Emerging Asia Cup 2023: എമേർജിംഗ് ഏഷ്യാ കപ്പ് 2023; ഇന്ത്യ എ - പാകിസ്താൻ എ പോരാട്ടം ഇന്ന്

IND-A Vs PAK-A Live streaming details: എമേർജിംഗ് ഏഷ്യാ കപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയും പാകിസ്താനും ഇറങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 10:57 AM IST
  • ഇന്നത്തെ മത്സരത്തിലെ വിജയികൾ ബി ഗ്രൂപ്പിൽ ഒന്നാമതെത്തും.
  • യാഷ് ദുല്ലിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്.
  • ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
Emerging Asia Cup 2023: എമേർജിംഗ് ഏഷ്യാ കപ്പ് 2023; ഇന്ത്യ എ - പാകിസ്താൻ എ പോരാട്ടം ഇന്ന്

കൊളംബോ: എസിസി എമേർജിംഗ് ഏഷ്യാ കപ്പ് 2023 ൽ ഇന്ന് കാത്തിരുന്ന പോരാട്ടം. ടൂ‍‍ർണമെന്റിലെ 12-ാം മത്സരത്തിൽ ഇന്ത്യ ചിരവൈരികളായ  പാകിസ്താനെ നേരിടും. കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.

എമേർജിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും അനായാസം വിജയിച്ചിരുന്നു. ഇന്നത്തെ മത്സരത്തിലെ വിജയികൾ ബി ഗ്രൂപ്പിൽ ഒന്നാമതാകുമെന്നിരിക്കെ വാശിയേറിയ മത്സരം തന്നെയാരും പ്രേമദാസ സ്റ്റേഡിയത്തിൽ അരങ്ങേറുക. യുഎഇ 'എ'യ്‌ക്കെതിരായ ആദ്യ മത്സരത്തിൽ അപരാജിത സെഞ്ച്വറി നേടിയ യാഷ് ദുല്ലിന്റെ മറ്റൊരു തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്. ദുല്ലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ ഐപിഎല്ലിലെ ഒരുപിടി മികച്ച പ്രതിഭകളുണ്ട്. ദുല്ലിന് പുറമെ, അഭിഷേക് ശർമ്മ, സായ് സുദർശൻ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, രാജ്യവർദ്ധൻ ഹംഗരേക്കർ തുടങ്ങിയവരും ഇന്ത്യൻ നിരയിലുണ്ട്. ഇവരെല്ലാം ഇന്ത്യൻ പ്രീമിയർ ലീഗിൽ മികവ് തെളിയിച്ചവരാണെന്നത് പാകിസ്താന് വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. 

ALSO READ: പുറത്തിറങ്ങാൻ പേടി, സുഹൃത്തുക്കളില്ല, എപ്പോഴും ഒറ്റപ്പെടൽ; മനസ് തുറന്ന് പൃഥ്വി ഷാ

മുഹമ്മദ് ഹാരിസാണ് പാകിസ്താൻ 'എ' ടീമിനെ നയിക്കുന്നത്. ഷാനവാസ് ദഹാനി, മുഹമ്മദ് വാസിം ജൂനിയർ തുടങ്ങിയവരും പാക് ടീമിൽ ഉൾപ്പെടുന്നു. ഇരുവരും പാകിസ്താൻ സീനിയർ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യ 'എ'യും പാകിസ്താൻ 'എ'യും തമ്മിൽ ഏറ്റുമുട്ടുന്ന എമർജിംഗ് ഏഷ്യാ കപ്പ് മത്സരം ഫാൻകോഡ് വെബ്‌സൈറ്റിലും ആപ്പിലും തത്സമയം കാണാം. 

ഇന്ത്യ - പാകിസ്താൻ സ്ക്വാഡുകൾ

ഇന്ത്യ 'എ': സായ് സുദർശൻ, യാഷ് ദുൽ (C), റിയാൻ പരാഗ്, മാനവ് സുത്താർ, നിശാന്ത് സിന്ധു, നികിൻ ജോസ്, അഭിഷേക് ശർമ്മ, കെ നിതീഷ് കുമാർ റെഡ്ഡി, ധ്രുവ് ജുറെൽ (WK), രാജ്യവർധൻ ഹംഗാർഗെക്കർ, ഹർഷിത് റാണ

പാകിസ്താൻ 'എ': ഒമൈർ യൂസഫ്, സാഹിബ്സാദ ഫർഹാൻ, തയ്യബ് താഹിർ, സയിം അയൂബ്, കമ്രാൻ ഗുലാം, സുഫിയാൻ മൊകിം, കാസിം അക്രം, മുഹമ്മദ് ഹാരിസ് (C, WK), മുഹമ്മദ് വസീം, ഷാനവാസ് ദഹാനി, അർഷാദ് ഇഖ്ബാൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News