Islamabad : Pakistan Prime Minister Imran Khan ന് കോവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ ആരോഗ്യ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച ഇമ്രാൻ ഖാൻ നിലവിൽ സ്വയം Quarantine ൽ പ്രവേശിക്കുകയും ചെയ്തു.
PM Imran Khan has tested positive for Covid-19 and is self isolating at home
— Faisal Sultan (@fslsltn) March 20, 2021
രണ്ട് ദിവസം മുമ്പ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷമാണ് ഖാന് കോവിഡ് ബാധിക്കുന്നത്. 67കാരൻ ഇമ്രാൻ ഖാൻ ഈ കഴിഞ്ഞ വ്യാഴ്ചയാണ് ചൈനീസ് നിർമിത കോവിഡ് വാക്സിൻ സിനോഫാം സ്വീകരിച്ചത്. പാക് പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചുയെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
وَإِذَا مَرِضْتُ فَهُوَ يَشْفِينِ°
And when I am ill, it is He Who cures me.
(Qur’an 26:80)Prime Minister Imran Khan has tested positive for Covid-19 and is self isolating at home.
— Prime Minister's Office, Pakistan (@PakPMO) March 20, 2021
ALSO READ : Pakistan National Assembly: വിശ്വാസപ്രമേയ വോട്ടെടുപ്പിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയം
കോവിഡ് സ്ഥിരീകരിക്കുന്നത് മുമ്പ് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിൽ പൊതുപരിപാടിയിലും മറ്റുമായി മാസ്ക് ധരിക്കാതെ പങ്കെടുത്തുയെന്ന് അന്തരാഷ്ട്ര വാർത്ത ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും ഉയർന്ന കോവിഡ് കേസുകളുടെ നിരക്കായിരുന്നു. ഏകദേശം നാലായിരത്തോളം കോവിഡ് കേസുകളാണ് പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തോളവുമുണ്ട്.
ALSO READ : Pakistani MP Maulana Salahuddin Ayubi : പ്രായം 60ത്, കല്യാണം കഴിച്ചത് 14കാരിയെ
ഇതുവരെ പാകിസ്ഥാനിൽ 6,23,135 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13,799 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...