ന്യൂ ഡൽഹി : ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് ടീം മാനേജ്മെന്റിനെതിരെ വെറ്ററൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹാ (Wriddhiman Saha). മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മാനേജ്മെന്റ് തന്നോട് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെട്ടുയെന്ന് വൃദ്ധിമാൻ സാഹാ പറഞ്ഞു.
"ഇനിമുതൽ എന്നെ ടീമിൽ പരിഗണിക്കില്ല എന്ന് ടീം മാനേജ്മെന്റ് എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ ഭാഗമായതിനാൽ ഇത് ഇത്രയും നാൾ ഞാൻ പറയാതെ ഇരിക്കുകയായിരുന്നു" സാഹാ ഇന്ത്യൻ എക്സ്പ്രെസിനോട് പറഞ്ഞു.
"എന്നോട് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ കോച്ച് ദ്രാവിഡ് ആവശ്യപ്പെടുകയുമുണ്ടായി" സാഹാ കൂട്ടിച്ചേർത്തു.
നേരത്തെ വെസ്റ്റ് ബംഗാൾ രഞ്ജി ട്രോഫി ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയതും വാർത്തയിൽ ഇടം പിടിച്ചിരുന്നു. തന്നെ ഇന്ത്യൻ ടീമിലും ഇനി തിരഞ്ഞെടുക്കില്ലായിരിക്കുമെന്നായിരുന്നു അന്ന് സാഹാ പറഞ്ഞിരുന്നത്. ദ്രാവിഡിന് പുറമെ സാഹാ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്കെതിരെയും അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്.
ALSO READ : India vs WI: രോഹിത് ശർമയ്ക്ക് കീഴിൽ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; വിജയം നേടിയത് ഈ ശക്തരായ കളിക്കാരിലൂടെ
"പെയിൻ കില്ലർ കഴിച്ചിട്ട് ഇറങ്ങിയാണ് ഞാൻ കാൺപൂർ ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ പുറത്താകാതെ 61 റൺസ് നേടിയത്. ഇക്കാര്യമറിഞ്ഞ ദാദാ എന്നെ വാട്സ്ആപ്പ് മെസേജിലൂടെ ആശംസ അറിയിച്ചിരുന്നു.
കൂടാതെ അദ്ദേഹം ബിസിസിഐയിൽ ഉള്ളടത്തോളം കാലം ഞാൻ ഒന്നും കൊണ്ടും വിഷമിക്കേണ്ട എന്നും അദ്ദേഹം അറിയിച്ചു. ബോർഡ് പ്രസിഡന്റിന്റെ ആ മെസേജ് എന്റെ ആത്മവിശ്വാസത്തെ വർധിപ്പിച്ചു. പക്ഷെ എന്തുകൊണ്ട് പെട്ടെന്ന് എല്ലാം മാറിമറഞ്ഞു എന്ന് മനസ്സിലാക്കാൻ ഞാൻ തോറ്റുപ്പോയി" സാഹാ പറഞ്ഞു.
ALSO READ : Dinesh Karthik to Glen Maxwell: വിരാട് കോഹ്‌ലിക്ക് ശേഷം ആരായിരിയ്ക്കും RCBയുടെ പുതിയ ക്യാപ്റ്റന്‍?
സാഹായ്ക്ക് പുറമെ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ ചേതേശ്വർ പൂജാരെയും അജിങ്ക്യ രഹാനെയും ഇഷാന്ത് ശർമയും ലങ്കയെക്കെതിരെയുള്ള ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിട്ടില്ല.
രോഹിത് ശർമ നയിക്കുന്ന ടീമിൽ പേസർ ജസ്പ്രിത് ബുമ്രയാണ് ഉപനായകൻ. ഇരുവർക്ക് പുറമെ വിരാട് കോലി, മയാങ്ക് അഗർവാൾ, പ്രിയങ്ക് പഞ്ചൽ, ശ്രയസ് ഐയ്യർ, ഹനുമാ വിഹാരി, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്. കെഎസ് ഭരത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ജയന്ത് താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാർ എന്നിവരാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്.
ഫെബ്രുവരി 24ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്ക് ശേഷമാണ് ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുക. മാർച്ച് നാലിനാണ് ആദ്യ ടെസ്റ്റ് മത്സരം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.