Tokyo Olympics : ടോക്യോ ഒളിംപിക് വില്ലേജിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കോച്ചിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

സൈമൺ നൗഷിനെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ താമസിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 20, 2021, 06:31 PM IST
  • ടോക്കിയോ ഒളിമ്പിക്സ് വില്ലേജിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ഒരു കായികതാരത്തിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തൊട്ട് പിന്നാലെയാണ് കോച്ചിനും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
  • സൈമൺ നൗഷിനെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ താമസിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
  • കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ രാജ്യത്ത് ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനിൽ കനത്ത പ്രതിഷേധങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
  • അതേസമയം ജപ്പാനിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന രേഖപ്പെടുത്തിയതും ജനങ്ങളുടെ ആശങ്ക വര്ധിപ്പിക്കുന്നുണ്ട്.
Tokyo Olympics : ടോക്യോ ഒളിംപിക് വില്ലേജിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കോച്ചിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

Tokyo : ചെക്ക് ബീച്ച് വോളീബോൾ കോച്ച് സൈമൺ നൗഷിന് കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. ടോക്കിയോ ഒളിമ്പിക്സ് വില്ലേജിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ഒരു കായികതാരത്തിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തൊട്ട് പിന്നാലെയാണ് കോച്ചിനും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ടെസ്റ്റ് ചെയ്‌ത്‌ രോഗം ഉള്ളവരെ കണ്ടെത്തുന്നത് ആശ്വാസ്യകരമായ കാര്യമാണെന്നും, കോവിഡ് (Covid 19)  രോഗബാധ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിലും ഈ പ്രശ്‌നത്തെ തരണം ചെയ്യുമെന്നും ചെക്ക് ഒളിമ്പിക് ടീം മേധാവി മാർട്ടിൻ ഡോക്റ്റർ പറഞ്ഞു.  സൈമൺ നൗഷിനെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ താമസിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: Tokyo Olympics 2020 : ടോക്യോ ഒളിംപിക് വില്ലേജിൽ 2 കായിക താരങ്ങൾക്ക് കൂടി കോവിഡ് രോഗബാധ

കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ രാജ്യത്ത് ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനിൽ കനത്ത പ്രതിഷേധങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.അതേസമയം ജപ്പാനിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന രേഖപ്പെടുത്തിയതും ജനങ്ങളുടെ ആശങ്ക വര്ധിപ്പിക്കുന്നുണ്ട്.

ALSO READ: Tokyo Olympics : ടോക്യോ ഒളിംപിക്‌ വില്ലേജിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

ഈ സാഹചര്യത്തിൽ രാജ്യത്ത് ഒളിംപിക്സ് മത്സരനാണ് നടത്തുന്നത് കോവിഡ് രോഗബാധ വർധിക്കാൻ കാരണമാകുമെന്ന ജനങ്ങൾക്ക് ആശങ്കയുണ്ട്. ടോക്യോ 2020 ഗെയിംസിന്റെ (Tokyo 2020 Games)   മുഖ്യ സംഘാടകൻ സീകോ ഹാഷിമോട്ടോ വില്ലേജിൽ കൂടുതൽ രോഗബാധ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ച് കഴിഞ്ഞുവെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നു . കൂടാതെ പ്രതീക്ഷിക്കാതെ കോവിഡ് രോഗവ്യാപാനം ഉണ്ടായാൽ അത് തടയാനും പ്രതിരോധിക്കാനുമുള്ള മർഗങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: Tokyo Olympics: യോഗ്യത നേടിയ മലയാളി താരങ്ങള്‍ക്ക് 5 ലക്ഷം പ്രഖ്യാപിച്ച് സർക്കാർ

ജപ്പാനിലെ ടോക്യോയിലാണ് ഈ വര്ഷം ഒളിംപിക്സ് സംഘടിപ്പിക്കുന്നത്. ഈ മാസം 23 നാണ് ഒളിംപിക്സ് മത്സരങ്ങൾ ആരംഭിക്കുന്നത്. കോവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെ ടോക്യോയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചരിയ്ക്കുകയാണ് ഇതിനിടയിലാണ് ഈ വര്ഷം ഒളിംപിക്സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 2020 ൽ നടത്തേണ്ടിയിരുന്ന ഒളിംപിക്സ് മത്സരങ്ങൾ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News