Maldives : സാഫ് കപ്പിൽ (SAFF Championship) ഏറ്റവും കൂടുതൽ തവണ മുത്തമിട്ട ഇന്ത്യൻ ടീം ഒരു ജയത്തിനായി കഷ്ടപ്പെടുകയാണ്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് സമനില വഴങ്ങേണ്ടി വന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് (Indian Football Team) രണ്ടാം മത്സരത്തിൽ ശ്രീലങ്കയോട് ഗോൾരഹിത സമനില ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.
മത്സരത്തിൽ ഉടനീളം ഇന്ത്യൻ ആധിപത്യമായിരുന്നെങ്കിലും ഒരു ഷോട്ട് പോലും ലങ്കൻ വൻ കുലുക്കിയില്ല. മത്സരത്തിൽ ഉടനീളമായി 73 ശതാമനം പൊസ്സെഷൻ ഇന്ത്യക്കുണ്ടായിരുന്നെങ്കിൽ ഒരു വിജയ ഗോൾ നേടാൻ മാത്രം സാധിച്ചില്ല.
അതേസമയം 11 ഷോട്ട് തുടുത്ത് വിട്ട ഇന്ത്യൻ ടീമിന്റെ ഒരു ഷോട്ട് മാത്രമാണ് ഓൺ ടാർഗറ്റിലേക്കെത്തിയത്. കളത്തിൽ സുനിൽ ഛേത്രിയും ലിസ്റ്റിൻ കൊളാസോയും മനവീർ സിങ് പോലെ താരങ്ങൾ ഉണ്ടായിട്ടും ഇന്ത്യൻ മുന്നേറ്റ നിര നല്ല ഒരു ഷോട്ടിനായി യഥാർഥത്തിൽ പാടുപെടുകയായിരുന്നു.
ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. രണ്ട് കളിയിലും ജയിച്ച നേപ്പാളാണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശാണ് രണ്ടാം സ്ഥാനത്ത്.
അതേസമയം ആദ്യ മത്സരത്തിലെ സമനില എന്നപോലെ രണ്ടാം മത്സരത്തിലെ സമനിലയ്ക്ക് ഇന്ത്യൻ ടീമിനെ നയിക്കുന്ന മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഫുട്ബോൾ ആരാധകർ വീണ്ടും രംഗത്തെത്തി. #stimacout എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം സൃഷ്ടിക്കുകയാണ് ആരാധകർ.
ALSO READ : Durand Cup : എക്സ്ട്രാ ടൈമിൽ എഡു ബേഡിയയുടെ ഗോളിൽ FC Goa ഡ്യൂറാൻഡ് കപ്പ് ചാമ്പ്യന്മാർ
ഒക്ടോബർ 10ന് ഞായറാഴ്ച നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...