FIFA World Cup 2022 : ചരിത്രത്തിൽ ആദ്യമായി ആതിഥേയർക്ക് ഉദ്ഘാടന മത്സരത്തിൽ തോൽവി; ഖത്തറിനെതിരെ ഇക്വഡോറിന് ജയം

FIFA World Cup Qatar 2022 ഇക്വഡോർ ക്യാപ്റ്റൻ എന്നെർ വലൻസിയയാണ് ലാറ്റിൻ അമേരിക്കൻ രാജ്യത്തിനായി ഗോളുകൾ നേടിയത്

Written by - Jenish Thomas | Last Updated : Nov 21, 2022, 12:04 AM IST
  • ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്നത്.
  • ഇക്വഡോറിനോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഖത്തർ തോറ്റത്.
  • ഇക്വഡോർ ക്യാപ്റ്റൻ എന്നെർ വലെസിയയാണ് രണ്ട് ഗോളുകളും നേടിയത്.
FIFA World Cup 2022 : ചരിത്രത്തിൽ ആദ്യമായി ആതിഥേയർക്ക് ഉദ്ഘാടന മത്സരത്തിൽ തോൽവി; ഖത്തറിനെതിരെ ഇക്വഡോറിന് ജയം

ദോഹ : ഫിഫ ലോകകപ്പ് ഫുട്ബോൾ 2022ന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് തോൽവി.ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്നത്. ഇക്വഡോറിനോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഖത്തർ തോറ്റത്. ഇക്വഡോർ ക്യാപ്റ്റൻ എന്നെർ വലെസിയയാണ് രണ്ട് ഗോളുകളും നേടിയത്. 

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇക്വഡോർ ഖത്തറിനെതിരെ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു. 13 മിനിറ്റിൽ ഖത്തറിന്റെ ബോക്സിനുള്ളിലേക്ക് ആക്രമണവുമായി എത്തിയ ലാറ്റിൻ അമേരിക്കൻ പട ആദ്യ ഗോൾ നേടി. എന്നാൽ ഓഫ്സൈഡിനെ തുടർന്ന് റഫറി വലൻസിയ നേടിയ ഗോൾ പിൻവലിക്കുകയും ചെയ്തു. തുടർന്ന് 16-ാം മിനിറ്റിൽ വലൻസിയ നടത്തിയ മുന്നറ്റത്തെ ഖത്തരി ഗോൾകീപ്പർ അൽ ഷീബ് തടഞ്ഞപ്പോൾ ബോക്സിനുള്ളിലെ ഫൌളായി മാറി. തുടർന്ന് ലഭിച്ച പെനാൽറ്റിയിൽ വലൻസിയ ഖത്തർ ലോകകപ്പിലെ ആദ്യ ഗോളിന് ജന്മം നൽകി.

തുടർന്നും ഇക്വഡോർ ഖത്തർ ഗോൾ മുഖത്തേക്ക് ആക്രമണങ്ങൾ നടത്തിയ. കൃത്യമായി പാസുകളും ക്ലിയറൻസും ഖത്തറിന്റെ ഭാഗത്ത് നിന്നുമുണ്ടാകാതെ വന്നപ്പോൾ ലാറ്റിൻ അമേരിക്കൻ രാജ്യത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. അങ്ങനെ 31 മിനിറ്റിൽ വീണ്ടും വലൻസിയ ആതിഥേയരുടെ വല കുലുക്കി. ലോകകപ്പ് കരിയറിലെ വലൻസിയയുടെ അഞ്ചാമത്തെ ഗോളാണിത്.

ആരാണ് വലൻസിയെ? 

ഇക്വഡോറിൽ ഏറ്റവും വിലമതിപ്പുള്ള താരം. ഖത്തറിനെതിരായ രണ്ടാം ഗോൾ ലോകകപ്പിൽ വലൻസിയയുടെ അഞ്ചാം ഗോൾ ആണ് പിറന്നത്. 33 കാരനായ വലൻസിയ 2012 ലാണ് സീനിയർ ടീമിലെത്തിയത് 2014ലെ റിയോ ലോകകപ്പിൽ അരങ്ങേറ്റം. ആദ്യ കളിയിൽ സ്വിറ്റ്സർലണ്ടിനെതിരെ ഗോളടിച്ചു. എന്നാൽ ആ മത്സരത്തിൽ ഇക്വഡോറിന് ജയിക്കാനായില്ല. വലൻസിയയുടെ രണ്ട് ഗോൾ മികവിൽ രണ്ടാം കളിയിൽ ഇക്വഡോർ ഹോണ്ടുറാസിനെ തകർത്തു.

ലോകകപ്പിന് ശേഷവും വലൻസിയ ഇക്വഡോറിനായി നിരവധി മത്സരങ്ങൾ കളിച്ചു. സൗഹൃദ മത്സരങ്ങൾ, കോപ്പ അമേരിക്ക, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ തുടങ്ങിയവയിൽ കരുത്ത് തെളിയിച്ചു . തുടർച്ചയായി 4 കോപ്പ അമേരിക്ക ടൂർമെന്റിൽ കളിച്ചു. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബൊളിവിയ, വെനിസ്വേല,അർജന്റീന എന്നിവർക്കെതിരെ ഗോളടിച്ചു. 

മാർച്ചിൽ നടന്ന ലോകകപ്പിൽ ക്വാളിഫയർ മത്സരത്തിൽ അർജന്റീനയെ ഇക്വഡോർ സമനിലയിൽ തളച്ചത് വലൻസിയയുടെ ഗോളിലാണ്. ഇക്വഡോറിന്റെ എക്കാലത്തേയും മികച്ച ഗോളടി വീരനാണ് വലൻസിയ. 74 മത്സരങ്ങളിലായി 35 ഗോളുകൾ. ക്ലബ് ഫുട്ബോളിൽ വെസ്റ്റ്ഹാം യുണൈറ്റഡ്, എവർട്ടൺ ഉൾപ്പെടെ 
6 ക്ലബുകൾക്കായി ബൂട്ടണിഞ്ഞു. നിലവിൽ ടർക്കിഷ് ക്ലബായ ഫെന്നർബാച്ചെയുടെ മുന്നേറ്റ താരമാണ്. 

ഇക്വഡോറിന്റെ മുൻ ഫുട്ബോൾ താരമായ അന്റോണിയോ വലൻസിയയുടെ വഴിയിലൂടെ തന്നെയായിരുന്നു എന്നർ വലൻസിയയുടെ തുടക്കവും. സീനിയർ വലൻസിയയുടെ ആദ്യ ക്ലബായ എമിലക്കിലൂടെ തന്നെയാണ് ജൂനിയർ വലൻസിയയും തുടക്കമിട്ടത്. ഏറ്റവും കൂടുതൽ കളിച്ചതും എമിലക്കിന് വേണ്ടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News