Chennai : IPL 2021 സീസണിലെ ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് Royal Challengers Bangalore ന് തിരിച്ചടിയായി മറ്റൊരും ടീം അംഗത്തനും കൂടി കോവിഡ്. ഓസ്ട്രേലിയൻ ഓൾറൗണ്ടറായ Daniel Sams നാണ് COVID 19 സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ മലയാളി താരവും RCB യുടെ ഓപ്പണറുമായ Devadutt Padikkal നും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Official Statement: Daniel Sams checked into the team hotel in Chennai on April 3rd, with a negative COVID report on arrival. His report from the 2nd test on 7th April came positive. Sams is currently asymptomatic and he is currently in isolation at a designated medical facility.
— Royal Challengers Bangalore (@RCBTweets) April 7, 2021
ആർസിബി ക്യാമ്പിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ താരമാണ് സാംസ്. ദേവദത്ത് കഴിഞ്ഞ ദിവസം കോവിഡ് ഭേദതമായി ടീമിനൊപ്പം പ്രാക്ടീസിനെത്തി എന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഔദ്യോഗികമായി അറിയിച്ചിരുന്നു. മാർച്ച് 22നായിരുന്നു ദേവദത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
ALSO READ : IPL 2021 : Chennai Super Kings ന്റെ ജേഴ്സിയില്‍ മദ്യത്തിന്റെ പരസ്യം മാറ്റണമെന്നാവശ്യപ്പെട്ട് Moeen Ali, താരത്തിന്റെ ആവശ്യം അംഗീകരിച്ച് ടീം
അതേസമയം സാംസിന് രോഗലക്ഷണങ്ങളൊന്നും ഇതുവരെ പ്രകടമായിട്ടില്ലെന്നും താരത്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയില്ലെന്നും ആർസിബി അറയിച്ചിട്ടുണ്ട്. താരത്തെ പ്രത്യേകം ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഐപിഎൽ 2021 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ തന്നെയാണ് ബാംഗ്ലളൂർ കളിക്കാൻ ഇറങ്ങുന്നത്. ദേവദത്തിന്റെ അഭാവത്തിലാണ് വിരാട് കോലിയും സംഘവും രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനെ നേരിടാൻ പോകുന്നത്.
Bold Diaries: Devdutt Padikkal joins the RCB camp after testing negative for COVID-19. He’s healthy, feeling better and raring to go. Here’s a message to all RCB fans from Devdutt.#PlayBold #WeAreChallengers #IPL2021 pic.twitter.com/BtVszNABJW
— Royal Challengers Bangalore (@RCBTweets) April 7, 2021
ALSO READ : IPL 2021: Covid വ്യാപനം മത്സരങ്ങളെ ബാധിക്കില്ലെന്ന് സൗരവ് ഗാംഗുലി
എന്നാൽ ഇപ്പോഴും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം മത്സര വേദിയായി തന്നെ പരിഗണിക്കണോ എന്ന് ചിന്തിക്കുകയാണ് ബിസിസിഐയും ഐപിഎൽ സംഘാടക സമിതിയും. കഴിഞ്ഞ ദിവസങ്ങളിലായി 15നോട് അടുത്ത് വാങ്കഡെയിലെ സ്റ്റേഡിയം ജീവനക്കാർക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഏപ്രിൽ പത്തിന് നടക്കുന്ന സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ സുപ്പർ കിങസും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് മുംബൈയിൽ വെച്ച് ആദ്യം നേരിടുന്നത്. എന്നാൽ വേദി മാറ്റില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കോവിഡ് രോഗബാധ ഐപിഎൽ ടീമുകളിൽ ആശങ്കയാണ് ഉളവാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...