ഫീൽഡിൽ ഗൗരവത്തോടെ കൂളായി നിൽക്കുന്ന എം എസ് ധോണി എന്ന ക്യാപ്റ്റനെയാണ് എല്ലാവർക്കും പരിചയമുള്ളത്. കൂൾ മാത്രമല്ല ആരെയും ചിരിപ്പിക്കുന്ന ഒരു ക്യാപ്റ്റനും കൂടിയാണ് ധോണി. ധോണിയുടെ അങ്ങനെയുള്ള മറ്റൊരു മുഖവുമുണ്ട്. ആ മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറിലായി കൊണ്ടിരിക്കുന്നത്. തന്റെ സഹതാരങ്ങളോട് തമാശ രൂപേണ ഇടപ്പെടുന്ന ധോണിയുടെ വീഡിയോയാണത്.
ധോണിയും ചെന്നൈ സൂപ്പർ കിങ്സിന്റെ പേസറുമായ ദീപക് ചഹറും തമ്മിലുള്ള വീഡിയോയാണ്. ഇരുവർക്കൊപ്പം സിഎസ്കെയുടെ ബോളിങ് കോച്ച് ഡ്വെയിൻ ബ്രാവോയുമുണ്ട്. ദീപക് ചഹറും ബ്രാവോയും നിൽക്കുമ്പോഴാണ് ധോണി തമാശ നിറഞ്ഞ ആ സന്ദർഭം സൃഷ്ടിക്കുന്നത്. ധോണി വരുന്നത് കണ്ടാൽ ആരും വിശ്വസിക്കില്ല ചെന്നൈയുടെ ക്യാപ്റ്റൻ ഇങ്ങനെ ഒരു തമാശയാണ് അവിടെ സൃഷ്ടിക്കാൻ പോകുന്നതെന്ന്.
ചഹറും ബ്രാവോയും തമ്മിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ഈ സമയം ധോണി ഇരുവരുടെയും അരികിലേക്ക് നടന്ന വരികയാണ്. ചഹറിന്റെ അരികിലേക്ക് ധോണി ഒന്നും അറിയാത്ത ഭാവത്തിൽ എത്തിയപ്പോൾ കൈ കൊണ്ട് അടിക്കുന്നത് പോലെ ഓങ്ങി. ശരിക്കും പറഞ്ഞാൽ ആഞ്ഞ് കൈ കൊണ്ടൊരു വീശായിരുന്നു ധോണി ചെയ്തത്. ഈ സമയം ചഹർ പേടിച്ച് പോകുകയും ചെയ്തു. ഒന്നമറിയാത്തത് പോലെ ധോണി നടന്ന നീങ്ങുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം:
ALSO READ : IPL 2023: ബൗളര്‍മാര്‍ ഫോമായി; മുംബൈയെ രണ്ടാം തവണയും തകര്‍ത്ത് ചെന്നൈ
ധോണിസ് സ്പാർക്ക് എന്ന ട്വിറ്റർ പേജാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം ഏഴ് ലക്ഷത്തിൽ അധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. അതേസമയം ചഹൽ എന്തോ പറഞ്ഞപ്പോൾ ധോണി അങ്ങനെ അടിക്കുന്നത് പോലെ ഓങ്ങിയതെന്നാണ് പലരും വീഡിയോയ്ക്ക് താഴെയായി അഭിപ്രായപ്പെട്ടു. ഈ സമയം ചഹർ ചിരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കാം.
അതേസമയം ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്. ചെന്നൈ വെച്ച് നടക്കുന്ന മത്സരത്തിൽ സിഎസ്കെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ബാറ്റിങ് തകർച്ച നേരിട്ട സിഎസ്കെയ്ക്ക് ധോണിയുടെയും ശിവം ദൂബെയുടെ ബാറ്റിങ് മികവിലാണ് 167 റൺസെന്ന് പ്രതിരോധിക്കാവുന്ന സ്കോർ ഡിസിക്കെതിരെ ഉയർത്തിരിക്കുന്നത്. എട്ടാമതായി ക്രീസിലെത്തിയ ധോണി ഒമ്പതിൽ പന്തിൽ 20 റൺസെടുത്താണ് ചെന്നൈയുടെ സ്കോർ ബോർഡ് 160 കടത്തിയത്.
എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 167 റൺസെടുത്തത്. മിച്ചൽ മാർഷ് മൂന്നും അക്സർ പട്ടേൽ രണ്ടും ഖലീൽ അഹമ്മദ്, ലളിത് യാദവ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. പ്ലേ ഓഫ് പ്രവേശനം അനയാസമാക്കാൻ ചെന്നൈക്ക് ജയം അനിവാര്യമാണ്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണെങ്കിലും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഡൽഹിക്കും ജയം അനിവാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...