IPL 2024 : ഇതിലും സ്ലോ പിച്ച് സ്വപ്നങ്ങളിൽ മാത്രം; ഏഖനായിൽ ലഖ്നൗവിന് ജയം, യഷ് താക്കൂറിന് അഞ്ച് വിക്കറ്റ്

IPL 2024 LSG vs GT Highlights : 33 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസിനെ ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് തോൽപ്പിച്ചത്  

Written by - Jenish Thomas | Last Updated : Apr 8, 2024, 09:50 AM IST
  • മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ജെയ്ന്റ്സ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കുകയായിരുന്നു.
  • മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 130 റൺസിന് പുറത്താകുകയായിരുന്നു.
IPL 2024 : ഇതിലും സ്ലോ പിച്ച് സ്വപ്നങ്ങളിൽ മാത്രം; ഏഖനായിൽ ലഖ്നൗവിന് ജയം, യഷ് താക്കൂറിന് അഞ്ച് വിക്കറ്റ്

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന് ജയം. 33 റൺസിനാണ് ഗുജറാത്തിനെ ലഖ്നൗ തോൽപ്പിച്ചത്. എൽഎസ്ജിക്ക് വേണ്ടി യഷ് താക്കൂർ അഞ്ച് വിക്കറ്റ് നേടുകയും ചെയ്തു. സീസണിൽ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് ലഖ്നൗ താരം ഗുജറാത്തിനെതിരെ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ജെയ്ന്റ്സ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 130 റൺസിന് പുറത്താകുകയായിരുന്നു.

ടോസ് നേടിയ ലഖ്നൗ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ക്വന്റൺ ഡി കോക്കും ദേവ്ദത്ത് പടിക്കലും നിരാശരാക്കി പവലിയനിലേക്ക് മടങ്ങി. പിന്നീട് ക്യാപ്റ്റൻ കെ.എൽ രാഹുലും ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയിനിസും ചേർന്ന് മെല്ലെ എൽഎസ്ജിയുടെ സ്കോർ ബോർഡിന് അടിസ്ഥാനം നൽകി. എന്നാൽ ലഖ്നൗവിന് ഗുജറാത്തിനെതിരെ വലിയ സ്കോർ ഉയർത്താൻ സാധിച്ചില്ല. ഗുജറാത്തിന് വേണ്ടി ഉമേഷ് യാദവും ദർശൻ നൽകണ്ടെ രണ്ടും വീതം വിക്കറ്റുകൾ നേടി. റഷീദ് ഖാനാണ് മറ്റൊരു വിക്കറ്റ് നേടിയത്.

ALSO READ : IPL 2024 : ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈയുടെ അക്കൗണ്ട് തുറന്നു; ഡൽഹിയെ തകർത്തത് 29 റൺസിന്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഈ ചെറിയ സ്കോർ മറികടക്കാൻ സാധിച്ചില്ല. മെല്ലെ ലക്ഷ്യം മറികടക്കാമെന്ന് കരുതിയ ഗുജറാത്തിന്റെ ബാറ്റർമാർക്ക് തെറ്റി. സായി സുദർശനും രാഹുൽ തേവാട്ടിയും 30 റൺസെടുത്തതിന് പുറമെ മറ്റൊരു ജിടി താരത്തിന് എൽഎസ്ജിക്കെതിരെ മികവ് പുലർത്താൻ സാധിച്ചില്ല. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ യഷ് താക്കൂറാണ് ഗുജറാത്തിനെ തകർത്തത്. 3.5 ഓവർ എറിഞ്ഞ ഇന്ത്യൻ പേസർ ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ എറിഞ്ഞാണ് അഞ്ച് വിക്കറ്റ് നേടിയത്. താക്കൂറിന് പുറമെ കൃണാൽ പാണ്ഡ്യ മൂന്നും രവി ബിഷ്നോയിയും നവീൻ-ഉൾ-ഹഖും ചേർന്ന് ഓരോ വിക്കറ്റുകൾ വീതം നേടി.

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News