ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഇടം നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ബിസിസിഐ പുറത്തുവിട്ട 15 അംഗ ഇന്ത്യൻ ടീമിലാണ് സഞ്ജു ഇടം നേടിയത്.
ടീമിൽ ഇടം നേടിയതിന് പിന്നാലെ സഞ്ജു പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ തീ പടർത്തിയിരിക്കുകയാണ്. ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’ എന്നായിരുന്നു സഞ്ജുവിന്റെ കുറിപ്പ്. സഞ്ജുവിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സഞ്ജു ഒഴുക്കിയ വിയർപ്പിന്റെ വില തന്നെയാണ് ഈ നേട്ടത്തിന് കാരണമെന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു.
ALSO READ: ഇത് അയാളുടെ കാലമല്ലേ..! ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേയ്ക്ക് സഞ്ജുവിന്റെ 'റോയല്‍' എന്‍ട്രി
ഐപിഎല്ലിലെ തകർപ്പൻ പ്രകടനമാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേയ്ക്ക് വഴിയൊരുക്കിയത്. ഈ സീസണിൽ നായകനായും ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായുമെല്ലാം സഞ്ജു അമ്പരപ്പിക്കുന്നതും പക്വതയാർന്നതുമായ പ്രകടനമാണ് പുറത്തെടുത്തത്. ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന സഞ്ജുവിനെ കുറിച്ച് പലപ്പോഴും കമന്റേറ്റർമാർ വാചാലരാകുന്ന കാഴ്ച കാണാമായിരുന്നു. കളിച്ച 9 മത്സരങ്ങളിൽ 8 എണ്ണത്തിലും വിജയിച്ച രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിലും സഞ്ജു സജീവമായുണ്ട്. 9 മത്സരങ്ങളില്‍ നിന്ന് 77.00 ശരാശരിയില്‍ 385 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ നാല് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ സഞ്ജു 7-ാം സ്ഥാനത്താണ്. സഞ്ജുവിന് പുറമെ റിഷഭ് പന്തിനെയും ടീമിലെ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സവിശേഷത. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കും. ഹാർദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ്മ (C), യശശ്വി ജയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്. ഋഷഭ് പന്ത് (WK), സഞ്ജു സാംസണ്‍ (WK), ഹാര്‍ദിക് പാണ്ഡ്യ (vc), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ട്രാവലിംഗ് റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.