ഐപിഎല്ലിലെ താരമൂല്യമേറിയ പോരാട്ടങ്ങളിൽ ഒന്നായി വിശേഷിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന് ഇന്നി ചിന്നസ്വാമി വേദിയാകും. വൈകിട്ട് 7.30ന് ബാംഗ്ലൂരുവിന്റെ തട്ടകത്തിൽ വെച്ചാണ് ആർസിബി-സിഎസ്കെ പോരാട്ടം. ഇരു ടീമുകൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത് താരങ്ങൾ നേരിട്ടിരിക്കുന്ന പരിക്കാണ്. ഏറ്റവും വലിയ പ്രതിസന്ധി ചെന്നൈക്ക് തന്നെയാണ്. ഇക്കാര്യം നേരത്തെ സിഎസ്കെ കോച്ച് സ്റ്റീഫൻ ഫ്ലെമിങ് രാജസ്ഥാൻ റോയൽസ് മത്സരത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
ദീപക് ചഹർ, സിസന്ദ മഗല, സിമർജിത് സിങ്, ബെൻ സ്റ്റോക്സ് എന്നീ ചെന്നൈ താരങ്ങളാണ് പരിക്കിന്റെ ഭീതിയിൽ നിൽക്കുന്നത്. മതീഷ പതിരണ കോവിഡന് തുടർന്ന് വിശ്രമത്തിലായിരുന്നു. എന്നാൽ രാജസ്ഥാനെതിരെ മത്സരത്തിൽ എം എസ് ധോണി യുവതാര പരീക്ഷിച്ചിരുന്നു. ഡ്വെയ്ൻ പ്രെട്ടൊറിയിസിനെ ചിലപ്പോൾ ധോണി ഇന്നത്തെ മത്സരത്തിൽ പരീക്ഷിച്ചേക്കും.
ALSO READ : കോലി-ഗാംഗുലി ഈഗോ പ്രശ്നം സോഷ്യൽ മീഡിയയിലേക്ക്; ഗാംഗുലിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് കോലി
ബംഗ്ലുരുവിനും പരിക്കിന്റെ ഭീതി നിലനിൽക്കുമ്പോഴും ചെന്നൈക്കാൾ ഭേദപ്പെട്ട നിലയിലാണ്. എന്നാൽ ഏറ്റവും വലിയ വെല്ലിവിളി ടീമിന്റെ ബോളിങ് നിരയാണ്. 100 ശതമാനം ആർസിബിക്ക് തങ്ങളുടെ ബോളിങ് നിരയിൽ വിശ്വാസം അർപ്പിക്കാൻ സാധിക്കില്ല. ഓസ്ട്രേലിയൻ താരം ജോഷ് ഹേസ്സൽവുഡ് ആർസിബി ക്യാമ്പിൽ ചേർന്നിട്ടുണ്ടു. എന്നാൽ സിഎസ്കെയ്ക്കെതിരെ ഇറങ്ങുമോ എന്ന് സംശയമാണ്.
ആർസിബിയുടെ സാധ്യത ഇലവൻ - വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, മഹിപാൽ ലൊമറോർ, ഗ്ലെൻ മാക്സ്വെൽ, ഷഹ്ബാസ് അഹമ്മദ്, അനുജ് റവാത്ത്, ദിനേഷ് കാർത്തിക, ഹർഷാൽ പട്ടേൽ, വനിന്ദു ഹസരംഗ, വെയ്ൻ പാർണെൽ, മുഹമ്മദ് സിറാജ്
സിഎസ്കെയുടെ സാധ്യത പ്ലേയിങ് ഇലവൻ - ഡെവോൺ കോൺവെ, റുതുരാജ് ഗെയ്ക്ക്വാദ്, അജിങ്ക്യ രഹാനെ, മൊയീൻ അലി, ശിവം ദൂബെ, അമ്പട്ടി റായിഡു, രവിന്ദ്ര ജഡേജ, എം എസ് ധോണി, മഹീഷ തീക്ഷണ, മതീഷ പതിരണ, തുഷാർ ദെഷപാണ്ഡെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...