പൂനെ : തോറ്റുകൊണ്ട് ഒരു സീസൺ തുടങ്ങുന്നത് മുംബൈ ഇന്ത്യൻസിന് പതിവാണ്. ഒരു സീസണിൽ തുടക്കത്തിലെ അഞ്ച് മത്സരങ്ങളിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട് ദൈവത്തിന്റെ പോരാളികൾ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന മുംബൈ ഇന്ത്യൻസിന്.
അങ്ങനെയൊക്കെ കണക്കുകൾ ഉണ്ടെങ്കിലും മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തിൽ അത്രകണ്ട തൃപ്തനൊന്നുമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ. കൊൽക്കത്തയ്ക്കെതിരെ ഇന്നലെ ഏപ്രിൽ ആറിന് ഐപിഎൽ 2022 സീസണിലെ മൂന്നാമത്തെ മത്സരവും കൂടി തോറ്റപ്പോൾ ക്യാപ്റ്റൻ രോഹിത് ആകെ കലിപ്പ് മട്ടിലാണ്. ഈ കലിപ്പൊക്കെ പുറത്ത് പ്രകടമായതോ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷമുള്ള പ്രസ് കോൺഫ്രൻസിലായിരുന്നു.
ALSO READ : മുംബൈക്കെതിരെ ബാറ്റുമായി കമ്മിൻസിന്റെ 'ആറാട്ട്'... അതിവേഗ അർദ്ധസെഞ്ചുറിയിൽ റെക്കോഡിട്ട് ഓസീസ് താരം
കമന്റേറ്ററായ ഡാനി മോറിസൺ ആദ്യ ചോദ്യം ചോദിച്ചപ്പോൾ കേൾക്കാൻ സാധിക്കാത്ത രോഹിത് സമീപമുള്ള മൈക്ക് ഓപ്പറേറ്ററോട് ശബ്ദം ഉയർത്താൻ ദേഷ്യത്തോടെ ആവശ്യപ്പെടുകയായിരുന്നു. അയാളുടെ ശബ്ദം കൂട്ടിവെക്കടോ എന്ന് രോഹിത് ഹിന്ദിയിൽ ആവശ്യപ്പെടുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
#RohitSharma
This pretty much explains the #MIvsKKR Results #IPL pic.twitter.com/zBIZhkLPoZ— Mohd Yawer (@Dashingboy3212) April 6, 2022
ആദ്യം കലിപ്പ് കാണിച്ചിരുന്നെങ്കിലും എല്ലാ ചോദ്യങ്ങൾക്ക് മുംബൈയുടെ നായകൻ കൃത്യമായി ഉത്തരം നൽകുകയും ചെയ്തു. പാറ്റ് കമ്മിൻസിന്റെ പ്രകടനം ഒട്ടും വിശ്വസിക്കാനാകാത്തതാണെന്നും രോഹിത് കൂട്ടിച്ചേർക്കുകയും ചെയ്തു.
ALSO READ : IPL 2022 : ഹസരംഗയുടെ മുന്നിൽ അടിപതറി സഞ്ജു സാംസൺ; ലങ്കൻ താരം സഞ്ജുവിനെ പുറത്താക്കുന്നത് നാലാം തവണ
"ഒരിക്കലും പ്രതീക്ഷിച്ചില്ല അദ്ദേഹം ഇതുപോലെ വന്ന് കളിക്കുമെന്ന്. അതേസമയം ബാറ്റിങ്ങിൽ ആദ്യ നാല് ഓവറുകളിൽ തങ്ങൾക്ക് വേണ്ട രീതിയിൽ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് കഷ്ടപ്പെട്ടാണ് ടീം സ്കോർ 160ലേക്കെത്തിച്ചത്" രോഹിത് മത്സരത്തിന് ശേഷം പറഞ്ഞു.
ഇതുവരെ ജയം കണ്ടെത്താൻ സാധിക്കാത്ത 5 തവണ ഐപിഎൽ കപ്പിൽ മുത്തിമിട്ട ടീമിന് ഇനി ഏപ്രിൽ 9ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെതിരെയാണ് അടുത്ത മത്സരം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.