I phone 14 Yellow: 71,999 രൂപയുടെ ഫോൺ 41,999 രൂപക്ക്, ഗംഭീര കിഴിവ്

Apple I Phone Price Discount: ബാങ്ക് ഓഫറുകളും എക്സ്ചേഞ്ചും വഴിയാണ് ഫോണിൻറെ വില കുറയുന്നത്, നിങ്ങളുടെ മികച്ച സ്മാർട്ട്ഫോൺ ആണെങ്കിൽ 30000 രൂപ വരെ നിങ്ങൾക്ക് കിഴിവ് ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 01:23 PM IST
  • എക്സ്ചേഞ്ച് ഓഫർ, ബാങ്ക് ഓഫർ എന്നിവയ്ക്ക് ശേഷം ഐഫോൺ 14 വെറും 41,999 രൂപയ്ക്ക്
  • ഈ ഓഫറിൽ ഉപഭോക്താക്കൾക്ക് 30,000 രൂപ വരെ കിഴിവ്
  • കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ നിങ്ങൾക്ക് 5 ശതമാനം ക്യാഷ്ബാക്ക്
I phone 14 Yellow: 71,999 രൂപയുടെ ഫോൺ 41,999 രൂപക്ക്, ഗംഭീര കിഴിവ്

ആപ്പിൾ ഐഫോൺ 14-ന്റെ യെല്ലോ കളർ വേരിയന്റ് അടുത്തിടെ പുറത്തിറക്കി. ഐഫോൺ 14 ന്റെ യെല്ലോ വേരിയന്റിന് ഫ്ലിപ്പ്കാർട്ടിൽ വൻ കിഴിവുകൾ നിങ്ങൾക്ക് ലഭിക്കും. ഫ്ലിപ്കാർട്ട് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫർ, ബാങ്ക് ഓഫർ എന്നിവയ്ക്ക് ശേഷം ഐഫോൺ 14 വെറും 41,999 രൂപയ്ക്ക് ഫോൺ വാങ്ങാം. 

ഇതുകൂടാതെ iPhone 14 ഉപഭോക്താക്കൾക്ക് 3 മാസത്തേക്ക് Apple Arcade, Apple Fitness+ എന്നിവയുടെ ആനുകൂല്യവും സൗജന്യ എമർജൻസി എസ്ഒഎസും രണ്ട് വർഷത്തേക്ക് ഫൈൻഡ് മൈ സാറ്റലൈറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

 79,900 രൂപയാണ് iPhone 14 ന്റെ വില, ഫ്ലിപ്പ്കാർട്ടിൽ 7,901 രൂപ കിഴിവിന് ശേഷം ഐഫോൺ 14 ന് 71,999 രൂപയാണ് വില. അതേസമയം, ഈ ചെലവ് ഇനിയും കുറയ്ക്കാൻ ബാങ്ക് ഓഫറുകൾ ഉപയോഗിക്കാം. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ നൽകി ഐഫോൺ 14 വാങ്ങുമ്പോൾ വലിയ കിഴിവുകൾ ലഭിക്കും. ഉപഭോക്താക്കൾ അവരുടെ ഏരിയ പിൻ കോഡ് നൽകി എക്സ്ചേഞ്ച് ഓഫർ അവരുടെ പ്രദേശത്ത് ലഭ്യമാണോ ഇല്ലയോ എന്ന് പരിശോധിക്കാം. 

ഈ ഓഫറിൽ ഉപഭോക്താക്കൾക്ക് 30,000 രൂപ വരെ കിഴിവ് ലഭിക്കും. ഈ ഓഫറിന്റെ മുഴുവൻ പ്രയോജനവും  നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, iPhone 14 ന്റെ വില 41,999 രൂപയാകും. യെല്ലോ ഐഫോൺ 14-ൽ ,എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡിൽ നിന്ന് പേയ്‌മെന്റിന് 4,000 രൂപ കിഴിവ് ലഭിക്കും. ഇത് കൂടാതെ, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ നിങ്ങൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

iPhone 14-ന്റെ സവിശേഷത

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഉണ്ട്. ഐഒഎസ് 16ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഹെക്‌സ കോർ ആപ്പിൾ എ15 ബയോണിക് ചിപ്പ് ആണ് ഇതിൽ നൽകിയിരിക്കുന്നത്. 6-ജിബി റാം/128ജിബി, 6ജിബി റാം/256ജിബി, 6ജിബി റാം/512ജിബി എന്നീ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. 

ഫോണിന്റെ പിൻഭാഗത്ത് f/1.5 അപ്പേർച്ചർ ഉള്ള 12MP പ്രൈമറി ക്യാമറയും f/2.4 അപ്പേർച്ചറുള്ള 12MP സെക്കൻഡറി ക്യാമറയും ഉണ്ട്. മുൻവശത്ത് f/1.9 അപ്പേർച്ചർ ഉള്ള 12MP ക്യാമറയുണ്ട്. 30 മിനിറ്റിനുള്ളിൽ ഫോൺ 50 ശതമാനം വരെ ചാർജ് ചെയ്യാമെന്നാണ് കമ്പനി പറയുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News