Mumbai : IPL 2021 സീസണിൽ ഇന്ന് സഞ്ജു സാംസൺ (Sanju Samson) നയിക്കുന്ന രാജസ്ഥാൻ റോയൽസ് (Rajasthan Royals) വിരാട് കോലിയുടെ (Virat Kohli) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുളൂരിവിനെ (Royal Chellengers Banglore) നേരിടും. ജയം നേടി സീസണിലെ തങ്ങളുടെ ശക്തിയെ കാണിക്കാൻ തന്നെയാണ് രാജസ്ഥാന്റെ ലക്ഷ്യം. മറിച്ച് സീസണിൽ മികച്ച ഫോമിലുള്ള കോലിക്കും ടീമിനും ഒന്നാം സ്ഥാനത്തെത്തി സൂരക്ഷിതമായ സീസൺ മുന്നേറാനാണ് ആർസിബിയുടെ ശ്രമം.
സീസണിൽ ഇതുവരെ ഒരു തോൽവി പോലും നേരിടാത്ത ടീമാണ് കോലിയുടെ ആർസിബി. ഓരോ മത്സരങ്ങളും പിന്നിടുമ്പോഴും ആർസിബി തങ്ങളുടെ ശക്തി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ സീസണിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലാണ് ബാംഗ്ലുളൂരുവിന്റെ തുറുപ്പ് ചീട്ട്. ദേവദത്തും കോലിയും കൂടി ഒന്നും കൂടി അവേശത്തിലയാൽ ആർസിബിയെ പിന്നെ പിടിച്ചാൽ കിട്ടില്ല എന്ന് തന്നെ പറയാം.
ബോളിങിലും മോശമല്ലാത്ത പ്രകടനമാണ് ആർസിബി കാഴ്ചവെക്കുന്നത്. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൂടെ സ്പിന്ന യുസ്വേന്ദ്ര ചഹലും കൂടിയാകുമ്പോൾ പ്രകടനം ശരാശിക്ക് മുകളിൽ തന്നെ നിൽക്കും
ALSO READ : RR vs DC : Sanju Samson കീപ്പിങ് താൻ പുലി തന്നെ, കാണാം താരത്തിന്റെ പറന്നുകൊണ്ടുള്ള ക്യാച്ച് - Video
കോലി ഇന്ന് ഇറക്കാൻ സാധ്യതയുള്ള ടീം
ദേവദത്ത് പടിക്കൽ
വിരാട് കോലി
ഗ്ലെൻ മാക്സ്വെൽ
എബി ഡിവില്ലേഴ്സ്
സച്ചിൻ ബേബി
കൈയിൽ ജയിംമിസൺ
ഷാബാസ് അഹമ്മദ്
ഡാനിയൽ സാംസ്
വാഷിങ്ടൺ സുന്ദർ
മുഹമ്മദ് സിറാജ്
യുസ്വേന്ദ്ര ചഹൽ
ഹർഷാൽ പട്ടേൽ
മറിച്ച് രാജസ്ഥാനാകാട്ടെ സീസണിൽ തിരിച്ചടികൾ മാത്രമാണ് നേടിയിരിക്കുന്നത്. സീസണിന് മുമ്പ് സ്റ്റാർ ബോളർ ജോഫ്രെ ആർച്ചറും, സീസൺ തുടങ്ങി രണ്ടാമത്തെ മത്സരത്തിൽ മറ്റൊരു ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സും കൂടി പരിക്കേറ്റ് പിന്മാറിയത് ടീമിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
ടീമിന്റെ ആകെയുള്ള പ്രകടനം നോക്കുമ്പോൾ ശരാശിയിൽ താഴെയാണ് പ്രകടനം. ഒറ്റയാൻ പോരാട്ടങ്ങൾ വളരെ വിരളമാണ് രാജസ്ഥാനിൽ. ബോളിങ്ങിലാണ് അൽപം ഭേദമായിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തിൽ അതും വീണ്ടും പഴയപടിയായി മാറുകയായിരുന്നു.
ALSO READ : Ipl 2021: മോറിസിന്റെ ജയം സഞ്ജുവിനുളള മറുപടിയോ? സത്യം മോറിസ് തന്നെ പറയുന്നു
ഇന്നത്തെ രാജസ്ഥാന്റെ സാധ്യത ഇലവൻ
ജോസ് ബട്ലർ
യശ്വസ്വി ജയ്സ്വാൾ
സഞ്ജു സാംസൺ
ഡേവിഡ് മില്ലഡ
റയാൻ പരാഗ്
രാഹുൽ തേവാട്ടിയ
ശിവം ഡ്യൂബെ
ക്രിസ് മോറിസ്
ചേതാൻ സഖറിയ
ജയദേവ് ഉനദ്ഘട്ട്
ശ്രയസ് ഗോപാൽ
വൈകിട്ട് 7.30നാണ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.