ഹോട്ടലിന്റെ പുറത്തിറങ്ങരുത്! സിഡ്നിയിൽ ഇന്ത്യൻ താരങ്ങൾക്ക് കനത്ത നിയന്ത്രണം

കഴിഞ്ഞ ദിവസം അഞ്ച് താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുട‌ർന്നാണ് ഈ തീരുമാനം. പരിശീലനങ്ങൾക്ക് മാത്രം പുറത്താൻ അനുമതി

Written by - Zee Malayalam News Desk | Last Updated : Jan 4, 2021, 09:18 PM IST
  • കഴിഞ്ഞ ദിവസം അഞ്ച് താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുട‌ർന്നാണ് ഈ തീരുമാനം
  • പരിശീലനങ്ങൾക്ക് മാത്രം പുറത്താൻ അനുമതി
  • അഞ്ച് താരങ്ങൾക്കെതിരെ ബിസിസിഐയുടെയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും അന്വേഷണം പുരോ​ഗമിക്കുന്നു
ഹോട്ടലിന്റെ പുറത്തിറങ്ങരുത്! സിഡ്നിയിൽ ഇന്ത്യൻ താരങ്ങൾക്ക് കനത്ത നിയന്ത്രണം

മെൽബൺ: മൂന്നാം ടെസ്റ്റിനായി സിഡ്നിയിലേക്കെത്തുന്ന ഇന്ത്യൻ താരങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സിഡ്നിയിൽ താമസം ഏർപ്പെടുത്തിയിരിക്കുന്ന ഹോട്ടലിൽ നിന്ന് പരിശീലനത്തിനല്ലാതെ പുറത്തിറങ്ങാൻ പാടില്ലെന്ന താരങ്ങൾക്കെതിരെ കർശന നിലപാടെടുത്തിരിക്കുകയാണ് ടീം മാനേജ്മെന്റ്. സിഡ്നിയിലെ ഹോട്ടലിൽ താരങ്ങൾ കൃത്യമായി കോവിഡ് പ്രൊട്ടോക്കോൾ പാലിക്കാൻ നിർദേശം നൽകിയതായി ബിസിസിഐയും അറിയിച്ചു.

കഴിഞ്ഞ ദിവസം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അഞ്ച് ഇന്ത്യൻ താരങ്ങൾ ആരാധകനൊപ്പം ചിലവഴിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യൻ ടീം ഉപനായകൻ രോഹിത് ശർമ്മയും യുവതാരങ്ങളായ റിഷഭ് പന്തും ശുഭ്മാൻ ​ഗില്ലും പൃഥ്വി ഷായും നവദീപ് സൈനി തുടങ്ങിയ അഞ്ച് താരങ്ങളാണ് കോവിഡ് സുരക്ഷ ഭേദിച്ച് ആരാധകനൊപ്പം ഇടപ്പെട്ടത്. ആരാധകനെടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ താരങ്ങളെ പ്രത്യേക നിരീക്ഷണത്തിലാക്കുകയും ചെയ്തു. വീഡിയോയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ബിസിസിഐയും (BCCI) ക്രിക്കറ്റ് ഓസ്ട്രേലിയയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ALSO READ: എല്ലാവരും നെ​ഗറ്റീവ് ഇനി സിഡ്നിയിലേക്ക്

അതേസമയം സിഡ്നി ടെസ്റ്റിന് (Sydney Test) ശേഷമുള്ള ബ്രസ്ബെയ്നിലെ നാലാം മത്സരത്തിന് മുമ്പായി ഇന്ത്യൻ ടീം അം​ഗങ്ങൾ 14 ദിവസത്തെ ക്വാറന്റീനിലേക്ക് പ്രവേശിക്കുമെന്ന് ടീം മാനേജ്മെൻ്റെ അറിയിച്ചു. ക്വീൻസ് ലാൻഡ് സംസ്ഥാനത്തെ നിയമപ്രകാരമാണ് എല്ലാവർക്കും 14 നിർബന്ധിക നിരീക്ഷണം ഏർപ്പെടുത്തുന്നത്. അതിന് ശേഷമായിരിക്കും നാല് ടെസ്റ്റിന് ടീം ഇറങ്ങുക.

മൂന്നാം ടെസ്റ്റ് മത്സരത്തിന് മുമ്പായി ഇരു രാജ്യങ്ങളുടെ താരങ്ങൾക്കും മറ്റ് ടീം അം​ഗങ്ങൾക്കും നടത്തിയ കോവിഡ് (COVID 19) പരിശോധനയിൽ എല്ലാവരുടെ ഫലം ന​ഗറ്റീവായി. മൂന്നാം ടെസ്റ്റിനായി സിഡ്നിയിലേക്ക് ഇരു ടീമുകളും പറക്കുന്നതിനായി മുമ്പായിട്ടാണ് കോവിഡ് പരിശോധന നടത്തിയത്.

ALSO READ: ഗാം​ഗുലിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു; ആരോ​ഗ്യനിലയിൽ പുരോ​ഗതി

ഇന്ത്യൻ ടീമിൻ്റെ താരങ്ങളെയും ടീമിനൊപ്പമുള്ള മറ്റ് ​അം​ഗങ്ങളെയും RT-PCR പരിശോധനയ്ക്ക് വിധേയരാക്കിയെന്നും എല്ലാവരുടെ ഫലം നെ​ഗറ്റീവാണെന്ന് ബിസിസിഐ അറിയിച്ചു. ഓസീസ് താരങ്ങളുടെയും മത്സരം നിയന്ത്രിക്കുന്നവരുടെയും കോവിഡ് പരിശോധനയും നെ​ഗറ്റീവാണ് ക്രിക്കറ്റ് ഓസ്ട്രേലിയുടെ വക്താവും അറിയിച്ചു. ജനുവരി ഏഴിനാണ് മൂന്നാം ടെസ്റ്റ്. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകൾ ഒരോ മത്സരങ്ങൾ വീതം ജയിച്ചു.

കൂടുതൽ ‌രാഷ്ട്രീയം,സിനിമ,കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP



android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy

Trending News