Ahmedabad : India vs England Test പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് മുമ്പിൽ പതറി English ബാറ്റ്സ്മാൻമാർ. ആദ്യ ദിനത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു ഇന്ത്യയുടെ ബോളർമാർ. ഒന്നാം ദിനം അവസാനിക്കാൻ ഓവറുകൾ മാത്രം ബാക്കി നിൽക്കെയാണ് 205 റൺസിന് സന്ദർശകരായ England പുറത്തായത്.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കും നരേന്ദ്ര മോദി സ്റ്റേഡിത്തിൽ ഞെട്ടിലോടെയാണ് അദ്യ ഇന്നിങ്സ് ആരംഭിച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെടുത്തു. രോഹിത് ശർമയും ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ ഉള്ളത്. റൺസൊന്നും എടുക്കാതെ യുവതാരം ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ജെയിംസ് ആന്ഡേഴ്ണിനാണ് വിക്കറ്റ്.
ALSO READ : India vs England : Jasprit Bumrah എന്തിന് ടീമിൽ പുറത്ത് പോയി, BCCI പറഞ്ഞില്ലെങ്കിലും അവസാനം കണ്ടെത്തി
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പോലെ അക്സർ പട്ടേൽ തന്നെയായിരുന്നു ഇത്തവണയും ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. ഓപ്പണർമാരെ രണ്ട് പേരെയും പുറത്താക്കിയതിന് ശേഷം മുഹമ്മദ് സിറാജ് ഇംഗ്ലീഷ് ടീം നയാകൻ ജോ റൂട്ടിനെയും പുറാത്താക്കി സന്ദർശകർക്ക് കൂടുതൽ സമ്മർദം ഏൽപ്പിച്ചു. അഞ്ചാമനായി വന്ന ബെൻ സ്റ്റോക്സാണ് ഇംഗ്ലീഷ് ടീമിന്റെ ഹൈ സ്കോറർ. ഡാനിയേൽ ലോറെൻസാണ് ഇംഗ്ലണ്ടിന് 200 കടക്കുന്നതിനായി സഹായിച്ചത്.
ഇന്ത്യക്കായി അക്സർ പട്ടേൽ നാല് വിക്കറ്റും, ആർ അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകൾ വീതം നേടി. വാഷിങ്ടൺ സുന്ദറാണ് മറ്റൊരു വിക്കറ്റ് നേടിയത്. സ്വകാര്യമായ കാരണങ്ങളായ ടീം വിട്ട ജസ്പ്രിത് ബുമ്രക്ക് പകരം മുഹമ്മദ് സിറാജാണ് ടീമിൽ ഇടം നേടിയത്. നാല് മത്സരങ്ങളുടെ പമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക