IPL 2023 : ഇനി പുതിയ ജേഴ്സിയിൽ പുതിയ സീസണിലേക്ക് ലഖ്നൗ സൂപ്പർ ജയ്ന്റ്സ്

Lucknow Super Giants new jersey : കടും നീല നിറത്തിലുള്ള ജേഴ്സിയിൽ ചുവപ്പ് സ്ട്രൈപ്പ്സുകളാണ് ഉള്ളത്

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 09:04 PM IST
  • ബിസിസിഐ സെക്രട്ടറി ജയ് ഷാ, എൽഎസ്ജിയുടെ ക്യാപ്റ്റൻ കെ.എൽ രാഹുൽ, ടീമിന്റെ ഉടമ സഞ്ജീവ് ഗോയെങ്ക, ടീം മെന്റർ ഗൗതം ഗംഭീർ എന്നിവർ ചേർന്നാണ് സൂപ്പർ ജയ്ന്റ്സിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ചത്.
  • കടും നീല നിറത്തിലുള്ള ജേഴ്സിയിൽ ചുവന്ന വരകളോടാണ് പുതിയ ജേഴ്സിയുടെ ഡിസൈൻ.
IPL 2023 : ഇനി പുതിയ ജേഴ്സിയിൽ പുതിയ സീസണിലേക്ക് ലഖ്നൗ സൂപ്പർ ജയ്ന്റ്സ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത പതിപ്പിലേക്കുള്ള തങ്ങളുടെ പുതിയ ജേഴ്സി അവതരിപ്പിച്ച് ലഖ്നൗ സൂപ്പർ ജയ്ന്റ്സ്. ആകാശ നീല നിറത്തിലായിരുന്ന ജേഴ്സിയ്ക്ക് കടും നീല നൽകിയാണ് ലഖ്നൗ ടീം പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, എൽഎസ്ജിയുടെ ക്യാപ്റ്റൻ കെ.എൽ രാഹുൽ, ടീമിന്റെ ഉടമ സഞ്ജീവ് ഗോയെങ്ക, ടീം മെന്റർ ഗൗതം ഗംഭീർ എന്നിവർ ചേർന്നാണ് സൂപ്പർ ജയ്ന്റ്സിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ചത്. കടും നീല നിറത്തിലുള്ള ജേഴ്സിയിൽ ചുവന്ന വരകളോടാണ് പുതിയ ജേഴ്സിയുടെ ഡിസൈൻ.

ജേഴ്സി അവതരിപ്പിക്കുന്നതിന് മുമ്പ് എൽഎസ്ജി താരങ്ങളുടെ ചെറിയ ഫാഷൻ റാംപ് വോക്കും നടന്നു. എൽഎസ്ജി താരങ്ങളായ രിവ ബിഷ്നോയി. ജയ്ദേവ് ഉനദ്ഘട്ട്, ദീപക് ഹൂഡ, അവേഷ് ഖാൻ അവസാനം കെ.എൽ രാഹുലും റാംപ് വോക്കിൽ നടന്നു. 

ALSO READ : IND vs AUS 4th Test : അഹമ്മദബാദ് ടെസ്റ്റിലും ഓസ്ട്രേലിയയെ നയിക്കുന്നത് സ്മിത്ത് തന്നെ

സിംബാബ്വെ മുൻ താരൻ ആൻഡി ഫ്ളവറാണ് ഇത്തവണ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റിരിക്കുന്നത്. ആൻഡി ബിക്കിൽ ബോളിങ് കോച്ചായി ചുമതലയേറ്റു. വിജയ് ദാബിയ ബാറ്റിങ് കോച്ചും റിച്ചാർഡ് ഹൽസാൽ ഫീൽഡിങ് കോച്ചായി ചുമതലയേറ്റു.

എൽഎസ്ജിയുടെ സ്ക്വാഡ്- കെ.എൽ രാഹുൽ, അയുഷ് ബഡോണി, കരൺ ശർമ, മനൻ വോഹ്റ, ക്വിന്റൺ ഡി കോക്ക്, മാർക്കസ് സ്റ്റോണിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, കെയിൽ മെയേഴ്സ്, കൃണാൽ പാണ്ഡ്യ, അവേഷ് ഖാൻ, മുഹ്സിൻ ഖാൻ, മാർക്ക് വുഡ്, മയങ്ക് യാദവ്, രവി ബിഷ്നോയി, നിക്കോളാസ് പുരാൻ, ജയ്ദേവ് ഉനദ്ഘട്ട്, യഷ് താക്കൂർ, റൊമാരിയോ ഷെപ്പേർഡ്, ഡാനിയേൽ സാംസ്, അമിത് മിശ്ര, പ്രേരക് മങ്കാദ്, സ്വപ്നിൽ സിങ്, നവീൻ ഉൾ ഹഖ്, യുദ്വി ചരക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News