BSNL VIP Mobile Number: ബിഎസ്എന്‍എല്‍ വിഐപി മൊബൈൽ നമ്പർ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം, പാലിക്കേണ്ട നിബന്ധനകള്‍ എന്തെല്ലാം?

കാറുകള്‍ക്കും മറ്റും VIP നമ്പര്‍ നേടുക എന്നത് ആളുകള്‍ക്ക് ഒരു ക്രേസ് ആണ്. എന്നാല്‍ ഇപ്പോള്‍  വാഹനങ്ങള്‍ക്ക് മാത്രമല്ല മൊബൈല്‍ നമ്പരും  പ്രത്യേകതയുള്ളത് നേടാനാണ് ആളുകള്‍ക്ക് താത്പര്യം.

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 05:58 PM IST
  • യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെയെളുപ്പത്തില്‍ BSNL VIP Number സ്വന്തമാക്കാം.
BSNL VIP Mobile Number: ബിഎസ്എന്‍എല്‍  വിഐപി മൊബൈൽ നമ്പർ  സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം, പാലിക്കേണ്ട നിബന്ധനകള്‍ എന്തെല്ലാം?

BSNL VIP Mobile Number: കാറുകള്‍ക്കും മറ്റും VIP നമ്പര്‍ നേടുക എന്നത് ആളുകള്‍ക്ക് ഒരു ക്രേസ് ആണ്. എന്നാല്‍ ഇപ്പോള്‍  വാഹനങ്ങള്‍ക്ക് മാത്രമല്ല മൊബൈല്‍ നമ്പരും  പ്രത്യേകതയുള്ളത് നേടാനാണ് ആളുകള്‍ക്ക് താത്പര്യം.

VIP നമ്പര്‍ ഒറ്റനോട്ടത്തില്‍  നമ്മുടെ മനസ്സില്‍ സ്ഥാനം പിടിയ്ക്കും,  ഓര്‍മ്മിക്കാന്‍ എളുപ്പം  അങ്ങിനെ പല കാരണങ്ങള്‍ കൊണ്ടാണ് ആളുകള്‍ VIP നമ്പര്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍,  VIP Number ലഭിക്കുക  അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എല്ലാവര്‍ക്കും  അറിയാം. 

എന്നാല്‍, ഉപയോക്താക്കളുടെ ഈ ആഗ്രഹം മാനിച്ച് രാജ്യത്തെ സര്‍ക്കാര്‍ ടെലികോം സ്ഥാപനമായ BSNL VIP നമ്പര്‍ നേടാനുള്ള അവസരം ഒരുക്കിയിരിയ്ക്കുകയാണ്. ഈ പദ്ധതിയിലൂടെ യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെയെളുപ്പത്തില്‍    VIP Number സ്വന്തമാക്കാം. എന്നാല്‍, VIP Number സ്വന്തമാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

BSNL ലേലത്തില്‍ ( e-auction) പങ്കെടുക്കുക

VIP മൊബൈല്‍ നമ്പര്‍ നേടാനായി  BSNL ഒരു മികച്ച പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്കീമിന് കീഴില്‍  ഉപയോക്താക്കൾക്ക് പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വിഐപി മൊബൈൽ നമ്പറുകൾ ലഭിക്കും. ഇതിനായി BSNL ഇ-ലേലം  ( e-auction) ആരംഭിച്ചിട്ടുണ്ട്.  ഇതിനായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. നിങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് വിഐപി നമ്പറുകളുടെ ഒരു ലിസ്റ്റ് ലഭിക്കും. അതിൽ നിങ്ങൾ തിരഞ്ഞെടുത്ത നമ്പറിന്  നിങ്ങൾ ഒരു തുക പറയും. നമ്പറിന്  നിങ്ങള്‍ നല്‍കുന്ന  തുക മികച്ചതാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ആ നമ്പർ ലഭിക്കൂ....!!  

BSNL VIP Number എങ്ങിനെ സ്വന്തമാക്കാം  (What to do to get a VIP Mobile Number?) 

1. BSNL-ന്‍റെ  VIP മൊബൈൽ ലഭിക്കുന്നതിന്, നിങ്ങൾ ആദ്യം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ  ഇ-ലേല സൈറ്റില്‍  ( e-auction site) എത്തുക.

2- ഇതിന് ശേഷം ഇവിടെ ലോഗിൻ അല്ലെങ്കിൽ രജിസ്ട്രേഷൻ  ചെയ്യുക. 

3.  നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇ-മെയിൽ ഐഡി വഴി രജിസ്റ്റർ ചെയ്യാന സാധിക്കും. 

4. ലോഗിൻ ചെയ്ത ശേഷം, ഒരു വിഐപി നമ്പറിന്‍റെ  പേജ് നിങ്ങളുടെ മുന്നിൽ തുറക്കും.

5.  നിരവധി വിഐപി മൊബൈൽ നമ്പറുകളുടെ ഒരു ലിസ്റ്റ് ഈ പേജിൽ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.  

6. നിങ്ങൾക്ക് ഇഷ്ടമുള്ള  നമ്പർ തിരഞ്ഞെടുത്ത ശേഷം, Continue to Cart എന്നതിൽ ക്ലിക്ക് ചെയ്യുക.

7. ഇതിനുശേഷം രജിസ്ട്രേഷൻ ഫീസ് അടയ്ക്കുക. നമ്പര്‍ ലഭിച്ചില്ല എങ്കില്‍ ഈ തുക തിരികെ ലഭിക്കും. 

8. നമ്പറിൽ ലേലം ആരംഭിച്ചതിന് ശേഷം, നിങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന തുക രേഖപ്പെടുത്തി submit ചെയ്യുക.  

9.   ഓരോ പ്രത്യേക നമ്പറിനും മൂന്ന് പേരെ തിരഞ്ഞെടുക്കും. ഇവരില്‍  ഏറ്റവും കൂടുതൽ  തുക ലേലത്തില്‍  ബിഡ് ചെയ്യുന്നയാൾക്ക് ആ നമ്പർ ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

 

 

Trending News