IPL 2023: കത്തിക്കയറാൻ 'കെജിഎഫ്', ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ലക്നൗ; ഇന്ന് തീപാറും പോരാട്ടം

RCB vs LSG predicted 11: പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ബെംഗളൂരുവിന് ഇന്നത്തെ മത്സരത്തിൽ വിജയിച്ചേ തീരൂ. 

Written by - Zee Malayalam News Desk | Last Updated : May 1, 2023, 01:17 PM IST
  • ഏക്ന സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • ബാറ്റ്സ്മാൻമാരുടെ മികച്ച ഫോമാണ് ലക്നൗവിൻറെ കരുത്ത്.
  • കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, ഫാഫ് ഡുപ്ലി ത്രയത്തിലാണ് ബെംഗളൂരുവിൻറെ പ്രതീക്ഷ.
IPL 2023: കത്തിക്കയറാൻ 'കെജിഎഫ്', ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ലക്നൗ; ഇന്ന് തീപാറും പോരാട്ടം

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലക്നൗ സൂപ്പർ ജയൻറ്സിനെ നേരിടും. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ബെംഗളൂരുവിന് ഇന്ന് ജയിച്ചേ തീരൂ. മറുഭാഗത്ത്, ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പോയിൻറ് പട്ടികയിൽ ഒന്നാമത് എത്താനുറച്ചാകും ലക്നൗ ഇറങ്ങുക. ലക്നൗവിൻറെ ഹോം ഗ്രൌണ്ടായ ഏക്ന സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

ഈ സീസണിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ ലക്നൗവിനായിരുന്നു ജയം. ബെംഗളൂരു ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം ലക്നൗ അവസാന പന്തിൽ മറികടക്കുകയായിരുന്നു. വാശിയേറിയ മത്സരത്തിൽ 1 വിക്കറ്റിനാണ് ലക്നൗ ജയിച്ചു കയറിയത്. നിക്കോളാസ് പൂരൻ, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ലക്നൗവിൻറെ വിജയത്തിൽ നിർണായകമായത്. 

ALSO READ: അവസാന പന്ത് വരെ നീണ്ട് നിന്ന ത്രില്ലർ; ചെന്നൈക്കെതിരെ പഞ്ചാബ് കിങ്സിന് ത്രസിപ്പിക്കുന്ന ജയം

ബാറ്റ്സ്മാൻമാരുടെ മികച്ച ഫോമാണ് ലക്നൗവിൻറെ കരുത്ത്. അവസാന മത്സരത്തിൽ പഞ്ചാബിനെതിരെ 257 റൺസാണ് ലക്നൗ അടിച്ചു കൂട്ടിയത്. ഈ സീസണിലെ ഉയർന്ന ടീം സ്കോറായിരുന്നു ഇത്.  രവി ബിഷ്ണോയ്, അമിത് മിശ്ര, ക്രുനാൽ പാണ്ഡ്യ തുടങ്ങിയ സ്പിന്നർമാരും ഫോമിലാണ്. മറുഭാഗത്ത്, 'കെജിഎഫ്' എന്ന് അറിയപ്പെടുന്ന കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, ഫാഫ് ഡുപ്ലി ത്രയത്തിലാണ് ബെംഗളൂരുവിൻറെ പ്രതീക്ഷ. ടോപ് 3 കഴിഞ്ഞാൽ പിന്നെ കളത്തിലിറങ്ങുന്ന മധ്യനിരയ്ക്ക് കാര്യമായ സംഭാവന ചെയ്യാൻ കഴിയാത്തതാണ് ബെംഗളൂരുവിന് തലവേദനയാകുന്നത്. 

പരിക്കിൽ നിന്ന് മോചിതനായ ബെംഗളൂരുവിൻറെ ഓസ്ട്രേലയിൻ പേസർ ജോഷ് ഹേസൽവുഡ് ഈ സീസണിലെ ആദ്യ മത്സരത്തിന് ഇന്ന് ഇറങ്ങുമെന്നാണ് സൂചന. പഞ്ചാബിനെതിരായ അവസാന മത്സരത്തിൽ വിരലിന് പരിക്കേറ്റ ഓൾ റൌണ്ടർ മാർക്കസ് സ്റ്റോയിനിസിന് ലക്നൗ ഇന്ന് വിശ്രമം അനുവദിച്ചേക്കാൻ സാധ്യതയുണ്ട്. 

ഇന്നത്തെ മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്താനായാൽ ലക്നൗ താരം അമിത് മിശ്രയെ കാത്തിരിക്കുന്നത് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുക വീഴ്ത്തുന്ന മൂന്നാമത്തെ താരം എന്ന നേട്ടമാണ്. നിലവിൽ 170 വിക്കറ്റുകളുമായി ലസിത് മലിംഗയും അമിത് മിശ്രയും ഒപ്പത്തിനൊപ്പമാണ്. അതേസമയം, ഐപിഎല്ലിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു  അഭിമാന നേട്ടമാണ്. ഇന്ന് 43 റൺസ് കൂടി നേടാനായാൽ ഐപിഎല്ലിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോർഡ് കോഹ്ലിയുടെ പേരിലാകും. 

ഇരു ടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ ബെംഗളൂരുവിനാണ് മേൽക്കൈ. കഴിഞ്ഞ സീസണിൽ ഇരുടീമുകളും 2 തവണ ഏറ്റുമുട്ടിയപ്പോൾ രണ്ടിലും ബെംഗളൂരുവിനായിരുന്നു വിജയം. ഈ സീസണിൽ ഒരു തവണ ഏറ്റുമുട്ടിയപ്പോൾ ലക്നൗ വിജയിച്ചു. ഈ സീസണിലെ തോൽവിക്ക് എതിരാളിയുടെ തട്ടകത്തിൽ പകരം വീട്ടാനുറച്ചാകും ഇന്ന് കോഹ്ലിയും സംഘവും ഇറങ്ങുക. 

സാധ്യതാ ടീം

ലക്നൗ സൂപ്പർ ജയന്റ്‌സ്: കെ എൽ രാഹുൽ (C), കൈൽ മേയേഴ്‌സ്, ആയുഷ് ബഡോണി, മാർക്കസ് സ്റ്റോയിനിസ് / ക്വിന്റൺ ഡി കോക്ക്, നിക്കോളാസ് പൂരൻ (WK), ക്രുനാൽ പാണ്ഡ്യ, ദീപക് ഹൂഡ, നവീൻ ഉൾ ഹഖ്, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, യാഷ് താക്കൂർ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോഹ്‌ലി (C), ഫാഫ് ഡു പ്ലെസി, മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് (ലക്നൗ), സുയാഷ് പ്രഭുദേശായി, വനിന്ദു ഹസരംഗ, വിജയ്കുമാർ വൈശാഖ്, ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News