സിംബാബ്വെയ്ക ക്കെതിരായ ട്വന്റി ട്വന്റി ലോകകപ്പിലെ തോൽവിക്ക് പിന്നാലെ പാകിസ്താന് ട്രോൾ മഴയാണ്. ഇതിന് കാരണമാവട്ടെ പാക് മിസ്റ്റർ ബീനും . സംഭവങ്ങൾ വഷളായത് ഇരു രാജ്യങ്ങളുടെയു രാഷ്ട്ര തലവൻമാരുടെ പോസ്റ്റിൽ നിന്നാണ്. പാകിസ്താനെ അട്ടിമറിച്ച് ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയ ടീമിനെ വാനോളം പുകഴ്ത്തിയുള്ള സിംബാവേ പ്രസിഡന്റിന്റെ ട്വീറ്റിന്റെ ഒടുവിലത്തെ വരി നെക്സ്റ്റ് ടൈം
ടൈം സെൻഡ് ദി റിയൽ മിസ്റ്റർ ബീൻ എന്നായിരുന്നു.
ഇതിന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ മറുപടിയും വൈറലായി.ഞങ്ങൾക്ക് യഥാർത്ഥ മിസ്റ്റർ ബീൻ ഉണ്ടായിരിക്കില്ല. പക്ഷേ ക്രിക്കറ്റ് സ്പിരിറ്റ് കാത്തുസൂക്ഷിക്കും . തിരിച്ചുവരുന്ന ശീലമുള്ളവരാണ് പാകിസ്താനികൾ. ഇതോടെ സോഷ്യൽ മീഡിയ പാക് ബീൻ ട്രോൾ ഏറ്റെടുത്തിരിക്കുകയാണ് .
എന്താണ് ആ "പാക് ബീൻ"
അതിന് 6 വർഷം പിന്നിലേക്ക് പോകാം.പാകിസ്താനിൽ നിന്നുള്ള ഒരു കൊമേഡിയൻ സിംബാവേയിൽ ഷോ അവതരിപ്പിക്കാൻ എത്തി . യഥാർത്ഥ മിസ്റ്റർ ബീനായ റൊവാൻ അറ്റ്കിൻസണുമായി രൂപസാദൃശ്യമുള്ള ആസിഫ് മുഹമ്മദ് രാജ്യത്തിൻറ പലഭാഗങ്ങളിലും കോമഡി ഷോ അവതരിപ്പിച്ചു. അതും വലിയ സുരക്ഷാ വലയത്തിൽ. മിസ്ററർ ബീനെന്ന് തെറ്റിദ്ധരിപ്പിച്ച് ആസിഫ് മുഹമ്മദ് നടത്തിയ ഷോകൾ മിക്കതും ഫ്ളോപ്പായിരുന്നു . അതോടെ പാക് ബീൻ ഞങ്ങളെ പറ്റിച്ചു എന്ന വികാരം സിംബാവേക്കാർക്ക് ഉണ്ടായി.
ഇതിനുള്ള പകരം വീട്ടൽ കൂടിയായി പാകിസ്താനെ ഞെട്ടിച്ചു കളഞ്ഞ സിംബാവേയുടെ ജയം .മത്സരത്തിന്റെ തലേന്ന് ട്വിറ്ററിൽ പകരം വീട്ടൽ മുന്നറിയിപ്പ് നൽകിയ സിംബാവേ ആരാധകനും സോഷ്യൽ മീഡിയയിൽ താരമായി .മത്സരത്തിന് തയ്യാറെടുക്കുന്ന പാക് താരങ്ങളുടെ ഫോട്ടോക്ക് താഴെയായിരുന്നു.നുഗ് ചോസേര എന്ന ആരാധകൻ വെല്ലുവിളി ഉയർത്തിയത്.
സിംബാവേക്കാർ നിങ്ങളോട് പൊറുക്കില്ല .യഥാർത്ഥ ബീനിന് പകരം പാക് ബീനിനെ അയച്ച് നിങ്ങൾ ഞങ്ങളെ പറ്റിച്ചു.മഴവരാൻ പ്രാർത്ഥിക്കൂ നാളെ ഞങ്ങൾ പകരം വീട്ടും .ഈ വെല്ലുവിളി ഫലിച്ചതോടെ ആരാധകനെ സിംബാവേ ജനത ഏറ്റെടുത്തു.പാക് ബീൻ അവതരിപ്പിച്ച ഷോകളുടെ സ്റ്റിൽ തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെട്ടു.
ഇതിന് പിന്നാലെയാണ് സിംബാവേ പ്രസിഡന്റും പാക് പ്രധാനമന്ത്രിയുമായുള്ള ട്വിറ്റർ യുദ്ധം .രാഷ്ട്രത്തലവന്മാർ ഇത്തരം ട്രോളുകൾ ഏറ്റെടുക്കുന്നത് ശരിയാണോ എന്ന ചർച്ചയും സജീവമായി .എന്തായാലും അപ്രതീക്ഷിത തോൽവിയിൽ നിന്ന് കരകയറാനാകാതെ വിഷമിക്കുന്ന പാക് ആരാധകർക്ക് പാക് ബീൻ കളിയാക്കലുകൾക്ക് കൂടി മറുപടി നൽകേണ്ടിവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...