത്തോടുള്ള രണ്ട് സ്പീക്കറുകളാണ് ഫോണിനുള്ളത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News