Mumbai: വാഷിംഗ്‌ടണിലെ സിയാറ്റിൽ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് കമ്പനിയാണ് ആമസോൺ. ഇന്‍റര്‍നെറ്റ് വഴി വ്യാപാരം നടത്തിയ ആദ്യകമ്പനികളിലൊന്നാണ് ആമസോൺ.
ആമസോണ്‍ (Amazon) എന്ന പേര് കേള്‍ക്കുമ്പോള്‍ സാധാരണക്കാരെ സംബന്ധിച്ച് ഇ-കൊമേഴ്‌സും വീഡിയോ സ്ട്രീമി൦ഗു൦ മാത്രമാണ് ഒരുപക്ഷേ മനസില്‍ ആദ്യം വരിക. എന്നാല്‍, പല മേഖലകളില്‍ വ്യപിച്ചുകിടക്കുന്നതാണ് ജെഫ് ബെസോസിന്‍റെ ആമസോണ്‍ എന്ന സാമ്രാജ്യം.
E-Commerce , ക്ലൗഡ് കംപ്യൂട്ടി൦ഗ്, ഡിജിറ്റല്‍ സ്ട്രീമി൦ഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നിങ്ങനെ ആ പട്ടിക നീളുകയാണ്. എന്നാല്‍, ഇതിനെല്ലാം പുറമേ, ഇന്ത്യയില്‍ ഒരു പുത്തന്‍ സംരംഭത്തിന് കൂടി ആമസോണ്‍ തുടക്കം കുറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മേഘലയിലേയ്ക്കാണ് ആമസോണിന്‍റെ അടുത്ത ചുവടുവയ്പ്പ്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇയ്ക്ക് (JEE) വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനായി പുതിയ വെര്‍ച്വല്‍ ലേണി൦ഗ് ആപ്പുമായി എത്തിയിരിയ്ക്കുകയാണ് ആമസോണ്‍. ആമസോണ്‍ അക്കാദമി (Amazon Academy) എന്നാണ് ആപ്പ് രൂപത്തിലും വെബ്സൈറ്റ് രൂപത്തിലും പുറത്തിറങ്ങുന്ന ഈ ലേണി൦ഗ് സ്പേസിന്‍റെ പേര്.
ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷന് (JEE) തയ്യാറെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് പഠന സാമഗ്രികൾ, തത്സമയ പ്രഭാഷണങ്ങൾ, വിലയിരുത്തലുകൾ എന്നിവ ആമസോണ്‍ അക്കാദമിയില്‍ ഉണ്ടായിരിയ്ക്കും. നിലവില്‍ ആമസോണ്‍ അക്കാദമിയിലെ പഠനം സൗജന്യമാണെന്നും കുറച്ച് മാസത്തേക്ക് ഇത് സൗജന്യമായി തന്നെ തുടരുമെന്നും ആമസോണ്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ മോക്ക് ടെസ്റ്റുകളും തിരഞ്ഞെടുത്ത പതിനയ്യായിരത്തിലധികം ചോദ്യങ്ങളും തുടങ്ങി ഒരുപാട് സേവനങ്ങള്‍ ആമസോണ്‍ അക്കാദമിയില്‍ ലഭ്യമാകും.
താങ്ങാവുന്ന ചിലവില്‍ എല്ലാവര്‍ക്കും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ആമസോണ്‍ അക്കാദമി ലക്ഷ്യമിടുന്നത് എന്ന് ആമസോണ്‍ ഇന്ത്യയുടെ വിദ്യാഭ്യാസ ഡയറക്ടര്‍ അമോല്‍ ഗുര്‍വാര പറയുന്നു. തുടക്കത്തില്‍ എന്‍ജിനീയറി൦ഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കാണ് സേവനം ലഭിക്കുക. പിന്നീട് ഇത് മറ്റു വിഭാഗത്തിലേയ്ക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന.
അതേസമയം, പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ സഹായകമാവും ആമസോണ്‍ അക്കാദമി എന്നാണ് വിലയിരുത്തല്‍. കോച്ചി൦ഗ് സെന്‍ററുകളില്‍ പഠിക്കാന്‍ സൗകര്യം ലഭിക്കാത്തവര്‍ക്ക് തങ്ങളുടേതായ രീതിയില്‍ പഠിക്കാനുള്ള അവസരം ഇവിടെ ലഭിക്കും.
Also read: മാസം 89 രൂപയുടെ പ്ലാനുമായി Amazon Prime
കോവിഡ് (Covid-19) കാലത്ത് സ്കൂളുകളും കോളേജുകളും പൂട്ടിയതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഓണ്‍ലൈന്‍ വെര്‍ച്വല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച ബൈജൂസ് ആപ്പിന് വെല്ലുവിളി ഉയര്‍ത്തിയാണ് ആമസോണ്‍ അക്കാദമിയുടെ രംഗപ്രവേശനം ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...