ഐപിഎൽ 2022 സീസണിന്റെ കപ്പിൽ ആര് മുത്തമിടുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ടൂർണമെന്റിലെ പുതുമഖങ്ങളായ ഗുജറാത്ത് ടൈറ്റൻസും പ്രഥമ ഐപിഎൽ ചാമ്പ്യന്മാരുമായ രാജസ്ഥാൻ റോയൽസും തമ്മിലാണ് കലാശപ്പോരാട്ടത്തിൽ ഇന്ന് മെയ് 29 എറ്റുമുട്ടുക. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഐപിഎൽ 2022 ഫൈനൽ സംഘടിപ്പിക്കുക.
അതിനിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി20 ലീഗായ ഐപിഎല്ലിന്റെ വിജയകൾക്ക് ലഭിക്കുന്ന പ്രൈസ് മണി എത്രായിരിക്കുമെന്നാണ്. ഫൈനലിസ്റ്റുകൾക്ക് മാത്രമല്ല പ്ലേ ഓഫിൽ പ്രവേശിച്ച ടീമുകൾക്കും ഓറഞ്ച്, പൾപ്പിൾ ക്യാപ് വിജയികൾക്കും എമേർജിങ് പ്ലേയറുമാരായ യുവതാരങ്ങൾക്കും ഫെയർ പ്ലേ ടീമിനും ഉൾപ്പെടെയാണ് അവാർഡ് നൽകുന്നതാണ്.
ALSO READ : IPL 2022 : പിങ്ക് ജേഴ്സി എവിടെ? സ്റ്റാർ സ്പോർട്സിനെ ഓർമപ്പെടുത്തി സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത
ഓരോ ടീമിനും വിജയികൾക്കും ലഭിക്കുന്ന ക്യാഷ് അവാർഡ് ഇങ്ങനെ
ജേതാക്കൾക്ക് - 20 കോടി രൂപയാണ് ഫൈനൽ ജേതാക്കളായ ടീമിന് ബിസിസിഐ നൽകുന്നത്.
റണ്ണർസ് അപ്പ് - ഫൈനലിൽ എത്തുന്ന രണ്ടാമത്തെ ടീമിന് ലഭിക്കുന്നത് 13 കോടി രൂപയാണ് ബിസിസിഐ നൽകുന്നത്.
മൂന്നാം സ്ഥാനം - രണ്ടാം ക്വാളിഫയറിൽ പുറത്താകുന്ന സീസണിലെ മൂന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്നത് ഏഴ് കോടി രൂപ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് മൂന്നാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചത്.
നാലാം സ്ഥാനം - പ്ലേ ഓഫിൽ പ്രവേശിക്കുന്ന നാലാം ടീം, എലിമിനേറ്ററിൽ പുറത്താകുന്ന നാലാം സ്ഥാനക്കാർക്ക് ബിസിസിഐ നൽകുന്നത് 6.5 കോടി രൂപ. നവാഗതരായ എൽ എസ് ജിക്കാണ് നാലാം സ്ഥാനം.
ഓറഞ്ച് ക്യാപ് - സീസണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരത്തിന് നൽകുന്ന പദവിയാണ് ഓറഞ്ച് ക്യാപ്. 15 ലക്ഷമാണ് ക്യാഷ് പ്രൈസ്. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ട്ലറാണ് പട്ടികയിൽ ഒന്നാമതുള്ളത്.
പർപ്പിൾ ക്യാപ് - സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരത്തിന് നൽകുന്ന പദവിയാണ് പർപ്പിൾ ക്യാപ്. പർപ്പിൾ ക്യാപ്പിനും 15 ലക്ഷമാണ് പ്രൈസ് മണി. നിലവിൽ രാജസ്ഥാന്റെ തന്നെ യുസ്വേന്ദ്ര ചഹലാണ് പട്ടികയിൽ ഒന്നാമതുള്ളത്.
എമേർജിങ് പ്ലേയർ- ഏറ്റവും മികച്ച യുവതാരത്തിന് നൽകുന്ന അവാർഡാണ് എമേർജിങ് പ്ലെയർ. 20 ലക്ഷമാണ് മികച്ച യുവതാരത്തിന് ബിസിസിഐ നൽകുന്നത്.
ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച താരത്തിനും ബിസിസിഐ ക്യാഷ് അവാർഡ് നൽകുന്നുണ്ട്. 12 ലക്ഷം രൂപയാണ് പ്രൈസ് മണി.
ഗെയിം ചേഞ്ചർ ഓഫ് ദി സീസൺ - 12 ലക്ഷം രൂപയാണ് പ്രൈസ് മണി.
സീസണിലെ മികച്ച സ്ട്രൈക് റേറ്റുള്ള താരത്തിന് ബിസിസിഐ 15 ലക്ഷം രൂപ നൽകും.
സീസണിലെ ഏറ്റവും മുല്യമേറിയ താരത്തിന് 12 ലക്ഷം രൂപ ബിസിസിഐ നൽകും
കൂടാതെ ഫെയർ പ്ലേ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ടീമിന് ബിസിസിഐ പ്രൈസ് മണി നൽകും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.