Champions League Pre-Quarter Draw : അനിശ്ചിതത്വത്തിനൊടുവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടറിനുള്ള ലൈനപ്പ് തയ്യറായി. നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസി സൂപ്പർ പോരാട്ടത്തിന് വഴിവെച്ച ലൈനപ്പ് സാങ്കേതികത പിഴവിനെ തുടർന്ന് റദ്ദാക്കിയതിന് ശേഷം നടത്തിയ നറുക്കെടുപ്പിലാണ് പുതിയ മത്സരക്രമം യുവേഫ പുറത്ത് വിട്ടിരിക്കുന്നത്.
മെസിയുടെ പി എസ് ജിക്ക് എതിരാളി സ്ഫാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ്. റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരാളി ലാലിഗാ ചാമ്പ്യന്മാരായ അത്ലെറ്റികോ മാഡ്രിഡാണ്. ചെൽസിക്ക് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ ലിലെ തന്നെയാണ് എതിരാളി.
ALSO READ : Champions League Draw | മെസി റെണാൾഡോ പോരാട്ടം അനിശ്ചിതത്വത്തിൽ; ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് റദ്ദാക്കി
പുതിയ ലൈനപ്പ് ഇങ്ങനെ
സ്പോർട്ടിങ് - മാൻഞ്ചസ്റ്റർ സിറ്റി
പി എസ് ജി -റയൽ മാഡ്രിഡ്
വിയ്യാറിയൽ - യുവന്റസ്
ചെൽസി - ലിലെ
ആർ ബി സാൽസ്ബർഗ് - ബയൺ മ്യൂണിക്ക്
അത്ലറ്റികോ മാഡ്രിഡ് - മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇന്റർ മിലാൻ - ലിവർപൂൾ
ബെൻഫിക്കാ - അയാക്സ്
Round of 16 draw
Which tie are you most excited for?#UCLdraw | #UCL pic.twitter.com/QvZoT0yxqi
— UEFA Champions League (@ChampionsLeague) December 13, 2021
2022 ഫെബ്രുവരി 15നാണ് പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദം നടക്കുന്നത്. മാർച്ച് എട്ടിന് രണ്ടാം പാദവും അരങ്ങേറും.
സ്പോർട്ടിങ് - യുവന്റെസ്
പി എസ് ജി - മാൻഞ്ചസ്റ്റർ യുണൈറ്റഡ്
വിയ്യാറിയൽ - മാൻഞ്ചസ്റ്റർ സിറ്റി
ചെൽസി - ലിലെ
ആർ ബി സാൽസ്ബർഗ് - ലിവർപൂൾ
അത്ലറ്റികോ മാഡ്രിഡ് - ബയൺ മ്യൂണിക്ക്
ഇന്റർ മിലാൻ - അയാക്സ്
ബെൻഫിക്കാ - റയൽ മാഡ്രിഡ്
എന്നിങ്ങനെയായിരുന്നു ആദ്യം പുറത്ത് നറുക്കെടത്ത ലൈനപ്പ്. സാങ്കേതികമായ പിഴവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുവേഫ മത്സരക്രമം റദ്ദാക്കുകയായിരുന്നു. തുടർന്ന് വീണ്ടും നറുക്കെടുപ്പിലൂടെ പുതിയ മത്സരക്രമം നിശ്ചിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...