India Vs Australia ODIs: 'ടെസ്റ്റ്' ജയിച്ചു, ഇനി ഏകദിനപ്പോര്: ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയെ കുറിച്ച് അറിയേണ്ടതെല്ലാം

ബോർഡർ ഗവാസ്കർ ട്രോഫിയ്ക്ക് പിന്നാലെ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് മാർച്ച് 17ന് തുടക്കമാകും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. 

Written by - Zee Malayalam News Desk | Last Updated : Mar 15, 2023, 12:39 PM IST
  • ബോർഡർ ഗവാസ്കർ ട്രോഫി സ്വന്തമാക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്ക് എതിരെ ഇറങ്ങുന്നത്.
  • രോഹിത് ശർമ്മയുടെ അഭാവത്തിൽ ഹാർദ്ദിക് പാണ്ഡ്യ ആദ്യ മത്സരത്തിൽ ഇന്ത്യയെ നയിക്കും.
  • ഈ വർഷം ഇന്ത്യയിൽ ലോകകപ്പ് നടക്കാനിരിക്കെ ഏകദിന പരമ്പര ഇരുടീമുകൾക്കും ഒരുപോലെ നിർണായകമാണ്.
India Vs Australia ODIs: 'ടെസ്റ്റ്' ജയിച്ചു, ഇനി ഏകദിനപ്പോര്: ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയെ കുറിച്ച് അറിയേണ്ടതെല്ലാം

ആവേശകരമായ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര പൂർത്തിയായതിന് പിന്നാലെ ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് മാർച്ച് 17ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ തുടക്കമാകും. ഈ വർഷം ഇന്ത്യയിൽ ലോകകപ്പ് നടക്കാനിരിക്കെ ഏകദിന പരമ്പര ഇരുടീമുകൾക്കും ഒരുപോലെ നിർണായകമാണ്. 

ആദ്യ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശ‍‍‍‍‍‍‍ർമ്മ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിൽ നിന്ന് വിട്ട് നിൽക്കുന്ന രോഹിത്തിന് പകരം ഹാർദ്ദിക് പാണ്ഡ്യ ആദ്യ മത്സരത്തിൽ ഇന്ത്യയെ നയിക്കും. അമ്മയുടെ മരണത്തെ തുടർന്ന് നാട്ടിൽ തുടരുന്ന പാറ്റ് കമ്മിൻസ് മടങ്ങിയെത്താതിനാൽ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുക. രണ്ടാം ടെസ്റ്റിന് പിന്നാലെയാണ് അസുഖ ബാധിതയായ അമ്മയെ കാണാനായി കമ്മിൻസ് നാട്ടിലേയ്ക്ക് മടങ്ങിയത്. നാലാം ടെസ്റ്റിനിടെ കമ്മിൻസിൻറെ അമ്മ മരിക്കുകയും ചെയ്തിരുന്നു. സ്താനാർബുദ ബാധിതയായ കമ്മിൻസിൻറെ അമ്മ കഴിഞ്ഞ കുറേ നാളായി ചികിത്സയിലായിരുന്നു. 

ALSO READ: IND vs AUS : ഏകദിനത്തിൽ ഇന്ത്യ കംഗാരുക്കളെ പേടിക്കണം; കാരണം അവരുടെ നായകൻ സ്റ്റീവ് സ്മിത്താണ്

രോഹിത് ശർമ്മയ്ക്ക് പുറമെ യുവതാരം ശ്രേയസ് അയ്യരുടെ സേവനവും ഇന്ത്യയ്ക്ക് നഷ്ടമാകും. നാലാം ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയസിന് ഒന്നാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഏകദിന പരമ്പരയ്ക്കുള്ള ടീമിലേ്ക്ക് ശ്രേയസ് അയ്യർക്ക് പകരക്കാരനായി ബിസിസിഐ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ടെസ്റ്റ് പരമ്പരയിലെ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാകും ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. കെ.എൽ രാഹുലും സൂര്യകുമാർ യാദവും ടീമിൽ തിരിച്ചെത്തിട്ടുണ്ട്. ബൌളിംഗ് നിരയിലേയ്ക്ക് ഉമ്രാൻ മാലിക്, യുസ്വേന്ദ്ര ചാഹൽ, ഓൾ റൌണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവർ മടങ്ങിയെത്തി. 

ഏകദിന പരമ്പരയ്ക്കുള്ള ടീമിലേയ്ക്ക് ഡേവിഡ് വാർണറും ആഷ്ടൺ അഗറും തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഓസീസ് ക്യാമ്പ്. പരിക്കിൽ നിന്ന് മോചിതരായ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലും ഓൾ റൌണ്ടർ മിച്ചൽ മാർഷും ടീമിൽ തിരികെയെത്തിട്ടുണ്ട്. മാർച്ച് 17, മാർച്ച് 19, മാർച്ച് 22 എന്നീ ദിവസങ്ങളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലും ഡിസ്നി+ഹോട്ട്സ്റ്റാറിലും മത്സരം കാണാം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക. 

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന സ്ക്വാഡ്

ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, ഷാർദുൽ ഠാക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്.

ഓസ്‌ട്രേലിയ: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), സീൻ അബോട്ട്, ആഷ്ടൺ അഗർ, അലക്‌സ് ക്യാരി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാമ്പ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News