കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ പാകിസ്താന് ഇന്ന് ജീവന്‍ മരണ പോരാട്ടം. സെമി ഫൈനലിന് നേരിയ സാധ്യത മാത്രം അവശേഷിക്കുന്ന പാകിസ്താന് ഇന്ന് ഇംഗ്ലണ്ടിനെതിരെ അസാമാന്യ പ്രകടനം പുറത്തെടുത്തെ മതിയാകൂ. മറുഭാഗത്ത്, ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ ഇതിനോടകം തന്നെ സെമി ഫൈനലില്‍ പ്രവേശിച്ചു കഴിഞ്ഞു. നിലവില്‍ നാലാം സ്ഥാനത്ത് ന്യൂസിലന്‍ഡാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിന് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്താന്‍. 9 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കീവീസിന് 5 വിജയങ്ങള്‍ സഹിതം 10 പോയിന്റുണ്ട്. 8 മത്സരങ്ങളില്‍ 4 വിജയങ്ങളുള്ള പാകിസ്താന് 8 പോയിന്റാണുള്ളത്.
ALSO READ: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്; ഇന്റര്‍ മയാമിയില്‍ ബാലണ്‍ ദി'ഓറുമായി മെസി
ഇംഗ്ലണ്ടിനെതിരെ വിജയിച്ചാല്‍ പാകിസ്താനും 10 പോയിന്റുകള്‍ സ്വന്തമാക്കാം. എന്നാല്‍ കൂറ്റന്‍ വിജയം നേടിയാല്‍ മാത്രമേ റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിനെ (+0.743) മറികടന്ന് പാകിസ്താന് (+0.036) സെമി ഫൈനലില്‍ എത്താന്‍ സാധിക്കൂ. മാത്രമല്ല, ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുകയും 280 റണ്‍സിന് മുകളിലുള്ള മാര്‍ജിനില്‍ വിജയിക്കുകയും ചെയ്താല്‍ മാത്രമേ പാകിസ്താന്റെ സ്വപ്‌നം പൂവണിയുകയുള്ളൂ.
സാധ്യതാ ടീം
ഇംഗ്ലണ്ട് സ്‌ക്വാഡ് : ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ (W/C), മോയിൻ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്‌കിൻസൺ, ആദിൽ റഷീദ്, മാർക്ക് വുഡ്, ലിയാം ലിവിംഗ്‌സ്റ്റൺ, സാം കറൻ, ബ്രൈഡൺ കാർസ്.
പാകിസ്താൻ സ്ക്വാഡ്: അബ്ദുല്ല ഷഫീഖ്, ഫഖർ സമാൻ, ബാബർ അസം (C), മുഹമ്മദ് റിസ്വാൻ (WK), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ആഘ സൽമാൻ, ഹസൻ അലി, ഷഹീൻ അഫ്രീദി, മുഹമ്മദ് വസീം ജൂനിയർ, ഹാരിസ് റൗഫ്, ഉസാമ മിർ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഇമാം ഉൾ ഹഖ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.