ന്യൂഡൽഹി: Oppo Reno 8, Oppo Enco X2 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്ത് കഴിഞ്ഞു.ഓപ്പോ സ്റ്റോർ വഴി ഫോണുകൾ നിങ്ങൾക്ക് വാങ്ങിക്കാനാകും.മീഡിയടെക് ഡൈമെൻസിറ്റി 1300 പ്രൊസസറും 4500mAh ബാറ്ററിയുമായാണ് ഫോൺ എത്തുന്നത്.
6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 50 എംപി പ്രൈമറി ക്യാമറയും ഫോണിനെ പ്രമീയം സെഗ്മിൻറിലേക്ക് ഉയർത്തുന്നുവെങ്കിൽ ആക്ചടീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചറുമായാണ് എൻകോ X2 എത്തുന്നത്.11 എംഎം ഡൈനാമിക് ഡ്രൈവറും ഇതിലുണ്ട്.
വിലയും ഓഫറുകളും
Oppo Reno 8, Oppo Enco X2 എന്നിവ ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ വഴി ലഭ്യമാകും. എച്ച്‌ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ, കൊട്ടക് ബാങ്ക് കാർഡുകൾ വഴി പണമടയ്ക്കുമ്പോൾ 10 ശതമാനം കിഴിവും Oppo Enco X2 വാങ്ങുന്നവർക്ക് തിരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. എൻകോ X2 വാങ്ങുന്നതിന് ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ഓപ്പോ റെനോ 8 ന്റെ വില 29,999 രൂപയാണ്. അതേ സമയം Oppo Enco X2 ന്റെ വില 10,999 രൂപയാണ്.
Reno 8 - സവിശേഷതകൾ
6.4 ഇഞ്ച് ഫുൾ എച്ച്ഡി ആമോലെഡ് ഡിസ്‌പ്ലേയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമുണ്ട്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 പ്രൊസസറും 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് 128GB UFS3.1 സ്റ്റോറേജ് ഉണ്ട്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4500mAh ബാറ്ററിയാണ് ഫോണിൻറെ പവർ. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് നൽകിയിരിക്കുന്നത്. 50 എംപി സോണി IMX766 സെൻസറും 8എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും 2എംപി മാക്രോ സെൻസറും ഇതിലുണ്ട്. 32 എംപി സോണി IMX709 സെൻസറാണ് ഫോണിൽ നൽകിയിരിക്കുന്നത്.
Oppo Enco X2- സവിശേഷതകൾ
ആക്ടീവ് നോയ്സ് ക്യാൻസലേഷനാണ് ഫോണിൻറെ പ്രത്യേകത. കൂടാതെ, ഇതിന് ട്രിപ്പിൾ മൈക്രോഫോൺ സജ്ജീകരണവുമുണ്ട്. 40 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് നൽകാൻ കഴിയുന്ന 566mAh ബാറ്ററിയാണ് ഫോണിൻറേത്. ഓരോ ഇയർബഡിലും 57mAh ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു, അത് ഒറ്റ ചാർജിൽ 9.5 മണിക്കൂർ വരെ കിട്ടും. എൻകോ X2 ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...