Viral Video : ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫസിയെ മൂന്ന് ഗോളിന് തകർത്ത് പ്ലേ ഓഫിലേക്കുള്ള പ്രവേശനം ഏകദേശം ഉറപ്പിച്ചതിന്റെ ആവേശത്തിലാണ് കേരളം ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയുടെ ആരാധകരും. ടീമിന്റെ ജയം ട്രോളുകളായും വീഡിയോകളായി സോഷ്യൽ മീഡിയ നിറയുകയാണ്. അതോടൊപ്പം ടീമിലെ താരങ്ങളുടെ ആഘോഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇന്നലെ ഫെബ്രുവരി രണ്ടിന് നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ മുംബൈയെ തകർത്ത മത്സരത്തിന് ശേഷം കേരളത്തിന്റെ കൊമ്പന്മാർ മൈതാനം വിട്ട് പോകവെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബ്ലാസ്റ്റേഴ്സിന്റെ വലത് വിങ് താരം കെ പ്രശാന്തും പ്രതിരോധ താരം ഏനെസ് സിപോവിച്ചും ചേർന്ന് വിജയത്തിന്റെ സന്തോഷം പ്രകടമാക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ALSO READ : Viral Video: 'രവീന്ദ്ര പുഷ്പ', ഫീൽഡിൽ പുഷ്പരാജായി ജഡേജ - വീഡിയോ വൈറൽ
അല്ലു അർജുൻ ചിത്രം പുഷ്പയിലെ ട്രെൻഡ് ഡയലോഗായ 'പുഷ്പരാജ് തെഗ്ഗദെല്ലെ' എന്ന ഡയലോഗ് പറയുമ്പോൾ പ്രശാന്തെത്തി "ബ്ലാസ്റ്റേഴ്സ് ആറാടുകയാണ് ഗയിസ് ആറാടുകയാണ്" ക്യമാറയിൽ നോക്കി പറയും. ഇത് കേട്ട് സിപോവിച്ചു പ്രശാന്തിന്റെ ഡയലോഗ് ഏറ്റെടുത്ത് 'ആറാടുകയാണ്' എന്ന് പറയുന്നതാണ് വീഡിയോ.
"നമ്മൾ ആറാടുകയാണ്" എന്ന് കുറിപ്പ് നൽകിയാണ് കേരള ബ്ലാസ്റ്റേഴേസ് ഈ വീഡിയോ ഔദ്യോഗിക പേജിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം :
ALSO READ : Viral Video : 'ഫുട്ബോൾ എല്ലാർക്കുമുള്ളതാണ്' ടർഫിൽ ഫുട്ബോൾ തട്ടി കന്യാസ്ത്രീകൾ
മോഹൻലാൽ ചിത്രം ആറാട്ടിന്റെ പ്രേക്ഷക റിവ്യു ചോദിക്കുന്നതിനിടെ ലാൽ ആരാധകന്റെ വൈറലായ ഡയലോഗാണ് ആറാടുകയാണ് എന്നുള്ളത്. "ലാലേട്ടേൻ ആറാടുകയാണ്" എന്ന് സന്തോഷ് വർക്കിയെന്ന് മോഹൻലാൽ ആരാധകൻ മാധ്യമങ്ങളോടായി പറയുന്ന വീഡിയോ അടുത്തിടെ വലിയ രീതിയിൽ പ്രചാരം ലഭിച്ചിരുന്നു. അത് ഏറ്റു പിടിച്ചാണ് പ്രശാന്ത് ബ്ലാസ്റ്റേഴ്സ് ആറാടുകയാണെന്ന് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
മുംബൈയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കെത്തിയത്. അവസാന മത്സരത്തിൽ ഒരു സമനില മാത്രം മതി കൊമ്പന്മാർക്ക് ആറ് വർഷത്തിന് ശേഷം പ്ലേ ഓഫിലേക്ക് പ്രവേശനം ലഭിക്കാൻ.
സഹൽ അബ്ദുൽ സമദും അൽവാരോ വാസ്കെസുമാണ് കേരളത്തിനായി ഗോൾ കണ്ടെത്തിയത്. മാർച്ച് ആറാം തിയതി ഗോവയ്ക്കെതിരെ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.