MS Dhoni Ponytail Look: പോണി ടെയിലുമായി ധോണി; 2007ലെ ലുക്ക് തിരിച്ചെത്തിയെന്ന് ആരാധകർ

MS Dhoni new look: 2007ൽ ഇന്ത്യ ടി20 ലോകകപ്പ് ഉയർത്തുമ്പോൾ നീളൻ മുടിക്കാരനായിരുന്നു ധോണി. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 04:16 PM IST
  • ആദ്യമായി ഇന്ത്യന്‍ ടീമില്‍ എത്തിയപ്പോള്‍ ധോണി മുടി നീട്ടി വളര്‍ത്തിയിരുന്നു.
  • അന്ന് ധോണിയുടെ ഐഡന്റിറ്റി പോലും നീളന്‍ മുടിയായിരുന്നു.
  • നായക സ്ഥാനം ഏറ്റെടുത്ത് രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ധോണി മുടി വെട്ടി.
MS Dhoni Ponytail Look: പോണി ടെയിലുമായി ധോണി; 2007ലെ ലുക്ക് തിരിച്ചെത്തിയെന്ന് ആരാധകർ

പുത്തന്‍ ലുക്കില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. പഴയ കാല ലുക്കിന് മുടി നീട്ടി വളര്‍ത്തിയ ധോണിയുടെ പുത്തന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പോണി ടെയിലുമായി നടന്നു നീങ്ങുന്ന ധോണിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

ആദ്യമായി ഇന്ത്യന്‍ ടീമില്‍ എത്തിയപ്പോള്‍ ധോണി മുടി നീട്ടി വളര്‍ത്തിയിരുന്നു. അന്ന് ധോണിയുടെ ഐഡന്റിറ്റി പോലും നീളന്‍ മുടിയായിരുന്നു. ഫിറ്റ്‌നസും നീണ്ട ചെമ്പന്‍ മുടിയും വിസ്‌ഫോടകമായ ബാറ്റിംഗും മികച്ച കീപ്പിംഗുമെല്ലാം ധോണിയ്ക്ക് തുടക്കത്തില്‍ തന്നെ നിരവധി ആരാധകരെയാണ് സമ്മാനിച്ചത്. 

ALSO READ: നർത്തകിയാവാൻ കൊതിച്ച പെൺകുട്ടി ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രമായി മാറിയ കഥ; ആളെ അറിയുമോ?

2005-06 ല്‍ നടന്ന ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിനിടെ അന്ന് പാക് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫ് പോലും ധോണിയുടെ ലുക്കിനെ പ്രശംസിച്ചിരുന്നു. ഒരിക്കലും നീളന്‍ മുടി വെട്ടിക്കളയരുതെന്നായിരുന്നു മുഷറഫിന്റെ അഭ്യര്‍ത്ഥന. എന്നാല്‍, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനായതിന് പിന്നാലെ ധോണി മുടി വെട്ടി. നായക സ്ഥാനം ഏറ്റെടുത്ത് രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ ധോണി മുടിയെല്ലാം വെട്ടിയൊതുക്കിയിരുന്നു. പിന്നീട് ഒരിക്കലും ധോണിയെ മുടി നീട്ടി വളര്‍ത്തി കണ്ടിട്ടില്ല. 

 

2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് വിജയിച്ചപ്പോള്‍ നീളന്‍ മുടിയുമായി കപ്പുയര്‍ത്തിയ ധോണിയുടെ ചിത്രങ്ങള്‍ ഇന്നും ആരാധകര്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. ഇപ്പോള്‍ ഇതാ വീണ്ടും മുടി നീട്ടി വളര്‍ത്തിയിരിക്കുകയാണ് ധോണി.  മറ്റെന്തെങ്കിലും പദ്ധതിയുടെ ഭാഗമായാണോ ധോണി മുടി നീട്ടുന്നതെന്ന കാര്യം വ്യക്തമല്ല. ആരാധകര്‍ക്ക് വേണ്ടിയാണ് അദ്ദേഹം മുടി വീണ്ടും നീട്ടുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News