ന്യൂഡൽഹി: വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തോടെ ഇഷാന്ത് ശർമ്മയെ ടീമിൽ നിന്നും ഒഴിവാക്കുമെന്ന് സൂചന. കഴിഞ്ഞ ഒരു വർഷമായി ഫോമിലല്ല താരം. ആരോഗ്യ പ്രശ്നങ്ങളടക്കം മാച്ചുകളിൽ താരത്തെ അലട്ടുന്നുണ്ട്.
ഇതോടെ ദക്ഷിണാഫ്രിക്കൻ പര്യടനം താരത്തിൻറെ അവസാന മാച്ച് എന്ന് വരെ അഭ്യൂഹങ്ങളുണ്ട്. അജിൻക്യെ രാഹാന,ചേതേശ്വർ പൂജാര എന്നിവരെല്ലാം സമാന പ്രശ്നങ്ങളിൽപ്പെട്ടിരിക്കുന്നവരാണ്. വൈസ്.ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രഹാനെയെ മാറ്റിയത് തന്നെ ഇതിനുള്ള സൂചനയാണെന്നാണ് സംസാരം.
Also Read: Viral Video: വ്യത്യസ്ത ശൈലിയിൽ അമ്പയറുടെ വൈഡ് ബോൾ നിർണ്ണയം, വീഡിയോ കണ്ടാൽ ഞെട്ടും!
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ഡിസംബർ 26-ന് മൂന്ന് ടെസ്റ്റുകളും തുടർന്ന് മൂന്ന് ഏകദിനങ്ങളുമായാണ് ആരംഭിക്കുന്നത്. നേരത്തെ, പര്യടനത്തിൽ ടി-20 മത്സരങ്ങളും ഉൾപ്പെട്ടിരുന്നു, എന്നാൽ ഓമിക്‌റോൺ വേരിയന്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഷെഡ്യൂളിൽ മാറ്റം വരുത്തിയിരുന്നു.
Also Read: വിരാട് കോലി അറിയിച്ച ആ സന്തോഷ വാർത്തയ്ക്കായിരുന്നു 2021ൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചത്
കരിയറിൽ ടെസ്റ്റ്,ഏകദിനം,ഐ.പി.എൽ,ടി-20 അടക്കം 292 മാച്ചുകളാണ് ഇഷാന്ത് ശർമ്മ കളിച്ചിട്ടിള്ളത്. എല്ലാ കളികളിൽ നിന്നുമായി 506 വിക്കറ്റുകളാണ് താരത്തിന്.ഡൽഹി സ്വദേശിയായ ശർമ്മക്ക് 33 വയസ്സുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...