Mobile Tariff Hike : മൊബൈൽ താരിഫ് നിരക്കുകളുടെ വർധന; പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

Bharti Airtel പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ഒരി ദിവസത്തിന് ശേഷമാണ്  വോഡഫോൺ ഐഡിയയും (Vodafone Idea )  നിരക്ക് വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 01:51 PM IST
  • എയർടെൽ പ്രീപെയ്ഡ് കാൾ നിരക്കുകൾ 25 ശതമാനം വരെയാണ് വർധിപ്പിച്ചത്.
  • എന്നാൽ ഇരു കമ്പനികളും പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്കിൽ വർദ്ധനവ് വരുത്തിയിട്ടില്ല.
  • പുതുക്കിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതലാണ് നിലവിൽ വരുന്നത്.
  • Bharti Airtel പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ഒരി ദിവസത്തിന് ശേഷമാണ് വോഡഫോൺ ഐഡിയയും (Vodafone Idea ) നിരക്ക് വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചത്.
Mobile Tariff Hike : മൊബൈൽ താരിഫ് നിരക്കുകളുടെ വർധന; പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

New Delhi : രാജ്യത്ത് വർധിപ്പിച്ച മൊബൈൽ താരിഫ് (Mobile Tariff) നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. എയർടെലും (Airtel) , വൊഡാഫോൺ ഐഡിയയുമാണ് (Vodafone IDea) പ്രീപെയ്ഡ് താരിഫ് നിരക്കുകൾ (Prepaid Tariff Price) വർധിപ്പിച്ചിരിക്കുന്നത്.  എയർടെൽ പ്രീപെയ്ഡ് കാൾ നിരക്കുകൾ 25 ശതമാനം വരെയാണ് വർധിപ്പിച്ചത്. എന്നാൽ ഇരു കമ്പനികളും പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്കിൽ വർദ്ധനവ് വരുത്തിയിട്ടില്ല.  പുതുക്കിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതലാണ് നിലവിൽ വരുന്നത്.

 Bharti Airtel പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ഒരി ദിവസത്തിന് ശേഷമാണ്  വോഡഫോൺ ഐഡിയയും (Vodafone Idea )  നിരക്ക് വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചത്.  നേരത്തെ ജൂലൈയിൽ പോസ്റ്റ് പെയ്ഡ് പ്ലാനിന്റെ വിലയും എയർടെൽ വർധിപ്പിച്ചിരുന്നു. ഏറ്റവും വിലകുറഞ്ഞ പ്ലാനുകൾ ഇരുകമ്പനികളും 99 രൂപയുടേതായി വർധിപ്പിച്ചിരുന്നു.

ALSO READ: Vodafone Idea hike: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് വോഡഫോൺ ഐഡിയ

ഇനി Airtel ന്റെ 28 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന്റെ വില 99 രൂപയിൽ നിന്ന് ആരംഭിക്കും. അതായത് ഈ പദ്ധതിയുടെ 25% വർദ്ധിച്ചു. ജൂലൈയിൽ കമ്പനി 49 രൂപയുടെ പ്ലാൻ നീക്കം ചെയ്തിരുന്നു.  ഈ പ്ലാനിൽ എസ്എംഎസ് ഇല്ലായിരുന്നു.  ഇനി നിങ്ങൾക്ക് SMS വേണമെങ്കിൽ 149 രൂപയ്ക്ക് പകരം 179 രൂപ ചെലവഴിക്കേണ്ടിവരും. ഈ പ്ലാനിലും 20% വർധനവുണ്ടായി. 219 രൂപയുടെ പ്ലാനും ഈ ആനുകൂല്യവും 1 ജിബി ഡാറ്റയും നൽകിയിരുന്നു. ഇതിന്റെ വില ഇപ്പോൾ 265 രൂപയായി ഉയർന്നിട്ടുണ്ട്.

ALSO READ:  Airtel ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത, പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു

Airtel ന്റെ ജനപ്രിയമായ 598 രൂപയുടെ പ്ലാനിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇതിൽ 1.5ജിബി ഡാറ്റയാണ് പ്രതിദിന ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിനായി ഇപ്പോൾ നിങ്ങൾ 719 രൂപ ചെലവഴിക്കേണ്ടിവരും. ഡാറ്റ ടോപ്പ്അപ്പിന്റെയും മറ്റ് പ്ലാനുകളുടെയും താരിഫിൽ 20% വർധനവുണ്ടായി.

ALSO READ: 5G Spectrum in India : രാജ്യം 5G യിലേക്ക് കടക്കുന്നു; അടുത്ത വർഷം പകുതിയോടെ 5G സ്പെക്ട്രം വിതരണം ആരംഭിക്കും

എയര്‍ടെല്‍ പോലെതന്നെ  ഏറ്റവും വിലകുറഞ്ഞ വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാൻ 99 രൂപയുടേതാണ്.  28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ  99 രൂപയുടെ  ടോക്ക് ടൈമും 200 എംബി ഡാറ്റയും ലഭിക്കും,  സെക്കൻഡിൽ 1 പൈസയാണ്  voice tariff.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News