Wrestlers Protest Update: ആദ്യം വിമര്‍ശനം പിന്നെ സാന്ത്വനം, ഗുസ്തി താരങ്ങളുടെ സമരവേദിയില്‍ പിടി ഉഷ

Wrestlers Protest Update:  സന്ദര്‍ശനവേളയില്‍ തന്‍റെ അഭിപ്രായങ്ങൾ തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്ന് ഉഷ പറഞ്ഞു.  മാധ്യമങ്ങളോട് സംസാരിക്കാതെയാണ് ഉഷ താരങ്ങളെ സന്ദര്‍ശിച്ചത്.  ഉഷ സഹായം  ഉറപ്പ് നൽകിയതായി പിന്നീട് ബജ്‌രംഗ് പുനിയ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 3, 2023, 04:18 PM IST
  • ബുധനാഴ്ച ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച ഉഷ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുമായി സംസാരിച്ചിരുന്നു.
Wrestlers Protest Update: ആദ്യം വിമര്‍ശനം പിന്നെ സാന്ത്വനം, ഗുസ്തി താരങ്ങളുടെ സമരവേദിയില്‍ പിടി ഉഷ

New Delhi: കഴിഞ്ഞ 11 ദിവസമായി ജന്തര്‍ മന്തറില്‍  പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്‍റ്  പി ടി ഉഷ.  

ബുധനാഴ്ച ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച അവര്‍  വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുമായി ഗൗരവമായ ചർച്ചയിൽ മുഴുകിയിരിക്കുന്ന വീഡിയോ എഎൻഐ  പങ്കു വച്ചിരുന്നു. നീതിയ്ക്കുവേണ്ടി പോരാടുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയും സഹായവും ഉറപ്പുനൽകുന്നതിനുള്ള അസോസിയേഷന്‍റെ ആദ്യപടിയായി ഉഷയുടെ സന്ദര്‍ശനത്തെ കാണാമെന്നാണ് വിലയിരുത്തല്‍.

Also Read:  PT Usha: തന്‍റെ പരാമര്‍ശം വളച്ചൊടിച്ചുവെന്ന് IOA അദ്ധ്യക്ഷ പിടി ഉഷ  

ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് WFI പ്രസിഡന്‍റ്  ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെയുള്ള ആരോപണം. എന്നാല്‍, അസോസിയേഷനെ സമീപിക്കാതെ  നീതിയ്ക്കായി തെരുവില്‍  ഇറങ്ങിയതിന് ഉഷ താരങ്ങളെ രൂക്ഷമായി  വിമര്‍ശിച്ചിരുന്നു. ഉഷയുടെ പരാമര്‍ശം വിവാദമായതോടെയാണ് താരങ്ങളെ സന്ദര്‍ശിക്കാന്‍ നേരിട്ട് അവര്‍ എത്തിയത്.

Also Read:  WFI Sexual Harassment Case: ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയിൽ 

സന്ദര്‍ശനവേളയില്‍ തന്‍റെ അഭിപ്രായങ്ങൾ തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്ന് ഉഷ പറഞ്ഞു.  മാധ്യമങ്ങളോട് സംസാരിക്കാതെയാണ് ഉഷ താരങ്ങളെ സന്ദര്‍ശിച്ചത്.  ഉഷ സഹായം  ഉറപ്പ് നൽകിയതായി പിന്നീട് ബജ്‌രംഗ് പുനിയ പറഞ്ഞു. 

അവര്‍ നടത്തിയ പ്രതികരണം ഏറെ വിഷമിപ്പിച്ചിരുന്നു എന്ന് പുനിയ പറഞ്ഞു. താന്‍ നടത്തിയ  പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖാനിക്കപ്പെടുകയായിരുന്നു ആദ്യം ഒരു അത്‌ലറ്റും പിന്നെ അഡ്മിനിസ്ട്രേറ്ററും ആണെന്ന് അവര്‍ പറഞ്ഞതായി ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ബജ്‌രംഗ് പറഞ്ഞു. 

അതേസമയം, ഗുസ്തി താരങ്ങള്‍ തങ്ങളുടെ  നിലപാട് വ്യക്തമാക്കി.  "നീതിയാണ്  ആവശ്യം, സർക്കാരുമായോ പ്രതിപക്ഷവുമായോ മറ്റാരുമായും ഞങ്ങൾക്ക് പോരാട്ടമില്ല. ഗുസ്തിയുടെ പുരോഗതിക്ക് വേണ്ടിയാണ് ഞങ്ങൾ ഇവിടെ പ്രതിഷേധം നടത്തുന്നത്, ഈ പ്രശ്നം പരിഹരിച്ചാൽ, അതായത്, WFI പ്രസിഡന്‍റ് ബ്രിജ് ഭൂഷനെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ നിയമനടപടി ഉണ്ടാകണം",  പുനിയ പറഞ്ഞു. 

എന്നാല്‍, ഉഷ സർക്കാരിൽ നിന്നോ ഐഒഎയിൽ നിന്നോ എന്തെങ്കിലും ഒരു പരിഹാരവുമായാണോ എത്തിയത് എന്ന ചോദ്യത്തിന് "അങ്ങനെയൊന്നുമില്ല" എന്നായിരുന്നു പുനിയ നല്‍കിയ മറുപടി.

ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം നാലാം  ദിവസത്തിലേയ്ക് കടന്നപ്പോഴാണ് ഉഷയുടെ പ്രതികരണം എത്തിയത്. അതായത്, താരങ്ങളുടെ സമരം കായികരംഗത്ത്  ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി എന്നായിരുന്നു  IOA അദ്ധ്യക്ഷ PT ഉഷ അഭിപ്രായപ്പെട്ടത്. താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പിടി ഉഷ അഭിപ്രായപ്പെട്ടു.  ഉഷയുടെ ഈ പരാമര്‍ശം വലിയ വിവാദത്തിലേയ്ക്ക് നീങ്ങി.  

ഉഷയുടെ പരാമര്‍ശം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖര്‍  ഏറ്റെടുത്തതോടെ തന്‍റെ പരാമര്‍ശം വളച്ചൊടിച്ചുവെന്ന പരാതിയുമായി ഉഷ വീണ്ടും എത്തി. തന്‍റെ പരാമര്‍ശം  താരങ്ങള്‍ക്കെതിരേയല്ല, പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നതിനെതിരേ ആയിരുന്നു എന്ന്  ഉഷ വ്യക്തമാക്കി. 

സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ നീണ്ട മൗനത്തിന് ശേഷമാണ് ഉഷ താരങ്ങളെ സന്ദര്‍ശിച്ചത്. ഡല്‍ഹി പോലീസ് ബ്രിജ് ഭൂഷനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ കൂടുതല്‍ നടപടികള്‍ ഒന്നുംതന്നെ ഈ വിഷയത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല... 

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News