London ; മൂന്നാം ദിനത്തിൽ പ്രതിരോധം നാലാം ദിവസം തുടരാനായില്ല, ഇന്ത്യക്ക് ലീഡ്സ് ടെസ്റ്റിൽ ഇന്നിങ്സ് തോൽവി. രാവിലെ തന്നെ ചേതേശ്വർ പൂജാരയും ഇന്ത്യൻ നായകൻ വിരാട് കോലിയും പുറത്തായതോടെ ആതിഥേയർ വിജയം ഉറപ്പിച്ചു കഴിഞ്ഞിയിരുന്നു.
5 വിക്കറ്റെടുത്ത ഒലി റോബിൻസണാണ് ഇന്ത്യയുടെ പ്രതിരോധത്തിന് വിള്ളൽ ഏൽപ്പിച്ചത്. ഇന്നലെ മൂന്നാം ദിനത്തിൽ ഓപ്പണർ രോഹിത് ശർമയെയും, സമനിലയ്ക്കായി പ്രതിരോധം തീർത്ത പൂജാരെയും കോലിയെയും പുറത്താക്കിയത് റോബിൻസൺ തന്നെയായിരുന്നു. രണ്ട് ഇന്നിങ്സുകളിലായി ഇംഗ്ലീഷ് താരം ഏഴ് വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു.
ഒന്നാം ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 78 റൺസിന് അതിദയനീയമായി പുറത്താകുകയായിരുന്നു. ഇംഗ്ലണ്ടാകട്ടെ നായകൻ ജോ റൂട്ടിന്റെ സെഞ്ചുറി ബലത്തിൽ ഇന്ത്യക്കെതിരെ 354 റൺസിന്റെ ലീഡ് നേടുകയും ചെയ്തു. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും 76 റൺസിന്റെ അരികെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു.
റോബിൻസണിനെ കൂടാതെ ക്രെയ്ഗ് ഓവർട്ടൺ രണ്ട് ഇന്നിങ്സുകളായി ആറ് വിക്കറ്റുകൾ സ്വന്തമാക്കി മികച്ച പ്രകടനം പുറത്തെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...