Kerala Ranji Team 2022 | കേരളത്തിന്റെ രഞ്ജി ടീമിനെ പ്രഖ്യാപിച്ചു; 9 വർഷങ്ങൾക്ക് ശേഷം ശ്രീശാന്ത് കേരള രഞ്ജി ടീമിൽ, സഞ്ജു സാംസൺ ഇല്ല

Ranji Trophy Kerala Fixtures ഫെബ്രുവരി 17ന് മേഘാലയയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 10:02 PM IST
  • സാധ്യത ടീമിലുണ്ടായിരുന്ന സഞ്ജു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് ടെസ്റ്റിന് പങ്കെടുക്കാൻ പോയതിനാലാണ് ടീമിൽ നിന്നൊഴിവാക്കിയത്.
  • ഫിറ്റ്നെസ് തെളിയിച്ചതിന് ശേഷം താരം ടീമിനൊപ്പം ചേരുമെന്ന് കെസിഎ അറിയിച്ചു.
  • സച്ചിൻ ബേബി നയിക്കുന്ന ടീമിൽ വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റൻ.
  • മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ മുഖ്യ പരിശീലകൻ
Kerala Ranji Team 2022 | കേരളത്തിന്റെ രഞ്ജി ടീമിനെ പ്രഖ്യാപിച്ചു; 9 വർഷങ്ങൾക്ക് ശേഷം ശ്രീശാന്ത് കേരള രഞ്ജി ടീമിൽ, സഞ്ജു സാംസൺ ഇല്ല

ആലപ്പുഴ : കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) 2022 രഞ്ജി ട്രോഫി ടൂർണമെന്റിനുള്ള (Ranji Trophy Tournament 2022) സ്ക്വാഡിനെ പ്രഖ്യാപിച്ചു. 9 വർഷങ്ങൾക്ക് ശേഷം മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് (S Sreesanth) കേരള രഞ്ജി ടീമിൽ ഇടം നേടി. സഞ്ജു സാംസണിനെ (Sanju Samson) ടീമിൽ നിന്നൊഴുവാക്കി.

സാധ്യത ടീമിലുണ്ടായിരുന്ന സഞ്ജു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് ടെസ്റ്റിന് പങ്കെടുക്കാൻ പോയതിനാലാണ് ടീമിൽ നിന്നൊഴിവാക്കിയത്. ഫിറ്റ്നെസ് തെളിയിച്ചതിന് ശേഷം താരം ടീമിനൊപ്പം ചേരുമെന്ന് കെസിഎ അറിയിച്ചു. 

ALSO READ : IPL 2022 Auction | IPL താരലേലത്തിന് ശ്രീശാന്തും ; അന്തിമ പട്ടികയിൽ 590 താരങ്ങൾ

സച്ചിൻ ബേബി നയിക്കുന്ന ടീമിൽ വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റൻ. ആനന്ദ് കൃഷ്ണൻ, റോഹൻ കുന്നുമേൽ, വത്സാൾ ഗോവിന്ദ്, രാഹുൽ പി, സൽമാൻ നിസാർ, ജലജ് സക്സേന, സിജോ മോൻ ജോസഫ്, അക്ഷയ് കെ.സി, മിഥുൻ എസ്, ബേസിൽ എൻ.പി, നിധീഷ് എം.ഡി, മനു കൃഷ്ണൻ, ബേസിൽ തമ്പി, ഫനൂസ് എഫ്, വരുൺ നയനാർ, വിനൂപ് മനോഹരൻ, ഏദൻ ആപ്പിൾ ടോം എന്നിവരാണ് കേരളത്തിന്റെ മറ്റ് രഞ്ജി താരങ്ങൾ. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ മുഖ്യ പരിശീലകൻ.

ALSO READ : "ഞാൻ ഇപ്പോൾ എനിക്ക് ആദ്യമായി റെഡ് ബോൾ കിട്ടിയ ആവേശത്തിൽ" ; രഞ്ജി ട്രേഫി കേരളത്തിന്റെ സാധ്യത ടീമിൽ ഇടം നേടിയതിൽ സന്തോഷം അറിയിച്ച് ശ്രീശാന്ത്

ഫെബ്രുവരി 17ന് മേഘാലയയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം, ശേഷം ഗുജറാത്തിനെതിരെ ഫെബ്രുവരി 24നും മധ്യപ്രദേശിനെതിരെ മാർച്ച് മൂന്നിനുമാണ് കേരളത്തിന്റെ ആദ്യഘട്ട മത്സരങ്ങൾ. രാജ്കോട്ട് വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. എല്ലാ താരങ്ങളും അഞ്ച് ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമെ ബയോബബിളിനുള്ളിൽ പരിശീലനത്തിന് ഇറങ്ങാൻ സാധിക്കൂ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News