Motorola യുടെ Moto G60 ഉടനെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ എന്തൊക്കെ?

മോട്ടറോളയുടെ ജി സീരിസിലെ ഏറ്റവും പുതിയ ഫോണായ Moto G60 ഉടൻ തന്നെ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 120 Hz റിഫ്രഷ് റേറ്റും ഫോണിന് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 01:12 PM IST
  • മോട്ടറോളയുടെ ജി സീരിസിലെ ഏറ്റവും പുതിയ ഫോണായ Moto G60 ഉടൻ തന്നെ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • മോട്ടോ ജി 100 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • ഫോണിന്റെ പ്രധാന ക്യാമറയായ 108 മെഗാപിക്സൽ ക്യാമറയിൽ സാംസങിന്റെ ISOCELL HM2 സെൻസർ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 120 Hz റിഫ്രഷ് റേറ്റും ഫോണിന് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Motorola യുടെ  Moto G60 ഉടനെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ എന്തൊക്കെ?

മോട്ടറോളയുടെ (Motorola) ജി സീരിസിലെ ഏറ്റവും പുതിയ ഫോണായ Moto G60 ഉടൻ തന്നെ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അമേരിക്കൻ കമ്പനിയായ മോട്ടറോളയുടെ ജി സീരിസിലെ മികച്ച രണ്ട് ഫോണുകളായ മോട്ടോ ജി 10 പവറും മോട്ടോ ജി 30യും ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല. വമ്പൻ സ്വീകരണമായിരുന്നു രണ്ട് ഫോണുകൾക്കും ലഭിച്ചത്. ഇത് കൂടാതെ മോട്ടോ ജി 100 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോട്ടറോള മോട്ടോ ജി 60 ‘Hanoip’ എന്ന കോഡ് പേരിലായിരിക്കും എത്തുന്നതെന്നും ആദ്യമായി അവതരിപ്പിക്കുമ്പോൾ ലാറ്റിൻ അമേരിക്കയിലും യൂറോപ്പിലും ഫോണെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും (Display)  120 Hz റിഫ്രഷ് റേറ്റും ഫോണിന് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ 108 മെഗാപിക്സൽ റിയർ കാമറ ഫോണിന് ഉണ്ടാകും.

ALSO READ: Samsung Galaxy A72, A52 ഫോണുകൾ ഇന്ത്യയിൽ എത്ര രൂപയ്ക്ക് ലഭിക്കും; സവിശേഷതകൾ എന്തൊക്കെ?

ഫോണിന്റെ പ്രധാന ക്യാമറയായ 108 മെഗാപിക്സൽ ക്യാമറയിൽ (Camera) സാംസങിന്റെ  ISOCELL HM2 സെൻസർ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കൂടാതെ OV16A1Q സെൻസറോട് കൂടിയ 16 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ മാക്രോ ലെൻസും ഉണ്ടാകാനാണ് സാധ്യത. സെൽഫിക്കായി പ്രത്യേകം ക്രമീകരിച്ചിട്ടുള്ള ഫ്രണ്ട് ക്യാമറയ്ക്ക് 32 മെഗാപിക്സൽ സെൻസർ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ALSO READ: Mobile Seva App Store: ഗൂഗിൾ,ഐ.ഒ.എസ് സ്റ്റോറുകളെ വെല്ലുവിളിക്കാൻ കേന്ദ്ര സർക്കാരിൻറെ പുതിയ സംവിധാനമെത്തുന്നു

ഫോണിന്റെ റാം 6ജിബിയോ 4 ജിബിയോ ആയിരിക്കും അത് കൂടാതെ ഫോണിന്റെ സ്റ്റോറേജ് (Storage) 128 ജിബി ആയിരിക്കും. ഫോണിൽ 6000 mAh ബാറ്ററി (Battery) ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 732G ചിപ്സെറ്റ് പ്രോസ്സസ്സറിയി ഉപയോഗിക്കാനാണ് സാധ്യത. ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറിൽ ആയിരിക്കും.

ALSO READ: Apple Map ന്റെ പുതിയ അപ്ഡേറ്റിൽ നിങ്ങളുടെ സമീപത്തുള്ള Covid Vaccination കേന്ദ്രം എവിടെയാണെന്ന് കാണിച്ച് തരും

മോട്ടോറോളയുടെ (Motorola) ജി സീരിസിൽ വരുന്ന ഫോണുകളായ Moto G10 Power ഉം Moto G30 യുംബജറ്റ് ഫോണുകളുടെ കൂട്ടത്തിൽ വരുന്നതാണ്.  രണ്ട് ഫോണുകളിലും വെർട്ടിക്കൽ റിയർ ക്യാമറ സെറ്റപ്പും വാട്ടർ നോച്ച് ഡിസ്‌പ്ലേയുമാണുള്ളത്. 6.5 ഇഞ്ച് മാക്സ്  വിഷൻ HD+ ഡിസ്പ്ലയുമാണ് Moto G10 Power ന് ഉള്ളത്. Moto G30 യ്ക്ക് Moto G10ന് സമാനമായ 6.5 ഇഞ്ച് മാക്സ് വിഷൻ HD+ ഡിസ്‌പ്ലേയാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News