ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ ജയത്തിൽ മലയാളി താരം സഞ്ജു സാംസൺ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിർണായകമായ അവസാന ഓവറിൽ വൈഡും ബൗണ്ടറിയുമാകേണ്ട പന്ത് സൂപ്പർ സേവ് നടത്തി സഞ്ജു ഇന്ത്യയുടെ രക്ഷകനാകുകയായിരുന്നു. പിന്നാലെ സഞ്ജുവിന്റെ വിക്കറ്റിന് പിന്നിലുള്ള പ്രകടനം സോഷ്യൽ മീഡിയ ഏറ്റെടുത്ത് വാഴ്ത്തി പാടുകയാണ്.
സിറാജിന്റെ നിർണായകമായ അവസാന ഓവർ
അവസാന ഓവറിൽ 15 റൺസായിരുന്നു വിൻഡീസിന് വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് മിന്നും പ്രകടനം നടത്തിയ ആ ഓവറിന് കൂടുതൽ ശോഭ നൽകിയത് സഞ്ജുവിന്റെ സൂപ്പർ സേവായിരുന്നു. ആദ്യ രണ്ട് പന്തിൽ സിറാജ് ഒരു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. മൂന്നാം പന്ത് നേരിടുന്നത് കൂറ്റനടിക്കാരനായ റൊമാരിയോ ഷെപ്പേർഡ്. ഷെപ്പേർഡ് മൂന്നാം പന്ത് ബൗണ്ടറി കടത്തി. നാലാം പന്തിൽ രണ്ട് റൺസെടുക്കുകയും ചെയ്തു. ഇതോടെ വിൻഡീസിന്റെ ജയം എട്ട് റൺസ് അകലം മാത്രമായി. ബാക്കിയുള്ളത് രണ്ട് പന്ത്.
ALSO READ : IND vs Eng: കന്നി സെഞ്ചുറിയുമായി പന്ത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ ജയം
സൂപ്പർമാൻ സഞ്ജു
അഞ്ചാം പന്തും നേരിടുന്നത് ഷെപ്പേർഡ് തന്നെയാണ്. ഏത് വിധേനയും പന്ത് ബൗണ്ടറി കടക്കാതിരക്കാൻ സിറാജ് ബാറ്ററുടെ ഓൺസൈഡിലേക്ക് അതും ലെഗ് സ്റ്റമ്പിന് പുറത്തേക്ക് നീട്ടി എറിഞ്ഞു. എല്ലാവരും വൈഡും അതിനോടൊപ്പം ബൗണ്ടറിയും ഉറപ്പിച്ചതാണ്. അപ്പോഴാണ് സഞ്ജുവിന്റെ സൂപ്പർമാൻ സേവ് ഉടലെടുക്കുന്നത്. ലെഗ് സൈഡിലേക്ക് ചാടി വീണ മലയാളി താരം ബൗണ്ടറിയെന്ന് ഉറപ്പിച്ച പന്ത് തട്ടിയകറ്റുകയായിരുന്നു. ഉടൻ തന്നെ സഞ്ജു പന്ത് കൈക്കലാക്കുകയും ചെയ്തു.
Yes he could'nt contribute much with the bat ....but he gave his 100% and saved the game for india yesterday.
2 balls 8 required
Siraj balls a wide which would have gone for a 4 , kudos to sanju for saving it with a full length dive#SanjuSamson #IndvsWI #BCCI pic.twitter.com/5Jp2zO2jV4— Abhijith V (@Abhizdx) July 23, 2022
ആ പന്തിൽ വൈഡ് ഉൾപ്പെടെ രണ്ട് റൺസ് നേടിയ വിൻഡീസിന് പിന്നീട് വേണ്ടത് ആറ് റൺസായിരുന്നു. ശേഷിക്കുന്നത് രണ്ട് പന്തുകളും. വൈഡിനെ തുടർന്ന് അഞ്ചാം പന്ത് ആവർത്തിച്ച സിറാജ് വീണ്ടും ആതിഥേയർക്ക് രണ്ട് റൺസ് വിട്ട് കൊടുക്കുകയും ചെയ്തു. ഇതോടെ അവസാന പന്തിൽ വിൻഡീസിന് ജയം ഒരു ബൗണ്ടറി അകലത്തിലേക്ക് മാത്രമായി. എന്നാൽ മത്സത്തിലെ അവസാന പന്തിൽ കരീബിയൻ ടീമിന്റെ കൂറ്റനടിക്കാരൻ ഷെപ്പേർഡിന് നേടനായത് ഒരു റൺസ് മാത്രമാണ്. ഇതോടെ ഇന്ത്യ മൂന്ന് റൺസിന് അതിഥേയരെ തോൽപ്പിച്ച് പരമ്പരയിൽ 0-1ന് മുന്നിലെത്തി.
ALSO READ : IND vs ENG : ഇംഗ്ലണ്ടിനെതിര ആദ്യ ഏകദിനത്തിൽ വിരാട് കോലി ഉണ്ടാകില്ല; റിപ്പോർട്ട്
അതേസമയം ബാറ്റിങിൽ സഞ്ജുവിന്റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തി. 12 റൺസ് മാത്രമാണ് മലയാളി താരത്തിന് തന്റെ കരിയറിലെ രണ്ടാം ഏകദിന മത്സരത്തിൽ നേടാനായത്. ഷെപ്പേർഡിന്റെ പന്തിൽ സഞ്ജു എൽബിഡബ്ലിയുവിലൂടെ പുറത്താകുയായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ അർധ സെഞ്ചുറുകൾ നേടിയ ക്യാപ്റ്റൻ ശിഖർ ധവാനും ശുഭ്മാനൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. സെഞ്ചുറിക്ക് മൂന്ന് റൺസ് അകലെയാണ് ധവാന് വിക്കറ്റ് നഷ്ടമാകുന്നത്.
പിന്നാലെയെത്തിയ ശ്രയസ് ഐയ്യരും അർധ സെഞ്ചുറി നേടുകയും ചെയ്തു. എന്നാൽ ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ സ്കോർ 350 കടക്കുമെന്ന് പ്രതീക്ഷിച്ചപ്പോൾ വിൻഡീസ് തങ്ങളുടെ സന്ദർശകർക്കെതിരെ സമർദ്ദം ചെലുത്തുകയും ചെയ്തു. തുടർന്ന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 308 റൺസെടത്തു നിശ്ചിത ഓവറിൽ ഇന്നിങ്സ് അവസാനിപ്പിച്ചു. വിൻഡീസിനായി അൽസാരി ജോസഫും ഗുഡ്കേഷ് മോട്ടിയും രണ്ട് വിക്കറ്റുകൾ വീതം നേടി.
ALSO READ : ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; പുരുഷ, വനിതാ താരങ്ങള്‍ക്ക് ഇനി പ്രതിഫലം ഒരുപോലെ; പുതിയ ചുവടുമായി ന്യൂസിലന്‍ഡ്
മറുപടി ബാറ്റിങിനിറങ്ങിയ ആതിഥേയർ കെയിൽ മെയേഴ്സ്, ഷർമാഹ് ബ്രൂക്ക്സ്, ബ്രാൻഡൺ കിങ് എന്നിവരുടെ ഇന്നിങ്സ് മികവിലാണ് ഇന്ത്യക്കെതിരെ വെല്ലുവിളി ഉയർത്തിയത്. തുടർന്ന് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ അഖീൽ ഹൊസീനും റൊമാരിയോ ഷെപ്പേർഡ് ചേർന്ന് വിൻഡീസിനെ വിജയത്തിലേക്ക് അടുപ്പിച്ചെങ്കിലും ജയം മൂന്ന് റൺസ് അകലെയായിരുന്നു. ഇന്ത്യക്കായി സിറാജും ഷാർദുൽ താക്കൂറും യുസ്വേന്ദ്ര ചഹലും ഇരണ്ട് വിക്കറ്റുകൾ വീതം നേടി. നാളെ ജൂലൈ 24ന് പരമ്പരയിൽ രണ്ടാമത്തെ മത്സരം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.