ഓപ്പോ റെനോ 7 സീരീസ് ഫോണുകൾ ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു. ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ്, യൂട്യൂബ്, സോഷ്യൽ മീഡിയ ചാനലുകൾ എന്നിവയിലൂടെ ലോഞ്ചിന്റെ ഓൺലൈൻ സ്ട്രീമിങ് നടത്തി. ആകെ 2 ഫോണുകളാണ് സീരിസിൽ എത്തുന്നത്. ഓപ്പോ റെനോ 7 5G, റെനോ 7 പ്രൊ 5G എന്നീ ഫോണുകളാണ് സീരിസിൽ എത്തുന്നത്.
ഇതിനോടൊപ്പം തന്നെ ഓപ്പോ വാച്ച് ഫ്രീ സ്മാർട്ട് വാച്ചും ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. ഓപ്പോ റെനോ 7 സീരീസ് ഫോണുകളും, സ്മാർട്ട് വാച്ചും ഫ്ലിപ്കാർട്ടിലൂടെയാണ് വില്പനയ്ക്ക് എത്തുന്നത്. ഫെബ്രുവരി 17 മുതൽ രാജ്യത്ത് വില്പന ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓപ്പോ റെനോ 7 സീരീസ് കഴിഞ്ഞ വര്ഷം ചൈനയിൽ അവതരിപ്പിച്ചിരുന്നു.
ഓപ്പോ റെനോ 7 5ജി ഒരു സ്റ്റോറേജ് വേരിയന്റിലാണ് എത്തുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിൽ എത്തുന്ന ഫോണിന്റെ വില 28,999 രൂപയാണ്. അതേസമയം 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിൽ എത്തുന്ന ഓപ്പോ റെനോ 7 പ്രൊ 5ജി ഫോണുകളുടെ വില 39,999 രൂപയാണ്. ഓപ്പോ റെനോ 7 പ്രൊ 5ജി ഫോണുകൾ ഫെബ്രുവരി 8 മുതൽ വില്പനയ്ക്ക് എത്തും.
ALSO READ: Android Tricks | ഫോണിലെ ചില ഫയലുകൾ ഹൈഡ് ചെയ്യണോ? വേറെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ സാധിക്കും
ആകെ 2 കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്. സ്റ്റാർലൈറ്റ് ബ്ലാക്ക്, സ്റ്റാർട്രെയിൽസ് ബ്ലൂ നിറങ്ങളിൽ ഫോണുകൾ ലഭ്യമാകുമെന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്. ഡ്യുവൽ സിം (നാനോ) Oppo Reno 7 5G ഫോൺ ആൻഡ്രോയിഡ് 11, ColorOS 12 ഒഎസുകളിലാണ് പ്രവർത്തിക്കുന്നത്. 6.4-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സലുകൾ) അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ എത്തുന്നത്.
90Hz റിഫ്രഷ് റേറ്റ് 180Hz വരെ ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് ഒരുക്കിയിട്ടുണ്ട്. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 900 SoC പ്രൊസസ്സറാണ് ഫോണിന് ഉള്ളത്. ഫോണിന് 65W SuperVOOC ഫാസ്റ്റ് ചാർജിങിനോട് കൂടിയ 4,500mAh ഡ്യുവൽ സെൽ ബാറ്ററിയാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...