Motorola യുടെ Moto G10 Power ഉം Moto G30 യും ഇന്ത്യയിലെത്തി; സവിശേഷതകൾ എന്തൊക്കെ?

Moto G10ന് 6.5 ഇഞ്ച് മാക്സ് വിഷൻ HD+ ഡിസ്‌പ്ലേയാണ്. വെർട്ടിക്കൽ റിയർ ക്യാമറ സെറ്റപ്പുള്ള ഫോണിൽ നാല് റിയർ ക്യാമറകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Mar 9, 2021, 04:15 PM IST
  • മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണുകളായ Moto G10 Power ഉം Moto G30 യും അവസാനം ഇന്ത്യയിലെത്തി.
  • ഈ രണ്ട് ഫോണുകളും മോട്ടോയുടെ ഏറ്റവും ജനപ്രീതി നേടിയ ജി സീരിസിൽ ഉൾപ്പെടുന്ന ഫോണാണ്.
  • Moto G10ന് 6.5 ഇഞ്ച് മാക്സ് വിഷൻ HD+ ഡിസ്‌പ്ലേയാണ്.
  • വെർട്ടിക്കൽ റിയർ ക്യാമറ സെറ്റപ്പുള്ള ഫോണിൽ നാല് റിയർ ക്യാമറകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Motorola യുടെ Moto G10 Power ഉം Moto G30 യും ഇന്ത്യയിലെത്തി; സവിശേഷതകൾ എന്തൊക്കെ?

New Delhi: മോട്ടോറോളയുടെ (Motorola) ഏറ്റവും പുതിയ ഫോണുകളായ Moto G10 Power ഉം Moto G30 യും അവസാനം ഇന്ത്യയിലെത്തി. എപ്പോൾ ഇറങ്ങുമെന്നതിനെ കുറിച്ചുള്ള ഒരുപാട് അഭ്യൂഹങ്ങൾക്ക് ശേഷമാണ് ഫോൺ ഇപ്പോൾ ഇന്ത്യയിലെത്തിയിരിക്കുന്നത്. മോട്ടോ G10 പവർ ആദ്യമായി ഇന്ത്യയിലാണ് അവതരിപ്പിച്ചത്. എന്നാൽ മോട്ടോ G30 ഫെബ്രുവരി പകുതിയോടെ യൂറോപ്യൻ രാജ്യങ്ങളിൽ അവതരിപ്പിച്ചിരുന്നു. 

ഈ രണ്ട് ഫോണുകളും മോട്ടോയുടെ (Moto) ഏറ്റവും ജനപ്രീതി നേടിയ ജി സീരിസിൽ ഉൾപ്പെടുന്ന ഫോണാണ്. മാത്രമല്ല രണ്ട് ഫോണുകളും ബജറ്റ് ഫോണുകളുടെ കൂട്ടത്തിൽ വരുന്നതാണ്.  രണ്ട് ഫോണുകളിലും വെർട്ടിക്കൽ റിയർ ക്യാമറ സെറ്റപ്പും വാട്ടർ നോച്ച് ഡിസ്‌പ്ലേയുമാണുള്ളത്. 6.5 ഇഞ്ച് മാക്സ്  വിഷൻ HD+ ഡിസ്പ്ലയോട് കൂടിയ Moto G10 Powerന്റെയും Moto G30യുടെ ക്യാമറ എങ്ങനെയുള്ളതാണെന്നും, മറ്റ് സവിശേഷതകളും പ്രത്യേകതകളും എന്തൊക്കെയാണെന്ന് നോക്കാം.

ALSO READ: OnePlus 9 series മാർച്ച് 23ന് പുറത്തിറങ്ങും; പ്രതിക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെ?

 Moto G10 Power സവിശേഷതകൾ എന്തൊക്കെ?

Moto G10ന് 6.5 ഇഞ്ച് മാക്സ് വിഷൻ HD+ ഡിസ്‌പ്ലേയാണ്.  ക്വാൾകോം സ്നാപ്ഡ്രാഗൺ 460 ചിപ്പും 4GB റാമും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന് 2 സ്റ്റോറേജ് (Storage) ഓപ്ഷനുകളാണ് ഉള്ളത്, 64 GBയും 128 GBയുമാണ് അവ. ഇത് കൂടാതെ ഈ ഫോണിന്റെ സ്റ്റോറേജ് മെമ്മറി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ കൂട്ടാനും സാധിക്കും.

വെർട്ടിക്കൽ റിയർ ക്യാമറ സെറ്റപ്പുള്ള ഫോണിൽ നാല് റിയർ ക്യാമറകളാണ്  (Camera) ഉൾപ്പെടുത്തിയിട്ടുള്ളത്. അതിൽ മെയിൻ ക്യാമറയുടെ സെൻസർ 48 മെഗാപിക്സലാണ്, അതിനോടൊപ്പം  8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും , 2 മെഗാപിക്സൽ ഡെപ്ത് സെൻസറും  2 മെഗാപിക്സൽ മാക്രോലെൻസുമാണ് . ഫോണിൽ സെൽഫിക്കായി ക്രമീകരിച്ചിരിക്കുന്ന ഫ്രണ്ട് ക്യാമറയുടെ സെൻസർ 8 മെഗാപിക്സലാണ്.

ALSO READ:  International Women's Day 2021: "സ്ത്രീകൾ ആദ്യമായി," വരച്ച് കാട്ടി Google Doodle

ഫോണിന്റെ ബാറ്ററി  (Battery) 6,000mAh ആണ്. അതിന്റെ കൂടെ 20 W ഫാസ്റ്റ് ചാർജിങ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.  ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതുകൂടാതെ ഫിംഗർ പ്രിന്റ് സ്കാനറും, ഫേസ് അൺലോക്കും, IP52 വാട്ടർ റെസിസ്റ്റൻസ് ഫീച്ചേഴ്സും,  യൂഎസ്ബി സി ടൈപ്പ് പോർട്ടും, മോട്ടോ ആക്ഷൻസും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

Moto G10 പവറിന് ഇന്ത്യയിലെ വില 9,999 രൂപയാണ്. മാർച്ച് 15 മുതലാണ് ഫോൺ ഇന്ത്യൻ വിപണിയിൽ വില്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെയാണ്  അമേരിക്കൻ കമ്പനിയായ മോട്ടോറോള പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആകെ 2 നിറങ്ങളിലാണ് ഫോൺ ലഭ്യമായിട്ടുള്ളത്. അറോറ ഗ്രേ, ബ്രീസ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

ALSO READ: Google Chrome Updation: ഇനി കാലതാമസമില്ല,ബ്രൗസിങ്ങ് ഏറ്റവും സുരക്ഷിതമാക്കാൻ ​ഗൂ​ഗിൾ ക്രോമിന്റെ പുത്തൻ വേർഷൻ ഉടൻ

Moto G30 സവിശേഷതകൾ എന്തൊക്കെ?

Moto G30 യ്ക്ക് Moto G10ന് സമാനമായ 6.5 ഇഞ്ച് മാക്സ് വിഷൻ HD+ ഡിസ്‌പ്ലേയാണ്.  Moto G10നിൽ നിന്ന് വ്യത്യസ്തമായി ഫോണിന്റെ ബാറ്ററി 5000 mAh മാത്രമാണ്. 20 W -ഓട് കൂടിയ ഫാസ്റ്റ് ചാർജിങ് സൗകര്യം തന്നെയാണ് ഈ ഫോണിനുമുള്ളത്. G10ൽ നിന്നുള്ള മറ്റൊരു വ്യത്യാസം അതിന്റെ പ്രോസസ്സർ ആണ്. G30 യിൽ  ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 662 SoC പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.

മോട്ടോ 10 പവറിന് സമാനമായി Moto G30 യുടെയും റിയർ ക്യാമറ സെറ്റപ്പിൽ 4 ക്യാമറകളാണ് ഉള്ളത്.  അതിൽ മെയിൻ ക്യാമറയുടെ (Camera) സെൻസർ 48 മെഗാപിക്സലാണ്, അതിനോടൊപ്പം  8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും , 2 മെഗാപിക്സൽ ഡെപ്ത് സെൻസറും  2 മെഗാപിക്സൽ മാക്രോലെൻസുമാണ് . മറ്റൊരു വ്യത്യാസം എന്തെന്നാൽ ഫോണിൽ സെൽഫിക്കായി ക്രമീകരിച്ചിരിക്കുന്ന ഫ്രണ്ട് ക്യാമറയുടെ സെൻസർ 13 മെഗാപിക്സലാണ്. 10, 999 രൂപയ്ക്കാണ് Moto G30 ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News