ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ഏറ്റവും കൂടുതൽ തവണ ഐപിഎൽ കപ്പിൽ മുത്തമിട്ട മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഗുജറാത്ത്-മുംബൈ പോരാട്ടം. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്ക് ഐപിഎൽ 2023 സീസണിലെ 35-ാം മത്സരത്തിന്റെ ടോസ് ഇടും.
ചെറിയ സ്കോർ പ്രതിരോധിച്ച് കെ.എൽ രാഹുലിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ടൈറ്റൻസ് രോഹിത്തിനെയും സംഘത്തെയും നേരിടാൻ ഇറങ്ങുന്നത്. അതേസമയം മികച്ച ടീമുണ്ടായിട്ടും കഴിഞ്ഞ സീസണിലെ പോലെ പ്രകടനത്തിൽ സ്ഥിരത കാഴ്ചവെക്കാൻ ഹാർദിക് പാണ്ഡ്യയുടെ ടൈറ്റൻസിന് സാധിക്കുന്നില്ല. മുഹമ്മദ് ഷമിയും റാഷിദ് ഖാനും അടങ്ങുന്ന ബോളിങ് നിര മികവ് പുലർത്തുമ്പോൾ ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനത്തിലാണ് ബാറ്റിങ് നിര നിലനിൽക്കുന്നത്.
മറിച്ച് മുംബൈ ഇന്ത്യൻസാകാട്ടെ ഏറ്റവും അവസാനം പഞ്ചാബ് കിങ്സിനെതിരെ നേരിട്ട തോൽവിയുടെ ഭാരം കുറയ്ക്കാനാകും ഇന്നിറങ്ങുക. സീസണിന്റെ തുടക്കത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയും ആർസിബിക്കെതിരെയും നേരിട്ട തോൽവികളിൽ നിന്നും അടുത്ത മൂന്ന് മത്സരങ്ങൾ തുടരെ ജയിച്ചാണ് കരകയറിയത്. ബോളിങ് മേഖലയിലാണ് മുംബൈ ഇന്ത്യൻസ് പ്രധാന വെല്ലുവിളി നേരിടുന്നത്. സൂര്യകുമാർ യാദവ് ഫോം കണ്ടെത്തി തുടങ്ങിയതോടെ ഗുജറാത്ത് മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് നിരയെ ഭയക്കേണ്ടി ഇരിക്കുന്നു.
ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസ് മത്സരത്തിലെ സാധ്യത ഇലവൻ
ഗുജറാത്ത് ടൈറ്റൻസ് - ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, വിജയ് ശങ്കർ, രാഹുൽ തേവാട്ടിയ, വൃദ്ധിമാൻ സാഹ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, മോഹിത് ശർമ
മുംബൈ ഇന്ത്യൻസ്- രോഹിത് ശർമ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ, നെഹാ. വധേര, ടിം ഡേവിഡ്, അർജുൻ ടെൻഡുൽക്കർ, പിയുഷ ചൌള, ജോഫ്ര ആർച്ചർ, റിലെ മെരെഡിത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...