Amazon: ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍; ഈ 5 സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടിലന്‍ വിലക്കുറവ്

Amazon Great Republic Day Sale: സാംസംഗ് ഗ്യാലക്‌സി S23 അള്‍ട്രാ മുതല്‍ ഐ ഫോണ്‍ 13 വരെ വിലക്കുറവിൽ സ്വന്തമാക്കാം. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 06:22 PM IST
  • ജനുവരി 18 വരെയാണ് ആമസോണിൽ സെയിൽ നടക്കുന്നത്.
  • സ്‌മാർട്ട്‌ഫോണുകൾക്ക് ഡിസ്‌കൗണ്ടുകളും ലാഭകരമായ ഡീലുകളുമുണ്ട്.
  • ആപ്പിൾ, സാംസം​ഗ്, റെഡ്മി, മോട്ടറോള തുടങ്ങിയവ സ്വന്തമാക്കാൻ അവസരം.
Amazon: ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍; ഈ 5 സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടിലന്‍ വിലക്കുറവ്

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമനായ ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ പുരോഗമിക്കുകയാണ്. പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ ഗംഭീര വിലക്കുറവില്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. സാംസംഗ് ഗ്യാലക്‌സി S23 അള്‍ട്രാ മുതല്‍ ഐ ഫോണ്‍ 13 വരെ ഇക്കൂട്ടത്തിലുണ്ട്. ജനുവരി 18 വരെയാണ് സെയിൽ നടക്കുന്നത്. അത്തരത്തില്‍ ഓഫറുകളിലൂടെ സ്വന്തമാക്കാന്‍ സാധിക്കുന്ന 5 മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

1) സാംസംഗ് ഗ്യാലക്‌സി S23 അള്‍ട്രാ

നിലവില്‍ 1,24,999 രൂപ വിലയുള്ള സാംസംഗിന്റെ പ്രീമിയം സ്മാര്‍ട്ട് ഫോണാണ് ഗ്യാലക്‌സി S23 അള്‍ട്രാ (12 ജിബി/256 ജിബി). ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്താല്‍ 10,000 രൂപ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കും. 

ALSO READ: 20,000 രൂപ വരെ കിഴിവ്, മികച്ച ഓഫറുമായി ഒല പുതുവർഷത്തിൽ

2) ആപ്പിള്‍ ഐ ഫോണ്‍ 13 

ഡ്യുവല്‍ ബാക്ക് ക്യാമറ സെറ്റപ്പോടെ എത്തുന്ന ഐ ഫോണ്‍ 13 സ്വന്തമാക്കാന്‍ മികച്ച അവസരമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. മെയിന്‍ ലെന്‍സില്‍ സെന്‍സര്‍-ഷിഫ്റ്റ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് (OIS) കൂടി വരുന്ന ഐ ഫോണ്‍ 13ന് 49,999 രൂപയാണ് വില. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ എന്നിവയിലൂടെ പര്‍ച്ചേസ് ചെയ്താല്‍ 1,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. 

3) ഐക്യൂ 11 5G

കരുത്തുറ്റ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്‌സെറ്റാണ് ഐക്യൂ 11 5Gയുടെ സവിശേഷത. ആമസോണില്‍ 44,999 രൂപയ്ക്കാണ് ഈ ഫോണ്‍ ലഭിക്കുക. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്താല്‍ 2,000 രൂപ ഡിസ്‌കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 

4) മോട്ടൊറോള റാസര്‍ 40 അള്‍ട്രാ

6.9 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടി എത്തുന്ന മോട്ടൊറോളയുടെ ഫോള്‍ഡബിള്‍ ഫോണാണ് റാസര്‍ 40 അള്‍ട്രാ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രൊസസര്‍, 8 ജിബി/12 ജിബി റാം തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. 69,999 രൂപയാണ് ഫോണിന്റെ വില. 9 മാസത്തേയ്ക്ക് നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. 

5) റെഡ്മി നോട്ട് 13 5G

മീഡിയടെക് ഡൈമെന്‍സിറ്റി 9200+ പ്രൊസസര്‍ നല്‍കുന്ന കരുത്തോടെ എത്തുന്ന റെഡ്മിയുടെ ഏറ്റവും പുതിയ ഫോണാണ് നോട്ട് 13 5G. പെര്‍ഫോര്‍മന്‍സിന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ഫോണിന് ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ 17,999 രൂപയാണ് വില. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്താല്‍ 1,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News