മുംബൈ: സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ മുംബൈയെ അവരുടെ തട്ടകത്തിലിട്ട് തല്ലി തകർത്ത അസ്ഹറൂദ്ദിനെ പ്രശംസിച്ച മുൻ ഇന്ത്യൻ ഓപ്പണറും വെട്ടികെട്ട് ബാറ്റ്സ്മാനുമായ വിരേന്ദ്ര സെവാഗ്. മുബൈക്കെതിരെയുള്ള അസ്ഹറൂദ്ദിന്റെ ഇന്നിങ്സ് താൻ ശരിക്കും ആസ്വദിച്ചുയെന്നും അസ്ഹറിന്റെ സെഞ്ചുറി കടുപ്പം ഏറിയതാണെന്നും സെവാഗ് ട്വിറ്ററിലൂടെ അറിയിച്ചു.
Wah Azharudeen , behtareen !
To score like that against Mumbai was some effort. 137* of 54 and finishing the job on hand. Enjoyed this innings.#SyedMushtaqAliT20 pic.twitter.com/VrQk5v8PPB
— Virender Sehwag (@virendersehwag) January 13, 2021
സെവാഗിനെ (Virendra Shewag) കുടാതെ പ്രശസ്ത കമെന്റേറ്ററും ക്രിക്കറ്റ് നിരൂപകനുമായ ഹർഷ ഭോഗ്ലെയും അസ്ഹറിനെ പ്രകീർത്തിച്ചിട്ടുണ്ട്. പഴയ മുഹമ്മദ് അസ്ഹറുദ്ദിന് എന്ന മികച്ച താരത്തെ പോലെ അതെ പേരിൽ മറ്റൊരു അസ്ഹറുദ്ദിനെ താൻ കണ്ടുയെന്നാണ് ഭോഗ്ലെയും ട്വിറ്ററിലൂടെ കേരള താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചത്.
I had seen an extraordinary player called Mohd Azharuddin many years ago. Now I am seeing another by the same name. Wow, he can play some shots!
— Harsha Bhogle (@bhogleharsha) January 13, 2021
ALSO READ: തിരിച്ച് വരവ് ക്രിക്കറ്റ് ലോകത്തെ അറിയിച്ച് ശ്രീ ; കേരളത്തിന് 6 വിക്കറ്റ് ജയം
അതോടൊപ്പം കേരളത്തിന് ശക്തരായി മുംബൈക്കെതിരെ അനയാസ വിജയം നേടി തന്ന അസ്ഹറിന് സമ്മാനവുമായി കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തി. അസ്ഹർ നേടിയ ഓരോ റൺസിനും 1000 രൂപ വീതം KCA സമ്മാനമായി പ്രഖ്യാപിച്ചത്. അതായത് അസ്ഹറുദ്ദിൻ നേടിയ 137 റൺസിനായി കെസിഎ നൽകുന്നത് 1.37 ലക്ഷം രൂപയാണ്.
മുംബൈ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം വെറും 15.5 ഓവറിലാണ് അസ്ഹറുദ്ദിന്റെ പ്രകടനത്തിലൂടെ കേരളം മറികടന്നത്. വെറും 37 പന്തിലാണ് അസ്ഹർ സെഞ്ചുറി നേടിയത്. ട്വിന്റി20യിൽ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമാണ് അസ്ഹറുദ്ദീൻ. സെയ്യിദ് മുഷ്താഖ് ടൂർണമെന്റിൽ (Syed Mustaq Ali Tournament) ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമെത്തെ താരം തടുങ്ങിയ ബഹുമതികളാണ് കഴിഞ്ഞ മത്സരത്തിലൂടെ അസ്ഹർ സ്വന്തമാക്കിയത്.
st for a Kerala batsman in T20s
nd fastest ton in #SyedMushtaqAliT20's history
rd joint-fastest T20 hundred by an Indian batsmanfours, sixes & * off
Watch Mohammed Azharuddeen's dominating hundred #KERvMUM https://t.co/72DX7UDadJ pic.twitter.com/9dbAIEq4gT
— BCCI Domestic (@BCCIdomestic) January 13, 2021
ALSO READ: എല്ലാം തിരിച്ച് പിടിക്കാൻ ശ്രീ വരുന്നു, ഏഴ് വർഷത്തിന് ശേഷം Sreesanth കേരള ടീമിൽ
ഇതോടെ കേരളം രണ്ട് കളിയിൽ എട്ട് പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്താണ്. ആദ്യ കളിയിൽ പുതിച്ചേരിയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്നലെ മുംബൈക്കെതിരെ (Mumbai) കേരളം ഇറങ്ങിയത്. നാളെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഡൽഹിയെയാണ് കേരളം നേരിടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...